രുചിയേറും സേമിയ അട തയ്യാറാക്കാം

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടതാണ് സേമിയ കൊണ്ടു തയാറാക്കാവുന്ന വിഭവങ്ങള്‍. ഏറെ വ്യത്യസ്തവും രുചികരവുമായ സേമിയ അടയുടെ പാചകക്കൂട്ട് നോക്കാം…

Image result for സേമിയ അട

  • സേമിയ-2കപ്പ്
  • നെയ്യ്-1 ടീസ്പൂണ്‍
  • തേങ്ങ-1 കപ്പ്
  • നേന്ത്രപ്പഴം -1 എണ്ണം
  • പഞ്ചസാര-ആവശ്യത്തിന്

പാചകരീതി:

സേമിയ നെയ്യില്‍ വറുത്തതിലേക്ക് തേങ്ങ ചിരകിയതും പഴവും മുറിച്ചിടാം. പഞ്ചസാരയും അല്പം വെള്ളവും തളിച്ച്‌ കൈ കൊണ്ട് യോജിപ്പിച്ചു ഇലയില്‍ വെച്ച്‌ ആവിയില്‍ അട ഉണ്ടാക്കിയെടുക്കാം. നാവില്‍ വെള്ളമൂറുന്നുണ്ടെങ്കില്‍ ഒന്നു പരീക്ഷിച്ച്‌ നോക്കൂ…

Leave a Reply

*