പെട്ടെന്ന് ദേഷ്യം വരുന്നവരാണോ നിങ്ങള്‍.?

പെട്ടെന്ന് ദേഷ്യം വരുന്നവരാണ് നിങ്ങള്‍ എങ്കില്‍ അല്‍പ്പമൊന്ന് ശ്രദ്ധിക്കുന്നത് നന്ന്. കാരണം മുന്‍കോപം ഹൃദയാഘാതത്തെ ക്ഷണിച്ചു വരുത്തുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. ഇത് സംബന്ധിച്ച്‌ അമേരിക്കന്‍ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

വളരെയധികം കോപത്താല്‍ ദേഷ്യപ്പെട്ടതിന് ശേഷമുള്ള രണ്ട് മണിക്കൂര്‍ സമയം ഹൃദയാഘാതത്തിനും സ്‌ട്രോക്കിനുമുള്ള സാദ്ധ്യത വളരെ അധികമാണെന്നാണ് പഠന നിരീക്ഷണ ഗവേഷണം പറയുന്നത്. എന്നാല്‍, ദേഷ്യം ഹൃദയാഘാതവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് കണ്ടെത്താന്‍ കൂടുതല്‍ പഠനം ആവശ്യമാണ് എന്നാണ് ഗവേഷകര്‍ പറയുന്നത്.

നിരവധി ആളുകളെ ഉള്‍പ്പെടുത്തിയുള്ള ഒമ്ബത് പഠനങ്ങളില്‍ നിന്നുമാണ് ഗവേഷകര്‍ ഇത്തരത്തിലൊരു നിഗമനത്തിലെത്തിയത്. ദേഷ്യപ്പെട്ടതിന് ശേഷം ഹൃദയാഘാതത്തിനുള്ള സാദ്ധ്യത അഞ്ച് മടങ്ങും, സ്‌ട്രോക്കിനുള്ള സാദ്ധ്യത മൂന്നുമടങ്ങും വര്‍ദ്ധിക്കുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. അപൂര്‍വ്വമായി കോപിഷ്ഠരാകുന്നവരേക്കാള്‍ ആവര്‍ത്തിച്ച്‌ ദേഷ്യപ്പെടുന്നവര്‍ക്കാണ് ഹൃദയാഘാത സാദ്ധ്യത കൂടുതല്‍.

എന്നാല്‍, കോപം ഹൃദയത്തിനോ, രക്തചംക്രമണത്തിനോ പ്രശ്‌നങ്ങളുണ്ടാക്കുന്നതായി പഠനത്തില്‍ പറയുന്നില്ല. അതിയായ മാനസിക സമ്മര്‍ദ്ദം ഹൃദ്രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് വിദഗ്ദ്ധര്‍ നേരത്തെ കണ്ടെത്തിയിട്ടുണ്ട്. അമിതമായ മദ്യോപയോഗം, പുകവലി തുടങ്ങിയ അനാരോഗ്യകരമായ സാഹചര്യങ്ങളാണ് മാനസിക സമ്മര്‍ദ്ദത്തിന് കാരണമാകുന്നത് എന്നുള്ളതുകൊണ്ടും, മാനസിക സമ്മര്‍ദ്ദം, രക്തസമ്മര്‍ദ്ദം ഉയരുന്നതിന് കാരണമാകുമെന്നത് കൊണ്ടുമാണ് ഇത്തരത്തിലൊരു അനുമാനത്തിനുള്ള കാരണം.

കോപത്താല്‍ ഹൃദയാഘാതവും സ്‌ട്രോക്കും ഉണ്ടാകുന്നതിനുള്ള കാരണമെന്തെന്ന് വ്യക്തമല്ല. ചിലപ്പോള്‍ കോപം ശരീരസംവിധാനത്തിലുണ്ടാക്കുന്ന വ്യതിയാനങ്ങളാകാം രോഗങ്ങളുണ്ടാക്കുന്നതെന്നും എങ്കിലും ഇക്കാര്യത്തിന് പിന്നിലെ ജീവശാസ്ത്രമെന്തെന്ന് കണ്ടത്തേണ്ടിയിരിക്കുന്നുവെന്നും ഹൃദ്രോഗ വിദഗ്ദ്ധന്‍ ഡോയിറെയ്ന്‍ മഡേ്ധാക് പറഞ്ഞു.

prp

Related posts

Leave a Reply

*