‘ഞാന്‍ ആരുടെ വേഷവും തട്ടിയെടുത്തിട്ടില്ല, എനിക്ക് വേണ്ടി നൂറിനെ തരം താഴ്ത്തിയിട്ടില്ല’: പ്രിയ വാര്യര്‍

സത്യങ്ങള്‍ തുറന്നു പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കുമെന്ന മുന്നറിയിപ്പുമായി പ്രിയ വാര്യര്‍ രംഗത്ത് വന്നത് വലിയ ചര്‍ച്ചയായിരുന്നു. ഒരു അഡാര്‍ ലവ് എന്ന ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ അവസാനിക്കാത്ത സാഹചര്യത്തിലായിരുന്നു പ്രിയയുടെ വാക്കുകള്‍. പൂര്‍ണമായും പുതുമുഖങ്ങളെ വച്ച് ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവില്‍ നൂറിന്‍ ഷെരീഫ്, പ്രിയ വാര്യര്‍, റോഷന്‍ എന്നിവരാണ് പ്രധാനവേഷങ്ങളില്‍ എത്തിയത്. നൂറിനെയായിരുന്നു തുടക്കത്തില്‍ ചിത്രത്തിലെ നായികയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ‘മാണിക്യമലരായ പൂവി…’ എന്ന പാട്ടിലെ കണ്ണിറുക്കല്‍ രംഗം […]

‘ഞാന്‍ നൂറിനോട് പറഞ്ഞു ഇനി നീ സൂക്ഷിച്ചോളൂ’: ഒമര്‍ ലുലു

കൊച്ചി: ഒരു അഡാര്‍ ലൗവ് എന്ന സിനിമയുടെ പുതിയ ക്ലൈമാക്‌സ് പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞുവെന്ന് സംവിധായകന്‍ ഒമര്‍ ലുലു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഒമര്‍ ലുലു മനസ്സു തുറന്നത്. ‘റോഷന്‍, പ്രിയ വാര്യര്‍, നൂറിന്‍ ഷെരീഫ് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തിയ ചിത്രത്തിന്‍റെ ക്ലൈമാക്‌സ് ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയിരുന്നു. തുടര്‍ന്നാണ് ക്ലൈമാക്‌സ് മാറ്റാന്‍ സംവിധായകന്‍ നിര്‍ബന്ധിതനായത്. ഇതിന് മുന്‍പ് ഇറങ്ങിയ എന്‍റെ ചിത്രങ്ങളുടെയെല്ലാം ക്ലൈമാക്‌സ് ജോളിയായിരുന്നു. ചങ്ക്‌സ്, ഹാപ്പി വെഡ്ഡിങ് എല്ലാം അതുകൊണ്ടാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. അഡാര്‍ […]

ഒറിജിനലിനെ കടത്തിവെട്ടി ഫ്രീക്ക് പെണ്ണെയുടെ കവര്‍ സോംഗ്- VIDEO

അടുത്തിടെ പുറത്തുവന്ന ഒരു അഡാര്‍ ലവ്വിലെ രണ്ടാമത്തെ ഗാനമായ ഫ്രീക്ക് പെണ്ണെയുടെ കവര്‍ സോംഗ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. അയ്യപ്പദാസ്, അനു ഓംകാര, സജിത്ത് ശശിധര്‍, ശിവപ്രസാദ് മേനോന്‍ എന്നിവരടങ്ങുന്ന സംഘമാണു ഡാന്‍സ് അവതരിപ്പിക്കുന്നത്. മികച്ച ഡാന്‍സ് നമ്പറുകളാണ് വീഡിയോയിലുള്ളത്. അയ്യപ്പദാസ് വി.പിയാണ് ഡാന്‍സ് അവതരിപ്പിക്കുന്നത്. മാണിക്യ മലരായ പൂവി എന്ന ഗാനത്തിലൂടെയാണ് ഒമര്‍ലുലു സംവിധാനം ചെയ്യുന്നു ഒരു അഡാര്‍ ലൗ എന്ന ചിത്രം ശ്രദ്ധിക്കപ്പെടുന്നത്. ഒരു അഡാര്‍ ലവ്വിലെ രണ്ടാമത്തെ ഗാനമായ ഫ്രീക്ക് പെണ്ണെ പുറത്തിറങ്ങിയപ്പോള്‍ അതും […]

സണ്ണി എത്തുന്നു, ജയറാമിനും ധര്‍മജനുമൊപ്പം അഭിനയിക്കാന്‍

ബോളിവുഡ് പ്രിയ താരം സണ്ണി ലിയോണ്‍ മലയാളത്തിലേക്ക് ഉടന്‍ എത്തുമെന്ന സൂചനകള്‍ നല്‍കി സംവിധായകന്‍ ഒമര്‍ ലുലു. ‘ഒരു അഡാര്‍ ലൗ’ എന്ന ചിത്രത്തിന് ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സണ്ണി ലിയോണ്‍ എത്തുമെന്ന് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ഇക്കാര്യത്തിലെ ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ ഉണ്ടാകും. ജയറാമാണ് ചിത്രത്തിലെ നായകന്‍. ഹണി റോസ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, വിനയ് ഫോര്‍ട്ട് എന്നിവരടങ്ങുന്ന വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുക. നേരത്തെ മിയാ ഖലീഫ ഒമര്‍ ലുലു ചിത്രത്തിലെത്തുന്ന എന്ന […]

2019ല്‍ പുതിയ ചിത്രം, താരങ്ങളെ തേടി ഒമര്‍ ലുലു

ഹാപ്പി വെഡ്ഡിംഗ്, ചങ്ക്‌സ് എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ഒമര്‍ ലുലു തന്‍റെ പുതിയ ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തേടുന്നു. ചങ്ക്‌സിന് ശേഷം പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രമാക്കി ഒമര്‍ സംവിധാനം ചെയ്യുന്ന അഡാര്‍ ലൗ എന്ന ചിത്രത്തിന്‍റെ ചിത്രീകരണം നടന്നു കൊണ്ടിരിക്കുകയാണ്. അഡാര്‍ ലൗ പൂര്‍ത്തിയാക്കിയ ശേഷം ബാബു ആന്റണിയെ നായകനാക്കി പവ്വര്‍ സ്റ്റാര്‍ എന്ന ചിത്രമായിരിക്കും ഒമര്‍ സംവിധാനം ചെയ്യുക ഇതിന് ശേഷമായിരിക്കും പുതിയ ചിത്രത്തിലേക്ക് പ്രവേശിക്കുക. 2019ല്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിലേക്ക് നായകന്മാരേയും സഹനടന്മാരേയുമാണ് ആവശ്യം. തന്റെ ഔദ്യോഗിക […]

അഡാറ് ടീസറില്‍ വീണ്ടും തിളങ്ങി പ്രിയയും റോഷനും- video

സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഒരു അഡാറ് ലവ്. ചങ്ക്‌സ് എന്ന ചിത്രത്തിനു ശേഷം ഒമര്‍ ലുലു ഒരുക്കുന്ന ഈ സിനിമ പാട്ടും ടീസറും പുറത്തിറങ്ങിയ ശേഷമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. അഡാറ് ലവിന്റെതായി പുറത്തിറങ്ങിയ മാണിക്യ മലരായ പൂവി എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ ഉണ്ടാക്കിയ തരംഗം ചെറുതൊന്നുമായിരുന്നില്ല. ഒറ്റ രാത്രി കൊണ്ടാണ് ഗാനരംഗം യൂടുബില്‍ ഹിറ്റായി മാറിയത്. ഗാനരംഗത്തിലൂടെ പ്രിയാ വാര്യരും റോഷനുമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നത്. പാട്ടിനു പുറമെ ചിത്രത്തിന്‍റെ ടീസറും യുവഹൃദയങ്ങളുടെ […]

പ്രിയ വാര്യരുടെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ദില്ലി: മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ഗാനത്തിനെതിരെ റജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി പ്രിയ പ്രകാശ് വാര്യറും സംവിധായകന്‍ ഒമര്‍ ലുലുവും നല്‍കിയ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. 40 വര്‍ഷമായി കേരളത്തിലെ മുസ്ലിംകള്‍ നെഞ്ചേറ്റിയ ഗാനമാണിതെന്നും ഈ ഗാനം മതവികാരം വ്രണപ്പെടുത്തുന്നില്ലെന്നും കേസ് അഭിപ്രായ സ്വാതന്ത്ര്യ ലംഘനമാണെന്നും  പ്രിയാ വാര്യര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഗാനത്തിനെതിരെ കേസ് എടുക്കരുതെന്നു മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം […]

‘മാണിക്യമലരി’നും രക്ഷയില്ല; ഒമര്‍ ലുലുവിന് ഹൈദരബാദ് പോലീസിന്‍റെ നോട്ടീസ്

ഒരു അഡാറ് ലൗ എന്ന ചിത്രത്തിലെ മാണിക്യമലരായ പൂവീ എന്ന് തുടങ്ങുന്ന ഗാനത്തിനെതിരെ ലഭിച്ച പരാതിയില്‍ വിശദീകരണം തേടി ഹൈദരാബാദ് പൊലീസ് സംവിധായകന്‍ ഒമര്‍ ലുലുവിന് നോട്ടീസയച്ചു. പതിനഞ്ച്  ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. പ്രവാചകനിന്ദ ആരോപിച്ചാണ് ഒരു കൂട്ടം യുവാക്കള്‍ ഗാനത്തിനെതിരെ ഹൈദരാബാദ് പൊലീസില്‍ പരാതി നല്‍കിയത്. ഇതേതുടര്‍ന്ന് ഐപിസി സെക്ഷന്‍ 295എ, മതവികാരത്തെ വ്രണപ്പെടുത്തിയെന്ന വകുപ്പ് ചുമത്തി ഒമര്‍ ലുലുവിനെതിെര കേസ് എടുത്തിരുന്നു. ഇതോടെ ചിത്രത്തില്‍ നിന്ന് ഗാനം പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ച അണിയറ പ്രവര്‍ത്തകര്‍ പ്രേക്ഷക […]

ഒമര്‍ ലുലുവിന് പക്വത ആര്‍ജിക്കാന്‍ പറ്റിയില്ല; കുരീപ്പുഴയെ കണ്ടു പഠിക്കണമെന്ന്

കൊച്ചി: സോഷ്യല്‍ മീഡിയയിലൂടെ ഇപ്പോള്‍ തംഗമായിരിക്കുകയാണ് ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലവ് എന്ന സിനിമയിലെ ഗാനം. സിനിമയിലെ മാണിക്യ മലരായ എന്നു തുടങ്ങുന്ന ഗാനം മതത്തെ വ്രണപ്പെടുത്തുന്ന എന്ന് തരത്തില്‍ വിവാദങ്ങളും ഉയര്‍ന്നതിനെ തുടര്‍ന്ന്‍ ചിത്രത്തിലെ പാട്ട് പിന്‍വലിക്കാന്‍ സംവിധായകന്‍ ആലോചിച്ചിരുന്നു എന്ന വാര്‍ത്ത വന്നിരുന്നു. ഇതിനു പിന്നാലെ ഒമറിന് ഉപദേശവുപമായി സംവിധായകന്‍ കമല്‍ രംഗത്ത് വന്നു. ഗാനം പിന്‍വലിക്കാന്‍ ഒമറിന് തോന്നിയത് അത്രയും പക്വത ആര്‍ജിക്കാന്‍ പറ്റാത്തതിനാലാണെന്നാണ് കമല്‍ പറഞ്ഞത്. കലാകരന്‍ ഭയപ്പെട്ട് […]

മാണിക്യ മലരിനും സെന്‍സര്‍ബോര്‍ഡ് കത്തിവെക്കുമോ?

മുംബൈ: പ്രശസ്തിക്കു പിന്നാലെ ഒരു അഡാറ് ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ എന്ന ഗാനവും വിവാദത്തില്‍ പെട്ടിരിക്കുകയാണ്. ദിവസങ്ങള്‍ക്കുള്ളല്‍ തന്നെ ഈ പാട്ടും പ്രിയ പ്രകാശ് വാര്യര്‍ എന്ന നടിയും സമൂഹമാധ്യമങ്ങളിലെ സകല റെക്കോര്‍ഡുകളും ഭേദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗാനം വിവാദത്തില്‍ നിറയുന്നത്. ഗാനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സെന്‍സര്‍ ബോര്‍ഡിന് കത്ത്. മുംബൈ ആസ്ഥാനമായ റാസ അക്കാദമിയാണ് ഗാനത്തില്‍ പ്രവാചക നിന്ദയുണ്ടെന്നും ഇത് വിശ്വാസികളുടെ വികാരം വൃണപ്പെടുത്തുമെന്നും ചൂണ്ടിക്കാട്ടി സെന്‍ട്രല്‍ ബോര്‍ഡ് ഒാഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ചെയര്‍മാന്‍ പ്രസൂണ്‍ […]