തൃശ്ശൂരില്‍ ആശങ്ക ഇല്ല; മലക്കംമറിഞ്ഞ് ടി.എന്‍ പ്രതാപന്‍

തൃശ്ശൂര്‍: തൃശ്ശൂര്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച്‌ താന്‍ കെപിസിസി നേതൃയോഗത്തില്‍ ആശങ്ക അറയിച്ചിട്ടില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി.എന്‍ പ്രതാപന്‍. തൃശ്ശൂരില്‍ നരേന്ദ്രമോദിക്ക് എതിരായാണ് ജനങ്ങള്‍ വോട്ട് ചെയ്തത്. മണ്ഡലത്തില്‍ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും ടി എന്‍ പ്രതാപന്‍ പറഞ്ഞു. ആരും പ്രതീക്ഷിക്കാത്ത ഭൂരിപക്ഷം യുഡിഎഫിന് കിട്ടും. കുറഞ്ഞത് 25,000 വോട്ടിന്‍റെ ഭൂരിപക്ഷം യുഡിഎഫിനുണ്ടാകുമെന്നും പ്രതാപന്‍ കൂട്ടിച്ചേര്‍ത്തു. തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വം തിരിച്ചടിയായെന്ന് പ്രതാപന്‍ കെ.പി.സി.സി നേതൃ യോഗത്തില്‍ ആശങ്ക പ്രകടിപ്പിച്ചുവെന്നാണ് വാര്‍ത്തകള്‍ പുറത്തു […]

പൂര ലഹരിയിൽ തൃശ്ശൂർ; പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരം ഇന്ന്

തൃശ്ശൂർ: പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരം ഇന്ന് . രാവിലെ ഏഴിന്  കണിമംഗലം ശാസ്താവ് ആദ്യം എഴുന്നള്ളി വടക്കുനാഥനെ വണങ്ങിയ ശേഷം പുറത്തെത്തി. വിവിധ ഘടക പൂരങ്ങളും വടക്കുംനാഥ സന്നിധിയിലേക്ക് എത്തിത്തുടങ്ങി. പഴയ നടക്കാവില്‍ 11 മണിയോടെ മഠത്തില്‍ വരവ് പഞ്ചവാദ്യം കോങ്ങാട് മധുവിന്‍റെ പ്രമാണിത്തത്തില്‍ ആരംഭിച്ചു. 12.30നു പാറമേക്കാവ് അമ്പലത്തിന് മുന്നില്‍ ഭഗവതിയെ പുറത്തേക്കെഴുന്നള്ളിക്കുന്ന ചടങ്ങിനൊപ്പം പെരുവനം കുട്ടന്‍ മാരാരുടെ ചെമ്പടമേളം, 2 മണിയോടെ വടക്കുന്നാഥക്ഷേത്രത്തിന്‍റെ പടിഞ്ഞാറേനടയിലെ ഇലഞ്ഞിത്തറയില്‍ ലോകപ്രശസ്തമായ ഇലഞ്ഞിത്തറമേളം, 2.45നു ശ്രീമൂലസ്ഥാനത്തു കിഴക്കൂട്ട് […]

ശബരിമല സ്ഥലപ്പേര്; തെരഞ്ഞടുപ്പ്ചട്ടം ലംഘിച്ചിട്ടില്ല: സുരേഷ്ഗോപി

തൃശൂര്‍: കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷന്‍റെ ചട്ടങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് വ്യക്തമാക്കി തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി ജില്ലാകളക്ടര്‍ ടിവി അനുപമയ്ക്ക് മറുപടി നല്‍കി. ദൈവത്തിന്‍റെ പേരോ, മതചിഹ്നമോ ഉപയോഗിച്ച്‌ പ്രചാരണം നടത്തിയിട്ടില്ല. ശബരിമല എന്നത് ദേശത്തിന്‍റെ പേരാണ്. ശബരിമല ക്ഷേത്രം, അയ്യപ്പന്‍ എന്നീ പദങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്നും സുരേഷ് ഗോപി മറുപടിയില്‍ വ്യക്തമാക്കി. മറുപടി നല്‍കാന്‍ ഇന്ന് രാത്രി എട്ടുമണിവരെയാണ് ഭരണാധികാരി സമയം നല്‍കിയത്. കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷന്‍ ചട്ടങ്ങള്‍ ഒന്നുപോലും ലംഘിച്ചിട്ടില്ല. മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രചരണം നടത്തരുതെന്നാണ് […]

അയ്യന്‍റെ പേരിൽ വോട്ടഭ്യർത്ഥന; സുരേഷ് ഗോപി ഇന്ന് വിശദീകരണം നൽകും

തൃശ്ശൂര്‍: അയ്യപ്പനാമത്തിൽ വോട്ടഭ്യർത്ഥന നടത്തി പെരുമാറ്റ ചട്ടം ലംഘിച്ചെന്ന പരാതിയിൽ തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി ഇന്ന് വിശദീകരണം നൽകും.   ചട്ടലംഘനം നടത്തിയില്ലെന്ന വിശദീകരണമാണ്  സുരേഷ് ഗോപി  നൽകുകയെന്നാണ് വിവരം. വിഷയത്തിൽ 48 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് തൃശൂർ ജില്ലാ കളക്ടർ ടി.വി അനുപമ സുരേഷ് ഗോപിക്ക് നോട്ടീസ് നൽകിയിരുന്നു. ഈ സമയപരിധി ഇന്ന് രാത്രിയോടെയാണ് അവസാനിക്കുക. കഴിഞ്ഞ ദിവസമാണ് തേക്കിൻകാട് മൈതാനത്ത് നടന്ന എൻഡിഎ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സുരേഷ് ഗോപി ശബരിമല വിഷയത്തെപ്പറ്റി പരാമർശിച്ചത്. […]

ടി.വി അനുപമ അവര്‍ക്കിപ്പോള്‍ അനുപമ ക്ലിന്‍സണ്‍ ജോസഫായി; വൈറലായൊരു കുറിപ്പ്

തൃശൂര്‍: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തി അയ്യപ്പന്‍റെ പേരില്‍ വോട്ടു ചോദിച്ചതിന് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ച വിഷയത്തില്‍ വലിയ പ്രതിഷേധമാണ് ജില്ലാ കലക്ടര്‍ ടി.വി അനുപമയ്‌ക്കെതിരെ ബിജെപിയുടെ ഭാഗത്തു നിന്നുണ്ടായത്. സോഷ്യല്‍ മീഡിയയിലൂടെ വലിയ ആക്ഷപങ്ങള്‍ക്ക് കളക്ടര്‍ക്ക് നേരിടേണ്ടി വന്നു. അതേസമയം അനുപമയ്‌ക്കെതിരെ വര്‍ഗ്ഗീയ ആക്രമണങ്ങള്‍ക്കെതിരെ ഡോക്ടര്‍ നെല്‍സണ്‍ ജോസഫ് എഴുതിയ കുറിപ്പ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയായിരുന്നു ഡോക്ടര്‍ നെല്‍സന്‍റെ പ്രതികരണം. പോസ്റ്റിന്‍റെ പൂര്‍ണ രൂപം: കമല്‍ അല്ല അവര്‍ക്കയാള്‍ കമാലുദ്ദീനാണ്. വിജയ് […]

കാമുകിയെ തീകൊളുത്തിയ നിതീഷ് ആദ്യം പരിശോധിച്ചത് നീതുവിന്‍റെ ഫോണ്‍, ചാറ്റ് കണ്ടതോടെ ഭാവം മാറി

തൃശൂര്‍: കാമുകിയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പെണ്‍കുട്ടിക്ക് മറ്റൊരു ബന്ധം ഉണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറയുന്നു. നീതുവിന്‍റെ ഫോണ്‍ പരിശോധിച്ചതിന് ശേഷമാണ് നിതീഷ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്നും പൊലീസ് വ്യക്തമാക്കി. നിതീഷും നീതുവും തമ്മില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍ കഴിഞ്ഞ ഫെബ്രുവരി മുതലാണ് നിതീഷിന് പെണ്‍കുട്ടിയുടെ മേല്‍ സംശയം ഉടലെടുത്തത്. നീതുവിന് മറ്റൊരാളുമായി അടുത്ത ബന്ധമുണ്ടെന്ന സംശയത്തില്‍ ഇരുവരും തമ്മില്‍ പലപ്പോഴും വഴക്കിടുകയും ചെയ്തു. ഇതേക്കുറിച്ച്‌ തുറന്നു സംസാരിക്കണമെന്ന് നിതീഷ് പെണ്‍കുട്ടിയോട് […]

തൃശൂരില്‍ പെണ്‍കുട്ടിയെ തീ കൊളുത്തിക്കൊന്ന പ്രതിയെ ആറ് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

തൃശൂര്‍: തൃശൂര്‍ ചീയാരത്ത് പെണ്‍കുട്ടിയെ തീ കൊളുത്തി കൊന്ന യുവാവിനെ റിമാന്‍ഡ് ചെയ്തു. ഏപ്രില്‍ 11 വരെ ആറ് ദിവസത്തേക്കാണ് പ്രതിയെ തൃശൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി റിമാന്‍ഡ് ചെയ്തത്. വടക്കേക്കാട് സ്വദേശിയായ ജിതേഷ് എന്ന യുവാവ് ഏറെ നാളായി പെണ്‍കുട്ടിയുടെ പിന്നാലെ നടന്ന് ശല്യപ്പെടുത്തുന്നുണ്ടായിരുന്നു. ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായതിന് പിന്നാലെ പ്രതി പെണ്‍കുട്ടിയുടെ കഴുത്തില്‍ കുത്തിയ ശേഷം കയ്യില്‍ കരുതിയ പെട്രോളൊഴിച്ച്‌ തീകൊളുത്തുകയായിരുന്നു. ഇന്നലെ രാവിലെയായിരുന്നു നീതു എന്ന 23 വയസുകാരി കൊല്ലപ്പെട്ടത്. ചീയാരം പോസ്റ്റ് […]

പ്ര​ണ​യാ​ഭ്യ​ര്‍​ഥ​ന നി​ര​സി​ച്ചു; തൃ​ശൂരില്‍ യു​വാ​വ് പെ​ണ്‍​കു​ട്ടി​യെ തീ​കൊ​ളു​ത്തി​ക്കൊ​ന്നു

തൃ​ശൂ​ര്‍: തി​രു​വ​ല്ല​യി​ല്‍ യു​വാ​വ് പെ​ണ്‍​കു​ട്ടി​യെ തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ന്‍റെ ഞെ​ട്ട​ല്‍ മാ​റും മുമ്പ് സം​സ്ഥാ​ന​ത്ത് സ​മാ​ന​രീ​തി​യി​ല്‍ മ​റ്റൊ​രു കൊ​ല​പാ​ത​ക​വും​ കൂ​ടി ന​ട​ന്നി​രി​ക്കു​ന്നു. തൃ​ശൂ​ര്‍ ചി​യാ​ര​ത്ത് പ്ര​ണ​യാ​ഭ്യ​ര്‍​ഥ​ന നി​ര​സി​ച്ച​തി​ന് യു​വാ​വ് ഇ​രു​പ​ത്തി​ര​ണ്ടു​കാ​രി​യെ തീ​കൊ​ളു​ത്തി​ക്കൊ​ന്നു.  എ​ന്‍​ജി​നീ​യ​റിം​ഗ് വി​ദ്യാ​ര്‍​ഥി​യാ​യ ചി​യാ​രം സ്വ​ദേ​ശി​നി നീ​തു​വാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ശേ​ഷം ഇ​വി​ടെ​നി​ന്നും ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച വ​ട​ക്കേ​ക്കാ​ട് സ്വ​ദേ​ശി​യാ​യ ജി​തീ​ഷി​നെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ച്ചു. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്.  വീ​ട്ടി​ലേ​ക്ക് ക​യ​റി വ​ന്ന ജി​തീ​ഷ് പെ​ണ്‍​കു​ട്ടി​യു​ടെ ക​ഴു​ത്തി​ല്‍ ക​ത്തി​കൊ​ണ്ട് കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച​ശേ​ഷം കൈ​യി​ല്‍ ക​രു​തി​യ പെ​ട്രോ​ള്‍ ഒ​ഴി​ച്ച്‌ […]

സുരേഷ് ഗോപി നാളെ പത്രിക സമര്‍പ്പിക്കും

തൃശൂര്‍: തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി നാളെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. ഇന്ന് രാത്രി ഗുരുവായൂരിലെത്തുന്ന സുരേഷ് ഗോപി നാളെ രാവിലെ ക്ഷേത്ര ദര്‍ശനത്തിന് ശേഷമാണ് തൃശൂരിലേക്ക് പുറപ്പെടുക. സുരേഷ് ഗോപിക്ക് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ കെട്ടിവയ്ക്കാനുള്ള തുക ഗുരുവായൂരില്‍ വച്ച്‌ മത്സ്യത്തൊഴിലാളികള്‍ കൈമാറും. തുടര്‍ന്ന് തൃശൂര്‍ പടിഞ്ഞാറേകോട്ടയില്‍ നിന്നും പ്രകടനമായെത്തിയാണ് പത്രിക സമര്‍പ്പിക്കുക. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് സുരേഷ് ഗോപിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. തുഷാര്‍ വെള്ളാപ്പള്ളി വയനാട്ടിലേക്ക് മാറിയ സാഹചര്യത്തിലാണ് സുരേഷ് ഗോപിയെ പ്രഖ്യാപിച്ചത്. നിലവില്‍ […]

തൃശൂരില്‍ സുരേഷ് ഗോപി മത്സരിച്ചേക്കും

തിരുവനന്തപുരം: തൃശൂരില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി മത്സരിച്ചേക്കും. ഇക്കാര്യം ബി.ജെ.പി ദേശീയ നേതൃത്വം സുരേഷ് ഗോപിയുമായി സംസാരിച്ചു. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി സുരേഷ് ഗോപിയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. തീരുമാനം ഇന്ന് ഉണ്ടായേക്കും. തൃശൂര്‍ സീറ്റ് നേരത്തെ ബി.ഡി.ജെ.എസിനാണ് നല്‍കിയിരുന്നത്. തുഷാര്‍ വെള്ളാപ്പള്ളിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച്‌ പ്രചാരണവും ആരംഭിച്ചിരുന്നു. എന്നാല്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയായി വന്നതോടെ തുഷാര്‍ അവിടേക്ക് മാറുകയായിരുന്നു