നാലാം ദിവസവും സഭ സ്തംഭിപ്പിച്ച്‌ യുഡിഎഫ്; നി​യ​മ​സ​ഭാ ക​വാ​ട​ത്തി​ല്‍ സ​മ​രം പ്ര​ഖ്യാ​പിച്ചു

തിരുവനന്തപുരം: തുടര്‍ച്ചയായ നാലാം ദിവസവും പ്രതിപക്ഷം നിയമസഭ സ്തംഭിച്ചു. ശബരിമല വിഷയം ഉന്നയിച്ചാണ് ചോദ്യോത്തര വേള പോലും നടത്താനാകാത്ത വിധം പ്രതിപക്ഷം ബഹളമുണ്ടാക്കി നിയമസഭ നടപടികള്‍ തടസപ്പെടുത്തിയത്

മൂന്ന് യുഡിഎഫ് എംഎല്‍എമാര്‍ സഭാ കവാടത്തില്‍ സത്യഗ്രഹമിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടപടികള്‍ ആരംഭിച്ചപ്പോള്‍ സഭയെ അറിയിച്ചിരുന്നു.  സഭാ നടപടികള്‍ തടസപ്പെടുത്തില്ലെന്നും പ്രതിപക്ഷനേതാവ് അറിയിച്ചിരുന്നു. വി.എസ്. ശിവകുമാര്‍, പാറക്കല്‍ അബ്ദുള്ള, എന്‍. ജയരാജ് എന്നിവരാണ് സത്യഗ്രഹം നടത്തുന്നത്. അനിശ്ചിതകാല സത്യഗ്രഹസമരത്തിനാണ് യുഡിഎഫ് നീക്കം.

എന്നാല്‍ മുഖ്യമന്ത്രി സംസാരിക്കാന്‍ തുടങ്ങിയതോടെ എംഎല്‍എ മാര്‍ നടുത്തളത്തിലിറങ്ങുകയും സ്പീക്കറുടെ അടുത്തേക്ക് എത്തുകയുമായിരുന്നു. കറുത്ത ബാനര്‍ കൊണ്ട് സ്പീക്കറുടെ കാഴ്ച മറച്ചുകൊണ്ടായിരുന്നു പ്രതിപക്ഷത്തിന്‍റെ ബഹളം തുടര്‍ന്നത്.

Related posts

Leave a Reply

*