തമിഴ് റോക്കേഴ്സിന് പണികിട്ടി; അഡ്മിന്‍ പിടിയിലായതിന് പിന്നാലെ വെസ്ബൈറ്റും  ബ്ലോക്ക് ചെയ്തു

സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ പ്രിന്‍റ് ഓണ്‍ലൈനില്‍ എത്തിക്കും എന്ന് ഭീഷണി മുഴക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്ന ഒരു സംഘമാണ് തമിഴ് റോക്കേഴ്സ് ഡോട്ട് കോം. പല ചിത്രങ്ങളും തീയറ്ററില്‍ എത്തുന്നതിന് ഒപ്പം തന്നെ ഇവരിലൂടെ ഇന്‍റര്‍നെറ്റിലും എത്തിയിരുന്നു.

എന്നാല്‍ തമിഴ് റോക്കേഴ്സിന് കേരള പോലീസ് പണി കൊടുത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തമിഴ് റോക്കേഴ്സ് സംഘത്തിന്‍റെ തലവന്‍  ഗൗരിശങ്കറിനെ പിടികൂടിയതിന് പിന്നാലെ വെസ്ബൈറ്റും  ബ്ലോക്ക് ചെയ്തു എന്നാണ് വിവരം.

തമിഴ് റോക്കേഴ്സിന്‍റെ  www.tamilrockers.tv, www.tamilrockers.ax, www.tamilrockers.ro എന്നീ വെബ്സൈറ്റുകളാണ് കോഴിക്കോട് പ്രവര്‍ത്തിക്കുന്ന കണ്‍സോള്‍ ടെക്നോ സോലൂഷന്‍സ് നിഷ്ക്രിയമാക്കയത്. ഇവരുടെ വെബ്സൈറ്റ് ലോഡാകുന്നില്ല. ഇവരുടെ ടെലഗ്രാമിലും ഉടനെ തിരിച്ചുവരും എന്ന സന്ദേശമാണ് ഉള്ളത്.

അജിത്തിന്‍റെ വിവേകം റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ചിത്രത്തിന്‍റെ വ്യാജ പതിപ്പ് ഇന്‍റര്‍നെറ്റില്‍ അപ്ലോഡ് ചെയ്ത് തമിഴ് റോക്കേഴ്സ് അടുത്തിടെ വാര്‍ത്തകളിലിടം പിടിച്ചിരുന്നു. സിനിമകളുടെ വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കുന്ന വെബ്സൈറ്റിന്‍റെ അഡ്മിന്‍ പിടിയിലായിട്ടുണ്ടെന്ന വിവരം സിനിമാ രംഗത്തുള്ളവര്‍ തന്നെ പങ്കുവെച്ചിരുന്നു. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, ചിത്രങ്ങളുടെ പതിപ്പാണ് തമിഴ് റോക്കേഴ്സ് അപ്ലോഡ് ചെയ്തിരുന്നത്.

കഴിഞ്ഞ ദിവസം ആട് 2 സിനിമയുടെ ദദൈര്‍ഘ്യം കുറഞ്ഞ ഭാഗങ്ങള്‍ ഫെയ്സ്ബുക്കിലോ യൂട്യൂബിലോ പങ്കുവെക്കുകയാണെങ്കില്‍ ആ അക്കൗണ്ട് ഡീ ആക്റ്റിവേറ്റ് ആവുമെന്ന് ജയസൂര്യയും ചിത്രത്തിന്‍റെ സംവിധായകനുമായ വിജയ്ബാബു മുന്നറിയിപ്പ് നല്‍കിയിരുന്നു.

അരവിന്ദ് നേരത്തെയും തമിഴ് റോക്കേഴ്സിനെ ബ്ലോക്ക് ചെയ്തിരുന്നുവെങ്കിലും അവര്‍ വീണ്ടും സജീവമാവുകയായിരുന്നു. ഇപ്പോഴും താല്‍ക്കാലികമായാണ് ബ്ലോക്ക് ഉണ്ടാവുക. ഏത് സമയത്തും അവര്‍ക്ക് തിരികെ വരാവുന്നതാണ് അങ്ങനെ സംഭവിച്ചാല്‍ അത് തടയാനുള്ള നീക്കം താന്‍ തുടരുമെന്നു  കണ്‍സോള്‍ ടെക്നോ സോലൂഷന്‍സിലെ സാങ്കേതിക വിദഗ്ദന്‍ അരവിന്ദ് മംഗലശ്ശേരി വ്യക്തമാക്കി.

prp

Related posts

Leave a Reply

*