പത്തനംതിട്ടയില്‍ യുവതിയെ തടഞ്ഞ സംഭവം: 50 പേര്‍ക്കെതിരെ കേസ്- VIDEO

നിലയ്ക്കല്‍: പത്തനംതിട്ടയില്‍ യുവതിയെ തടഞ്ഞ സംഭവത്തില്‍ 50 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ചേര്‍ത്തല സ്വദേശിനി ലിബിയെ പത്തനംതിട്ട ബസ് സ്റ്റാന്‍ഡിലാണ് പ്രതിഷേധക്കാര്‍ തടഞ്ഞത്. ആള്‍ക്കൂട്ടം ഇവര്‍ക്ക് നേരെ തിരിഞ്ഞതിനെ തുടര്‍ന്ന് പൊലീസ് വലയത്തില്‍ ഇവരെ അവിടെ നിന്നും മാറ്റി. കോടതി വിധിയുടെ പശ്ചാത്തലത്തിലും മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചുമാണ് ശബരിമലയ്ക്ക് പോകുന്നതെന്ന് നേരത്തെ ലിബി പറഞ്ഞിരുന്നു. ചേര്‍ത്തലയില്‍ നിന്ന് ഇന്ന് രാവിലെയാണ് ലിബി സിഎസും സംഘവും ശബരിമലയിലേക്ക് തിരിച്ചത്. യാത്രമധ്യേ ചിലര്‍ ഇവരെ തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ചങ്ങാനാശ്ശേരി […]

ഫുട്‌ബോള്‍ ലോകത്തെ മിശിഹായുടെ ജീവിതം സിനിമയാകുന്നു- VIDEO

അര്‍ജന്‍റീനയുടെ ദേശീയ ടീമിന്‍റെയും ലോകത്തെ തന്നെ വമ്പന്‍ ക്ലബ്ബായ ബാഴ്‌സലോണയുടെയും ക്യാപ്റ്റനായ മെസി ലോകത്തെ എക്കാലത്തെയും ഏറ്റവും മികച്ച ഫുട്‌ബോളര്‍മാരില്‍ ഒരാളാണ്. ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്തെ മിശിഹായുടെ ജീവിതം സിനിമയാകുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. സെരക്ക് ഡ്യൂ സൊലേല്‍ എന്ന കനേഡിയന്‍ വിനോദ കമ്പനിയാണ് സിനിമ നിര്‍മ്മിക്കുന്നത്. തന്റെ ജീവിതം സിനിമയാക്കുന്ന കാര്യം മെസി തന്നെയാണ് പുറം ലോകത്തെ അറിയിച്ചത്. എന്നാല്‍ സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അവര്‍ എന്നെ കുറിച്ച് സിനിമ ചെയ്യുന്നത് അവിശ്വസനീയമാണ്. […]

പശുക്കളെ കൊണ്ട് തമിഴിലും സംസ്‌കൃതത്തിലും സംസാരിപ്പിക്കാന്‍ സാധിക്കും: സ്വാമി നിത്യാനന്ദ

ദില്ലി: ഒരു വര്‍ഷത്തിനുള്ളില്‍ പശുക്കളെയും കുരങ്ങന്മാരെയും സിംഹത്തേയും തമിഴിലും സംസ്‌കൃതത്തിലും തനിക്ക് സംസാരിപ്പിക്കാന്‍ സാധിക്കും എന്ന അവകാശവാദവുമായി വിവാദ ആള്‍ദൈവം സ്വാമി നിത്യാനന്ദ. ഇവയെ സംസാരിപ്പിക്കുന്നതിനായി കഴിഞ്ഞ ദിവസം താന്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച്‌ ഒരു പരീക്ഷണം നടത്തിയതായും അത് വിജയിച്ചതായും നിത്യാനന്ദ അവകാശപ്പെടുന്നു. മനുഷ്യര്‍ക്ക് ഉള്ളതുപോലെ ചില ആന്തരികാവയവങ്ങള്‍ പശുക്കള്‍ക്കും കുരങ്ങനും സിംഹത്തിനും ഇല്ല. എന്നാല്‍ മാനുഷികബോധമണ്ഡലത്തിനപ്പുറത്തുള്ള പ്രവര്‍ത്തനത്തിലൂടെ അവയവങ്ങള്‍ അവരുടെ ശരീരത്തിലും നിര്‍മിക്കാന്‍ സാധിക്കും. അത് ശാസ്ത്രീയമായി താന്‍ തെളിയിക്കും. ഇതിനായി ശാസ്ത്രീയ പരിശോധനയും റിസര്‍ച്ചുകളും […]

എം.എല്‍.എ പദവി ഒരു തമാശയായിട്ടാണ് മുകേഷ് കരുതിയിരുന്നത്: അമ്മയുടെ വെളിപ്പെടുത്തല്‍- video

എംഎല്‍എയും നടനുമായ മുകേഷിനെക്കുറിച്ച് അമ്മ പറയുന്നു. മകന്‍റെ  രാഷ്ട്രീയത്തെക്കുറിച്ചാണ് അമ്മ വ്യക്തമാക്കിയത്. എം.എല്‍.എ പദവി ഒരു തമാശയായിട്ടാണ് മുകേഷ് കരുതിയിരുന്നത്, എന്നാല്‍ നിന്നു തിരിയാന്‍ സമയം കിട്ടാറില്ലെന്ന് പിന്നീടാണ് അവന് ബോധ്യമായതെന്ന് മുകേഷിന്‍റെ അമ്മയും നടിയുമായ വിജയകുമാരി പറയുന്നു. സിനിമയില്‍ അഭിനയിക്കാന്‍ മുകേഷിന് മുഖ്യമന്ത്രി അനുമതി നല്‍കിയതിനെ കുറിച്ചും വിജയകുമാരി പറയുന്നുണ്ട്. ഇത്രയും പ്രയാസമായ ജോലിയാണെന്ന് അവന്‍ അറിഞ്ഞില്ല. സിനിമകള്‍ ചെയ്യാന്‍ പറ്റുന്നില്ല, അതിന് അനുമതി വേണം. നല്ല വേഷം വരുമ്പോള്‍ മാത്രം ചെയ്താല്‍ മതിയെന്ന് മുഖ്യമന്ത്രിയും […]

ഹൈദരാബാദിലെ ജുവനൈല്‍ ഹോമില്‍ നിന്ന് 15 കുട്ടികള്‍ രക്ഷപ്പെട്ടു- VIDEO

ഹൈദരാബാദ്: ഹൈദരാബാദില്‍ 15 കുട്ടിക്കുറ്റവാളികള്‍ ജുവനൈല്‍ ഹോമില്‍ നിന്ന് രക്ഷപ്പെട്ടു. സൈദാബാദിലുള്ള ജുവനൈല്‍ ഹോമില്‍ നിന്നാണ് കുട്ടികള്‍ രക്ഷപ്പെട്ടത്. സംഭവത്തില്‍ തെലങ്കാന സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോമിലെ രണ്ട് സൂപ്പര്‍വൈസര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. കുട്ടികള്‍ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ശനിയാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. കട്ടിംഹ് പ്ലയര്‍ ഉപയോഗിച്ചാണ് കുട്ടികള്‍ ജുവനൈല്‍ ഹോമിലെ ജനല്‍ അഴികള്‍ മുറിച്ചുമാറ്റിയത്. പുറത്തിറങ്ങിയ കുട്ടികള്‍ രണ്ട്-മൂന്ന് സംഘങ്ങളായാണ് പോയത്. ഇതില്‍ ചില കുട്ടികള്‍ സമീപത്തുള്ള മോട്ടോര്‍ സൈക്കിളെടുത്താണ് പോയത്. മോട്ടോര്‍ സൈക്കിള്‍ […]

നിങ്ങള്‍ക്കും കോഫി മഗുകളില്‍ ചിത്രങ്ങള്‍ പതിപ്പിക്കാം- VIDEO

കോഫി മഗുകളില്‍ ചിത്രങ്ങള്‍ പതിപ്പിച്ച് ഗിഫ്റ്റായി കൊടുക്കുന്നത് ഇന്നത്തെ ട്രെന്‍റാണ്. വിവാഹമോ, പിറന്നാളോ ഏത് അവസരത്തിനും ചേരുന്ന ഗിഫ്റ്റ് തന്നെയാണിത്. സാധാരണയായി മഗിന്‍റെ വില അനുസരിച്ചാണ് ഇതിന് വിലയീടാക്കാറ്. ഏറ്റവും കുറഞ്ഞത് മൂന്നൂറ് രൂപയെങ്കിലുമാവും. എന്നാല്‍ തേപ്പുപെട്ടിയും അല്‍പം ക്ഷമയും കൂടെയുണ്ടെങ്കില്‍ ആര്‍ക്കും വീട്ടില്‍ ചെയ്യാവുന്നതാണിത്. എങ്ങനെയെന്നല്ലേ? അതിന്‍റെ ഉത്തരം ഈ വീഡിയോ പറഞ്ഞ് തരും.    

വയനാട്ടിലെ റസ്റ്റോറന്‍റില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച്‌ കാട്ടുപന്നി- VIDEO

കല്‍പ്പറ്റ: വയനാട്ടിലെ സ്വകാര്യ ലോഡ്ജിലും റസ്റ്റോറന്‍റിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച്‌ കാട്ടുപന്നി. തെരുവുകളില്‍ കൂട്ടമായി കാണുന്ന പന്നിയല്ല ഹോട്ടലില്‍ കണ്ടെത്തിയതെന്നും മറിച്ച്‌ ഏറെ അപകടകാരിയായ കാട്ടുപന്നിയാണു വയനാട് കേണിച്ചിറയിലെ സ്വകാര്യ ലോഡ്ജിലും റസ്റ്റോറന്‍റിലും കടന്നുകൂടിയതെന്നുമാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച രാവിലെ പത്തരമണിയോടെയാണ് സംഭവം.  ഹോട്ടലില്‍ ഏറെ നേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ച പന്നി ഒടുവില്‍ ജനങ്ങള്‍ ഭക്ഷണം കഴിക്കുന്നതിനു സമീപത്തുകൂടി കടന്നു പുറത്തിറങ്ങി കാട്ടിലേക്കു പോയി. കാട്ടുപന്നിയുടെ തേറ്റ കൊണ്ടുള്ള കുത്തേറ്റാല്‍ മനുഷ്യജീവനു തന്നെ അപായം സംഭവിക്കാം.