വൈറലാവാന്‍ പുതുവഴികള്‍ തേടി ന്യൂജെന്‍ പിള്ളേര്‍; വില്ലന്മാരെ പൊക്കിത്തുടങ്ങി പോലീസ്

കൊച്ചി: വൈറലാവാന്‍ പുതുവഴികള്‍ തേടി ന്യൂ ജനറേഷന്‍. കൂടുതല്‍ കാഴ്ച്ചക്കാര്‍ക്കും ലൈക്കിനും വേണ്ടി ടിക്ക് ടോക്കില്‍ ‘നില്ല്, നില്ല്’ എന്ന ഗാനവുമായി വണ്ടിക്ക് മുന്നില്‍ ചാടിയാണ് യുവതലമുറയുടെ പേക്കൂത്ത്.

പച്ചില കൈയ്യില്‍ പിടിച്ച്‌ ഹെല്‍മറ്റ് ധരിച്ചാണ് വീഡിയോയിലുള്ളവര്‍ വണ്ടിക്ക് മുന്നിലേക്ക് ചാടി ഡാന്‍സ് ചെയ്യുന്നത്. പോലീസ് വണ്ടിയുടെ മുന്നിലേക്ക് പോലും ടിക്ക് ടോക്കുമായി യുവാക്കള്‍ ചാടിവീഴുകയാണ്.

അതേസമയം ടിക്ക് ടോക്കുമായി വാഹനതടസ്സം സൃഷ്ടിക്കുന്നവര്‍ക്കെതിരെ സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും പോലീസ് നടപടിയെടുത്ത് തുടങ്ങിയിട്ടുണ്ട്.

Related posts

Leave a Reply

*