മ്യൂസിക്കല്‍ ലവ് സ്റ്റോറി ‘മെല്ലെ’യിലെക്ക് ഒരു എത്തിനോട്ടം – റിവ്യൂ വായിക്കാം

നവാഗതനായ ബിനു ഉലഹന്നാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘മെല്ലെ’ പ്രേക്ഷകരുടെ മുന്നിലെത്തിയിരിക്കുകയാണ്.പിതാവിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഉമയുടെയും റെജിയുടെയും ജീവിതകഥയാണ് മെല്ലെ. ഭൂമിയിലെ ഒരു സ്വര്‍ഗത്തില്‍ വെച്ചു പ്രണയം കൈമാറുന്ന ഇണക്കിളികളായി പുതുമുഖങ്ങളായ അമിത് ചക്കാലക്കലും തനൂജ കാര്‍ത്തിക്കും മാറിയപ്പോള്‍ അവിടെ നിര്‍മ്മല സ്നേഹത്തിന്‍റെ കുളിര്‍മഴ പെയ്തിറങ്ങുകയാണ്.   നായകന്‍റെ ചുറ്റും കൂടി നിന്ന്കമന്‍റുകളും അഭിനന്ദനങ്ങളും പറയുന്ന കോമാളിക്കൂട്ടുകാരോ ബൈക്കുകളില്‍   ചീറിപ്പാഞ്ഞു  നടക്കാന്‍ കൂടെ ഉറ്റവരോ നമുക്ക് ചിത്രത്തില്‍ കാണാന്‍ കഴിയുകയില്ല. മറ്റു സിനിമകളില്‍  കാണുന്ന  യാന്ത്രികമായ […]

ഏറെക്കാലത്തിനുശേഷം മലയാളത്തിന് ഒരു മ്യൂസിക്കല്‍ ലവ് സ്റ്റോറികൂടി; ‘മെല്ലെ’ 20ന്  തീയേറ്ററുകളില്‍

ഗ്രാമീണ പശ്ചാത്തലത്തില്‍ ഹൃദയ ബന്ധങ്ങളുടെ കഥ പറയുന്ന ‘മെല്ലെ’ ഈ മാസം 20 ന്  തീയേറ്ററുകളില്‍ എത്തുകയാണ്.  നവാഗതനായ ബിനു ഉലഹന്നാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം,  സിനിമയെ പ്രണയിച്ച ഒരു എഞ്ചിനീയറുടെ സ്വപ്ന സാക്ഷാല്‍ക്കാരവും കൂടിയാണ്. ചിത്രത്തിന്‍റെ നിര്‍മ്മാണത്തെക്കുറിച്ചും പ്രത്യേകതകളെക്കുറിച്ചും സംവിധായകന്‍  മനസ്സ് തുറക്കുന്നു. സിനിമ റിലീസാകുന്നതിനുമുമ്പ് തന്നെ മെല്ലെയിലെ ഗാനങ്ങള്‍ക്ക് മലയാളികളുടെ ശ്രദ്ധ പിടിച്ചുപറ്റുവാന്‍ സാധിച്ചിരുന്നല്ലോ. ഏതു തരത്തിലുള്ള ഒരു ചിത്രമാണ് നമുക്ക് തീയേറ്ററുകളില്‍ പ്രതീക്ഷിക്കാന്‍ കഴിയുക? ഒറ്റ വാക്കില്‍ പറഞ്ഞാല്‍ മെല്ലെ ഒരു […]

പ്രേക്ഷകരില്‍ പ്രണയം നിറയ്ക്കാന്‍ ”മെല്ലെ”അവര്‍ വരുന്നു

മലയാളത്തില്‍ മറ്റൊരു റോമാന്‍റിക് സിനിമ കൂടി  കടന്നുവരികയാണ്.  ബിനു ഉലഹന്നാന്‍ സംവിധാനം ചെയ്യുന്ന ‘മെല്ലെ’  ഒക്ടോബര്‍ 20 ന് തിയേറ്ററുകളില്‍ എത്തും. ത്രിയേക പ്രൊഡക്ഷൻസിന്‍റെ  ബാനറിൽ  ജോണി സി ഡേവിഡ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.  ഛായാഗ്രഹണം സന്തോഷ് അനിമയും ചിത്രസംയോജനം സുനീഷ് സെബാസ്റ്റ്യനുമാണ്. പശ്ചാത്തല സംഗീതം വിജയ് ജേക്കബ്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ. അമിത് ചക്കാലക്കൽ, തനൂജ കാർത്തിക്, ജോജു ജോർജ്, ജോയ് മാത്യു, പി ബാലചന്ദ്രൻ, വിവേക് ഭാസ്‌ക്കർ ഹരിദാസ് എന്നിവർ ചിത്രത്തില്‍  പ്രധാന കഥാപാത്രങ്ങളെ […]

അരങ്ങേറ്റം ഗംഭീരമാക്കി വിജയ്‌ ജേക്കബ്; “പുഞ്ചപാടത്തെ പൂങ്കുയിലിന്” മികച്ച പ്രതികരണം

പ്രമുഖ കീ ബോര്‍ഡ് പ്രോഗ്രാമര്‍ വിജയ്‌ ജേക്കബ് ഈണമിട്ട മെല്ലെ എന്ന ചിത്രത്തിലെ  ‘പുഞ്ചപാടത്തെ.. പൂങ്കുയിലേ.. എന്ന ഗാനത്തിന് മികച്ച പ്രതികരണം. ജാസി ഗിഫ്റ്റ്, ബിജിബാല്‍, ദിപക് ദേവ്, എം. ജയചന്ദ്രന്‍ തുടങ്ങിയ സംഗിത സംവിധായകരോടൊപ്പം പ്രവര്‍ത്തിച്ച് കഴിവുതെളിയിച്ച വിജയ്‌ ജേക്കബ് ആദ്യമായി സംഗിത സംവിധാനം നിര്‍വഹിച്ച ഗാനമാണ് ‘പുഞ്ചപാടത്തെ പൂങ്കുയിലേ’. നവാഗതനായ ബിനു ഉലഹന്നാന്‍ സംവിധാനം ചെയ്ത “മെല്ലെ” യുടെ പശ്ചാത്തല സംഗിതം ഒരുക്കുന്നതിനോടൊപ്പം  ഈ ചിത്രത്തിലെ ഒരു ഗാനത്തിനുകൂടി ഈണമിടാന്‍ വിജയ്‌ നിയോഗിക്കപ്പെടുകയായിരുന്നു. വൈക്കം വിജയലക്ഷ്മി മനോഹരമായി ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത് […]

ഏറെ നാളുകൾക്ക് ശേഷം മണ്ണിന്റെ മണമുള്ള ഒരു പാട്ട്! വൈക്കം വിജയലക്ഷ്മി ആലപിച്ച സുന്ദര ഗാനം

ബിനു ഉലഹന്നാന്‍റെ സംവിധാനത്തില്‍ ജോണി സി ഡേവിഡ്‌ നിര്‍മ്മിച്ച് ത്രിയേഗ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അണിഞ്ഞൊരുങ്ങുന്ന ഏറ്റവും പുതിയ സിനിമയാണ് “മെല്ലെ”.  ‘പുഞ്ചപാടത്തെ.. പൂങ്കുയിലേ.. ‘ എന്നു തുടങ്ങുന്ന ഇതിലെ ശ്രവണസുന്ദരമായ ഗാനം ആലപിച്ചിരിക്കുന്നത് വൈക്കം വിജയലക്ഷ്മിയാണ്. ഏറെ നാളുകൾക്ക് ശേഷം മണ്ണിന്റെ മണമുള്ള ഈ ഗാനം ഈണമിട്ട് ചിട്ടപ്പെടുത്തിയിരിക്കുന്നത് വിജയ്‌ ജേക്കബ് ആണ്. സന്തോഷ്‌ വര്‍മ്മയുടെതാണ് വരികള്‍. അമിത്‌ ചക്കാലക്കല്‍, തനുജ കാര്‍ത്തിക്‌, ജോയ്‌ മാത്യു, പി ബാലചന്ദ്രന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം ഉടന്‍ റിലീസിനെത്തും.