ബിന്ദുവിനെയും കനകദുര്‍ഗയേയും പൊലീസ് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി

പത്തനംതിട്ട: ശബരിമല ദര്‍ശനം നടത്തിയ കോഴിക്കോട് കൊയിലാണ്ടി പൊയില്‍കാവ് സ്വദേശി ബിന്ദു ഹരിഹരന്‍ (43), മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗ (45) എന്നിവരെ പൊലീസ് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. ദര്‍ശനത്തിനു ശേഷം മലയിറങ്ങിയ ഇരുവരേയും പമ്പയില്‍നിന്ന് പത്തനംതിട്ടയിലേക്കും ഇവിടെനിന്നും രഹസ്യകേന്ദ്രത്തിലേക്കുമാണ് മാറ്റിയത്. പത്തനംതിട്ടയില്‍നിന്നും അങ്കമാലിയിലെത്തിച്ച യുവതികള്‍ക്ക് വസ്ത്രംമാറാനും മറ്റും സൗകര്യം ഒരുക്കിയ ശേഷമാണ് പൊലീസ് കൊണ്ടുപോയത്. ഇവരെ എവിടേക്കാണ് കൊണ്ടുപോയതെന്ന് സുരക്ഷ മുന്‍നിര്‍ത്തി പൊലീസ് അറിയിച്ചിട്ടില്ല. യുവതികള്‍ മലകയറിയെന്ന് മുഖ്യമന്ത്രി സ്ഥിരീകരിച്ചതോടെ ഇവരുടെ വീടുകള്‍ക്കും പൊലീസ് കനത്ത കാവല്‍ […]

കനകദുര്‍ഗയും ബിന്ദുവും ശബരിമലയില്‍ ദര്‍ശനം നടത്തി; സ്ഥിരീകരിച്ച്‌ പൊലീസ്- video

പത്തനംതിട്ട: ശബരിമലയില്‍ ഏല്ലാപ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ദര്‍ശനം നടത്താമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ബിന്ദുവും കനകദുര്‍ഗയും ശബരിമല ദര്‍ശനം നടത്തി. ഇന്ന് പുലര്‍ച്ചെ 3.45 നോടുകൂടിയാണ് ഇരുവരും ശബരിമല ദര്‍ശനം നടത്തിയത്. മഫ്തി പൊലീസിന്‍റെ സുരക്ഷയിലായിരുന്നു ഇരുവരും ദര്‍ശനം നടത്തിയത്. പതിനെട്ടാം പടി ഒഴിവാക്കി, ഇരുമുടിക്കെട്ടില്ലാതെയാണ് ഇരുവരും സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്. ഇരുവരും മുഖം മറച്ചിരുന്നു. തങ്ങള്‍ക്ക് ദര്‍ശനത്തിന് പൊലീസ് സംരക്ഷണം ലഭിച്ചുവെന്ന് ഇരുവരും പറഞ്ഞു. പുലര്‍ച്ചെ മൂന്ന് മണിക്കാണ് ശബരിമലയില്‍ നട തുറക്കുന്നത്. യുവതികള്‍ മലകയറിയത് പൊലീസ് സ്ഥിരീകരിച്ചു. […]

അയ്യപ്പ ജ്യോതിയെ എതിര്‍ക്കേണ്ടതില്ല; യുവതികള്‍ വരരുത് എന്ന പത്മകുമാറിന്‍റെ അഭ്യര്‍ത്ഥനയെ ന്യായീകരിച്ച്‌ കാനം

തിരുവനന്തപുരം: ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ശബരിമല കര്‍മ്മ സമിതിയും ബിജെപിയും സംഘടിപ്പിക്കുന്ന അയ്യപ്പ ജ്യോതിയെ എതിര്‍ക്കേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അയ്യപ്പ ജ്യോതി ജനാധിപത്യപരമായ പ്രതിഷേധമായിരിക്കാം. അതിനെ എതിര്‍ക്കേണ്ടതില്ല-കാനം പറഞ്ഞു. മകരവിളക്ക് കാലത്ത് യുവതികള്‍ ശബരിമലയില്‍ വരരുത് എന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ. പത്മകുമാറിന്‍റെ പ്രസ്താവനയെയും കാനം പിന്താങ്ങി. ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പറഞ്ഞതില്‍ തെറ്റില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യുവതി പ്രവേശന വിധി നടപ്പാക്കാന്‍ ഇത് ഉചിതമായ സമയമല്ലെന്ന് ബോര്‍ഡ് […]

രാഹുല്‍‌ ഈശ്വറിന് കര്‍ശന ഉപാധികളോടെ ജാമ്യം

കൊച്ചി: ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ അയ്യപ്പ ധര്‍മസേനാ പ്രവര്‍ത്തകന്‍ രാഹുല്‍‌ ഈശ്വറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. രണ്ടുമാസം പമ്പയില്‍ പ്രവേശിക്കരുത്, പത്തനംതിട്ട പൊലീസ് സ്റ്റേഷനില്‍ ഹാജരായി ഒപ്പിടണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. ശബരിമലയിലും നിലയ്ക്കലിലും നടന്ന സംഘര്‍ഷങ്ങളുടെ പേരില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചത് ചൂണ്ടിക്കാട്ടിവീണ്ടും രാഹുലിനെ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിനെതിരെ രാഹുല്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

രാഹുല്‍ ഈശ്വറിനെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു

കോട്ടയം: ജാമ്യ വ്യവസ്ഥകള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് അറസ്റ്റിലായ രാഹുല്‍ ഈശ്വറിനെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു. തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് രാഹുലിനെ റിമാന്‍റ് ചെയ്തത്. പാലക്കാട് റെസ്റ്റ് ഹൗസില്‍ നിന്നാണ് രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ജാമ്യ വ്യവസ്ഥകള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് കോടതി രാഹുല്‍ ഈശ്വറിന്‍റെ ജാമ്യം റദ്ദാക്കിയിരുന്നു. ശബരിമലയിലും നിലയ്ക്കലിലും നടന്ന സംഘര്‍ഷങ്ങളുടെ പേരില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. കര്‍ശനമായ വ്യവസ്ഥകളോടെയായിരുന്നു ജാമ്യം അനുവദിച്ചത്. എന്നാല്‍ ജാമ്യ […]

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ശബരിമല ദര്‍ശനത്തിന് പൊലീസ് അനുമതി

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കു ശബരിമലയില്‍ ദര്‍ശനം നടത്താന്‍ പൊലീസ് അനുമതി. തന്ത്രിയും പന്തളം കൊട്ടാരവും അനുകൂല നിലപാടു സ്വീകരിച്ചതിനെത്തുടര്‍ന്നാണ് നാലു ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കു പൊലീസ് അനുമതി നല്‍കിയത്. കഴിഞ്ഞ ദിവസം ശബരിമല ദര്‍ശനത്തിന് എത്തിയ ഇവരെ പൊലീസ് തടഞ്ഞിരുന്നു. നിയമപരമായ കാര്യത്തില്‍ വ്യക്തത വരുത്താനുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ദിവസം ഇവരെ പൊലീസ് തടഞ്ഞത്. അനന്യ, തൃപ്തി, അവന്തിക, രഞ്ജു എന്നിവരേയാണ് പൊലീസ് തടഞ്ഞത്. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനു ദര്‍ശനത്തിനു സുരക്ഷ നല്‍കുന്ന കാര്യത്തില്‍ നിയമപരമായ വ്യക്തത ലഭിക്കാതെ തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് കോട്ടയം എസ്പി […]

രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റില്‍

പാലക്കാട്: രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍. ശബരിമലയിലെ യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് പമ്പ നിലക്കല്‍ എന്നിവിടങ്ങളില്‍ ഉണ്ടായ അക്രമസംഭവങ്ങളുടെ പേരിലാണ് പാലക്കാട് റെസ്റ്റ് ഹൗസില്‍ വെച്ച് രാഹുലിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ജാമ്യ വ്യവസ്ഥകള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് കോടതി രാഹുല്‍ ഈശ്വറിന്‍റെ ജാമ്യം കോടതി റദ്ദാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്ന് അറസ്റ്റ് നടന്നത്. പമ്പ പൊലീസ് സ്റ്റേഷനില്‍ ഒപ്പിടണമെന്ന നിര്‍ദ്ദേശം പാലിക്കാതിരുന്നതിനെ തുടര്‍ന്ന് രാഹുല്‍ ഈശ്വറിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതേസമയം തനിക്ക് ജാമ്യം […]

രഹന ഫാത്തിമയ്ക്ക് ജാമ്യം

കൊച്ചി: മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിന്‍റെ പേരില്‍ അറസ്റ്റിലായ രഹന ഫാത്തിമയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇനി ഇത്തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ലെന്നും മൂന്ന് മാസത്തേക്ക് പമ്പ പോലീസ് സ്റ്റേഷന്‍ പിരിധിയില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. നേരത്തെ രഹ്നയുടെ ജാമ്യാപേക്ഷ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതേതുടര്‍ന്നാണ് രഹ്ന ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ നവംബര്‍ 28-നാണ് പത്തനംതിട്ട പോലീസ് രഹ്നയെ അറസ്റ്റ് ചെയ്തത്. ശബരിമല പ്രവേശനത്തിന് പോലീസ് സംരക്ഷണയില്‍ […]

വനിതാ മതില്‍: മൂന്ന് ദശലക്ഷം വനിതകളെ അണിനിരത്തുമെന്ന് ഇടതുമുന്നണി

തിരുവനന്തപുരം: വനിതാ മതിലില്‍ മൂന്ന് ദശലക്ഷം വനിതകളെ ഇടതുമുന്നണി അണി നിരത്തുമെന്ന് കണ്‍വീനര്‍ എ. വിജയരാഘവന്‍. വനിതാ മതിലിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമില്ലെന്നും ഇടതുമുന്നണി കണ്‍വീനര്‍ വ്യക്തമാക്കി. ജനുവരി ഒന്നിന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വനിതാ മതില്‍ സംഘടിപ്പിക്കാനുള്ള തീരുമാനം നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളുടെ യോഗത്തിലാണ് എടുത്തത്. അതേസമയം, വനിത മതിലിനെ വര്‍ഗീയ മതിലെന്ന് വിശേഷിപ്പിച്ച യുഡിഎഫ് എംഎല്‍എ എം കെ മുനീറിന്‍റെ പരാമര്‍ശത്തെച്ചൊല്ലി ഇന്ന് നിയമസഭയില്‍ കയ്യാങ്കളിയുണ്ടി. ബെര്‍ലിന്‍ മതില്‍ പൊളിച്ച പോലെ ഈ […]

ശബരിമലയില്‍ പോവുന്നതിനേക്കാള്‍ നല്ലത് സ്ത്രീകള്‍ തൊഴിലുറപ്പിന് പോകുന്നത്: കുരീപ്പുഴ ശ്രീകുമാര്‍

കൊച്ചി: ശബരിമലയില്‍ പോവുന്നതിനേക്കാള്‍ നല്ലത് സ്ത്രീകള്‍ തൊഴിലുറപ്പിന് പോകുന്നതാണെന്ന് കവി കുരീപ്പുഴ ശ്രീകുമാര്‍. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ പ്രതികരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ശബരിമലയില്‍ പോയതുകൊണ്ട് സ്ത്രീകള്‍ക്ക് എന്തെങ്കിലും പുണ്യം കിട്ടുമോ എന്നു ചോദിച്ചാല്‍ എനിക്കങ്ങനെ അഭിപ്രായമില്ലെന്നും ശബരിമലയില്‍ പോവുന്നതിനേക്കാള്‍ നല്ലത് സ്ത്രീകള്‍ തൊഴിലുറപ്പു പദ്ധതിക്കു പോവുന്നതാണ്. എന്നാല്‍ പ്രശ്‌നം അതല്ല, സ്ത്രീകളുടെ സഞ്ചാര സ്വാതന്ത്ര്യമാണ് എന്നും കുരീപ്പുഴ പറഞ്ഞു. അവരെ നമുക്ക് എവിടെയും പ്രവേശിപ്പിക്കാന്‍ സാധിക്കണം. അവരുടെ അന്തസിനെ ബഹുമാനിക്കണം. അവരുടെ ശരീരത്തെ മാനിക്കണം. ശരീരത്തെ […]