നടപ്പാത പിളര്‍ന്ന് ആഴത്തിലുള്ള ഗര്‍ത്തമായി..! ഭീകരകാഴ്ച- VIDEO

ഭൂമി പിളരുന്ന കാഴ്ച പലതരത്തില്‍ നമ്മള്‍ കണ്ടു. നമ്മള്‍ ചിലപ്പോള്‍ നടക്കുമ്പോള്‍, ഇരിക്കുമ്പോള്‍ എന്തും സംഭവിക്കാം എന്ന അവസ്ഥ. ഇവിടെ രണ്ട് യുവതികള്‍ നഗരത്തിലൂടെ സംസാരിച്ചുകൊണ്ടു നടന്നുവരികയാണ്. പെട്ടെന്നാണ് അവര്‍ ആഴത്തിലുള്ള ഗര്‍ത്തത്തിലേക്ക് വീണത്. തുര്‍ക്കിയിലെ ദിയര്‍ബക്കിര്‍ സിറ്റിയില്‍ ബുധനാഴ്ച വൈകിട്ട് നാലു മണിയോടെയാണ് സംഭവം.  രണ്ടു യുവതികള്‍ നടക്കുന്ന നടപ്പാത അപ്രതീക്ഷിതമായി തകരുകയും അപകടത്തില്‍പ്പെടുകയും ചെയ്യുന്നു.  സംഭവത്തിന്‍റെ വീഡിയോ വൈറലായി. സൂസന്‍ കുഡേ ബാലിക്, ഒസ്ലെം ഡുയ്മാസ് എന്നീ യുവതികള്‍ അഴുക്കുചാലിന് മുകളിലൂടെയുളള നടപ്പാതയിലൂടെ സംസാരിച്ചുകൊണ്ട് […]

പക്ഷി ഭാഷ സംസാരിക്കുന്ന ജനങ്ങള്‍… തുര്‍ക്കിയിലെ ഗ്രാമം യുനെസ്കോ പട്ടികയില്‍

അങ്കാര: ആശയ വിനിമയം നടത്തുന്നതിന് ഭാഷ ആവശ്യമില്ല. ആംഗ്യങ്ങളിലൂടെയും ശബ്ദങ്ങളിലൂടെയും പരസ്പരം ആശയ വിനിമയം നടത്താം. എന്നാല്‍ എല്ലാത്തില്‍ നിന്നും വ്യത്യസ്തമായി പക്ഷി ഭാഷ സംസാരിക്കുന്നൊരു ഗ്രാമം തന്നെയുണ്ട് തുര്‍ക്കിയില്‍. കനാക്സി ജില്ലയിലെ കുസ്കോയ് ഗ്രാമവാസികള്‍ക്ക് പക്ഷി ശബ്ദത്തിലൂടെ ആശയങ്ങള്‍ കൈമാറാന്‍ പ്രത്യേക കഴിവാണ്. അതുകൊണ്ട്തന്നെ യുനസ്കോയുടെ അവര്‍ണനീയ സാംസ്കാരിക പൈതൃകങ്ങളുടെ പട്ടികയില്‍ ഗ്രാമം ഇടംപിടിച്ചു കഴിഞ്ഞു. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഗ്രാമവാസികളുടെ ഈ പക്ഷിഭാഷാ പൈതൃകം സംരക്ഷിക്കുന്നതിനായാണ് യുനസ്കോ ഗ്രാമത്തിന് പ്രത്യേക പരിഗണന നല്‍കിയിരിക്കുന്നത്. കുന്നും മലയും നിറഞ്ഞ കനാക്സി […]

ടെക്സ്റ്റൈല്‍ ഫാക്ടറിയില്‍ സ്ഫോടനം;5 മരണം

ബുര്‍സ: തുര്‍ക്കിയില്‍ ടെക്സ്റ്റൈല്‍ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ 5 പേര്‍ മരിച്ചു. 16 പേര്‍ക്ക് പരിക്കേറ്റു. ഫാക്ടറിയിലെ ബോയിലര്‍ പൊട്ടിത്തെറിച്ചാണ് അപകടം. ബുധനാഴ്ച   ബുര്‍സ പ്രവിശ്യയിലെ ഗുര്‍സു ജില്ലയിലാണ് ദുരന്തമുണ്ടായത്. സ്ഫോടനത്തിന്‍റെ ശക്തിയില്‍ ഫാക്ടറിയുടെ മേല്‍ക്കൂര തകര്‍ന്ന് വീണു. ഫാക്ടറിക്ക് സമീപമുണ്ടായിരുന്ന ചില വാഹനങ്ങള്‍ക്കും തീപിടിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ലെന്ന് തൊഴില്‍ മന്ത്രി ജൂലിഡ് സരീരൊഗ്ലു പറഞ്ഞു.