സംസ്ഥാന സ്‌കൂള്‍ കായിക മേള; ആദ്യ സ്വര്‍ണം തിരുവനന്തപുരത്തിന്

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ എറണാകുളം ജില്ല കുതിപ്പ് തുടങ്ങി. സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ എറണാകുളത്തിന്‍റെ ആദര്‍ശ് ഗോപിയാണ് ഒന്നാമതെത്തിയത്. കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ആദര്‍ശ്. മീറ്റിലെ ആദ്യ സ്വര്‍ണം തിരുവനന്തപുരത്തിനാണ് ലഭിച്ചത്. ജൂനിയര്‍ ആണ്‍കുട്ടികളുടെ 3,000 മീറ്ററില്‍ സല്‍മാന്‍ ഫാറൂഖാണ് സ്വര്‍ണം നേടിയത്. കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിലെ എന്‍.വി. അമിത്തിനാണ് ഈയിനത്തില്‍ വെള്ളി. മൂന്ന് ദിവസമായി നടക്കുന്ന മീറ്റില്‍ ആകെ 96 ഫൈനലുകളാണുള്ളത്. ഇതില്‍ 31 എണ്ണം […]