യുഎഇയില്‍ പുതിയ വിസാ നിയമം നിലവില്‍ വന്നു

അബുദാബി: യുഎഇയിലെ പരിഷ്കരിച്ച വിസാ നിയമം നിലവില്‍ വന്നു. സന്ദർശക, ടൂറിസ്റ്റ് വിസകളിൽ എത്തുന്നവർക്ക് ഇനി രാജ്യം വിടാതെ വിസാ മാറാമെന്നതാണ് പുതിയ നിയമത്തിന്‍റെ പ്രത്യേകത.  വിസാ കാലാവധിക്കുശേഷം രാജ്യം വിടാതെതന്നെ പുതിയ വീസ എടുക്കാനോ പുതുക്കാനോ ഇനിമുതല്‍ സാധിക്കും. യുഎഇ സന്ദർശകർക്ക് ഏറെ ആശ്വാസം പകരുന്നതാണ് പുതിയ നിയമം.

മുന്‍പ് നിലനിന്നിരുന്ന നിയമ അനുസരിച്ച് യുഎഇയില്‍ പുതിയ വിസയ്ക്ക് അപേക്ഷിക്കാൻ വിസാ കാലാവധി തീരുന്നതിന് മുൻപ് രാജ്യം വിട്ടുപോകണമായിരുന്നു. എന്നാല്‍ പുതിയ നിയമം പ്രാബല്യത്തിൽ വന്നതനുസരിച്ച്‌ സമയ ധന നഷ്ടമില്ലാതെ വിസയെടുക്കാന്‍ സാധിക്കും.

സന്ദർശകർക്കും താമസക്കാർക്കും സുരക്ഷിതമായി രാജ്യത്ത് കഴിയുന്നതിന് അവസരമൊരുക്കുന്നതിനാണ് ഈ  പരിഷ്കാരമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻഡ് അതോറിറ്റിയുടെ വിദേശകാര്യ വിഭാഗം ആക്ടിങ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ സഈദ് റക്കൻ അൽ റാഷിദി പറഞ്ഞു.  മാതാപിതാക്കളുടെ സ്പോൺസർഷിപ്പിൽ യൂണിവേഴ്സിറ്റികളിലും മറ്റും പഠിക്കുന്ന വിദ്യാർഥികളുടെ വിസാ കാലാവധിയും നീട്ടി നൽകും.

prp

Related posts

Leave a Reply

*