ചാക്കോച്ചനും ജോജു ജോര്‍ജും നായകന്മാരായി പുതിയ ചിത്രം; ഒപ്പം വിനായകനും

ജോസഫിന്‍റെ വിജയത്തിനു ശേഷം മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുകയാണ് ജോജു ജോര്‍ജ്ജ്. കൈനിറയെ ചിത്രങ്ങളാണ് നടന്‍റെതായി അണിയറയില്‍ ഒരുങ്ങുന്നത്. കെഎം കമല്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ കുഞ്ചാക്കോ ബോബനും ജോജു ജോര്‍ജ്ജും വീണ്ടും ഒന്നിക്കുകയാണ്. ഇവര്‍ക്കൊപ്പം വിനായകനും ദിലീഷ് പോത്തനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഇഫോര്‍ എന്‍റര്‍ടെയ്ന്‍മെന്‍റ് നിര്‍മ്മിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് സംവിധായകന്‍ കൂടിയായ സമീര്‍ താഹിറാണ്. സിനിമയുടെ ടൈറ്റില്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്നാണ് അറിയുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും. 2012ല്‍ പുറത്തിറങ്ങിയ […]

പിറന്നാള്‍ ദിനത്തില്‍ വ്യത്യസ്ത മധുരവുമായി ചാക്കോച്ചന്‍

നാളെ പിറന്നാള്‍ ആഘോഷിക്കുന്ന നമ്മടെ ചാക്കോച്ചന്‍ മധുര വാര്‍ത്ത നല്‍കുന്നു. ഇത്തവണ പൊന്നോമനകള്‍ക്കാണ് ചക്കോച്ചന്‍റെ  മധുര സമ്മാനം. പിറന്നാളിന്‍റെ ഭാഗമായി ചാക്കോച്ചന്‍ നാളെ ജനിക്കുന്ന പൊന്നോമനകള്‍ക്ക് സ്വര്‍ണ്ണ സമ്മാനം നല്‍കും. ചാക്കോച്ചന്‍ ലൗവ്വേഴ്‌സും ചാക്കോച്ചന്‍ ഫ്രണ്ട്സ് യുഎഇയുമാണ് ഈ നന്മയ്ക്കുപിന്നില്‍. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ചാക്കോച്ചന്‍റെ സ്നേഹിതര്‍ നടത്തി വരുന്ന സേവന പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന ‘ചാക്കോച്ചന്‍ ലോവേഴ്സ്’ ആണ് ചാക്കോച്ചന്‍റെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് കേരളത്തില്‍ അങ്ങോളം ഇങ്ങോളം പല സേവന പരിപാടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. […]

നടന്‍ കുഞ്ചാക്കോ ബോബനു നേരേ വധഭീഷണി

കൊച്ചി: നടന്‍ കുഞ്ചാക്കോ ബോബനു നേരേ വധഭീഷണി മുഴക്കിയ സംഭവത്തില്‍ എറണാകുളം സ്വദേശിയായ യുവാവിനെ റെയില്‍വേ പൊലീസ് പിടികൂടി. ഒക്ടോബര്‍ അഞ്ചിന് രാത്രി എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം നടന്നത്. അന്വേഷണത്തിന്‍റെ ഭാഗമായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെയാണ് പ്രതിയെ കണ്ടെത്താനായത്. ഷൂട്ടിംഗിനായി കണ്ണൂരിലേക്ക് പോകാന്‍ റെയില്‍വേ സ്‌റ്റേഷനിലേക്കെത്തിയതായിരുന്നു നടന്‍. ട്രെയില്‍ കാത്തുനില്‍ക്കുന്നതിനിടെ സമീപത്ത് എത്തിയ യുവാവ് അസഭ്യവര്‍ഷം നടത്തുകയും കൈയില്‍ സൂക്ഷിച്ചിരുന്ന വാളുമായി നടനെ കൊല്ലുമെന്ന് ഭീഷണി മുഴുക്കുകയും ചെയ്യുകയായിരുന്നു. യുവാവ് നടനുമായി നടത്തിയ സംഭാഷണം […]

കാത്തിരിപ്പിനൊടുവില്‍ ചാക്കോച്ചന്‍റെ ‘മാംഗല്യം തന്തുനാനേന’ തിയ്യേറ്ററുകളില്‍

കുഞ്ചോക്കോ ബോബന്‍റെതായി ഇന്ന് തിയ്യേറ്ററുകളിലെത്തിയചിത്രമാണ് ‘മാംഗല്യം തന്തുനാനേന’. തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ നിമിഷ സജയനാണ്. ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത്. പണം കൈകാര്യം ചെയ്യാന്‍ അറിയാത്ത യുവാവ് നേര്‍വിപരീതക്കാരിയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചാലുണ്ടാകുന്ന രസകരമാണ് ചിത്രത്തിന്‍റെ പ്രമേയം. ടിവി അവതാരികയായും ഡോക്യൂമെന്‍ററി സംവിധായകയായും ശ്രദ്ധേ നേടിയിട്ടുളള സൗമ്യാ സദാനന്ദനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പഞ്ചവര്‍ണ്ണ തത്തയ്ക്ക് ശേഷം ചാക്കോച്ചന്‍റെതായി പുറത്തിറങ്ങിയിരിക്കുന്ന ചിത്രം കൂടിയാണ് മാംഗല്യം തന്തുനാനേന.  

വ്യത്യസ്ത ഗെറ്റപ്പില്‍ ജയറാമേട്ടന്‍; പഞ്ചവര്‍ണ തത്ത പൊളിക്കും

കോമഡി രാജാവ് രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പഞ്ചവര്‍ണ തത്ത. ജയറാം, കുഞ്ചാക്കോ ബോബന്‍ എന്നിവരെ കേന്ദ്രകഥാപത്രമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം പ്രേക്ഷകരെല്ലാം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ജയറാമിന്‍റെ കിടിലന്‍ മേക്ക് ഓവര്‍ തന്നെ ഇതിനു കാരണം. മണിയന്‍ പിള്ള രാജുവാണ് പഞ്ചവര്‍ണ തത്ത നിര്‍മ്മിക്കുന്നത്.  കുറച്ചു നാളുകളായി ചാക്കോച്ചന്‍ മറ്റൊരു ഗെറ്റപ്പിലായിരുന്നു സിനിമയില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. എന്നാല്‍ പഞ്ചവര്‍ണ്ണ തത്തയില്‍ പഴയ ചോക്ലേറ്റ് ചാക്കോച്ചനായി മാറിയിട്ടുണ്ട്. താരങ്ങളെപ്പോലെ തന്നെയാണ് ചിത്രത്തിന്‍റെ പേരും. വളരെ ആകാംക്ഷ ജനിപ്പിക്കുന്നതും വ്യത്യസ്തമായ പേരുമാണ്. അതിന്‍റെ […]

‘ശിക്കാരി ശംഭു’വായി ചാക്കോച്ചന്‍; പുതിയ ടീസറെത്തി

കുഞ്ചാക്കോ ബോബനെ നായകനാക്കി സുഗീത് സംവിധാനം ചെയ്യുന്ന ചിത്രം ‘ശിക്കാരി ശംഭു’വിന്‍റെ പുതിയ ടീസര്‍ പുറത്തിറങ്ങി. ശിവദയും അല്‍ഫോന്‍സയുമാണ് ശിക്കാരി ശംഭുവിലെ നായികമാരായി എത്തുന്നത്.വിഷ്ണു ഉണ്ണികൃഷ്ണനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തും. ഓര്‍ഡിനറി, മധുര നാരങ്ങ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് ശിക്കാരി ശംഭു. അബ്ബാസും രാജു ചന്ദ്രയും ചേര്‍ന്ന് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും നിഷാദ് കോയയുടേതാണ്.എസ് കെ ലോറന്‍സ് നിര്‍മ്മിക്കുന്ന ശിക്കാരി ശംഭുവിന്‍റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ഫൈസല്‍ അലിയാണ് […]

ചാക്കോച്ചന്‍റെ ‘ശിക്കാരി ശംഭു’; ട്രെയിലര്‍ പുറത്തിറങ്ങി

ഓർഡിനറി, ത്രീഡോട്ട്സ്, മധുരനാരങ്ങ എന്നീ ചിത്രങ്ങൾക്കു ശേഷം കുഞ്ചാക്കോ ബോബനും സുഗീതും ഒന്നിക്കുന്ന പുതിയ ചിത്രമാണ്  ‘ശിക്കാരി ശംഭു’. ഓര്‍ഡിനറി, മധുര നാരങ്ങ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് ശിക്കാരി ശംഭു. ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ശിവദയും അല്‍ഫോന്‍സയുമാണ് ശിക്കാരി ശംഭുവിലെ നായികമാരായി എത്തുന്നത്.വിഷ്ണു ഉണ്ണികൃഷ്ണനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തും. അബ്ബാസും രാജു ചന്ദ്രയും ചേര്‍ന്ന് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും നിഷാദ് കോയയുടേതാണ് ഏയ്ഞ്ചൽ മരിയ സിനിമാസിന്‍റെ […]

കുഞ്ചാക്കോ ബോബന്‍റെ ഷൂട്ടിംഗ് സ്ഥലത്ത് ആക്രമണം; 2 പേര്‍ അറസ്റ്റില്‍

ആലപ്പുഴ: നടന്‍ കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് സ്ഥലത്ത് ആക്രമണം. രണ്ടു പേര്‍ പിടിയിലായി. അഭിലാഷ്, പ്രിന്‍സ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ രണ്ട് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച ആലപ്പുഴ കൈനഗരിയിലെ ‘കുട്ടനാടന്‍ മാര്‍പാപ്പ’ എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് അക്രമണമുണ്ടായത്. കുഞ്ചാക്കോ ബോബന്‍, സലീം കുമാര്‍ തുടങ്ങി നൂറോളം പേര്‍ ലൊക്കേഷനിലുള്ളപ്പോഴായിരുന്നു അക്രമണം. വൈകുന്നേരം ആറരയോടെ ഷൂട്ടിങ് സെറ്റിലെത്തിയ യുവാക്കള്‍ മദ്യലഹരിയില്‍ വെള്ളത്തില്‍ വീഴുകയായിരുന്നു. അണിയറ പ്രവര്‍ത്തകര്‍ ഇവരെ ഓടിച്ചെന്ന് രക്ഷിച്ചു. പിന്നീട് […]

കസ്തൂരിമാനിലെ സാജന്‍ ജോസഫ് വീണ്ടും വരുന്നു; ‘ദിവാന്‍ജിമൂല ഗ്രാന്‍ഡ് പിക്സിന്‍റെ’  ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

കുഞ്ചാക്കോ ബോബന്‍ പ്രധാന വേഷത്തില്‍ എത്തുന്ന ‘ദിവാന്‍ജിമൂല ഗ്രാന്‍ഡ് പിക്സിന്‍റെ’  ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. അനില്‍ രാധാകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നൈല ഉഷ, നെടുമുടി വേണു, സിദ്ദിഖ്, ജോയ് മാത്യു, സുധീര്‍ കരമന തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. 2003ല്‍ ലോഹിതദാസ് സംവിധാനം ചെയ്ത കസ്തൂരിമാന്‍ എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ച സാജന്‍ ജോസഫ് എന്ന കഥാപാത്രമായി തന്നയാണ് ഈ ചിത്രത്തിലും ചാക്കോച്ചന്‍ എത്തുന്നത്. മുമ്പ് വെള്ളിത്തിരയിലെത്തിയ ചില കഥാപാത്രങ്ങളും ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. […]

‘ശിക്കാരി ശംഭു’ ആവാന്‍ ചാക്കോച്ചന്‍; ആദ്യ ടീസര്‍ പുറത്ത്

ഓര്‍ഡിനറി, ത്രീഡോട്ട്സ്, മധുരനാരങ്ങ എന്നീ ചിത്രങ്ങൾക്കു ശേഷം കുഞ്ചാക്കോ ബോബനും സുഗീതും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘ശിക്കാരി ശംഭു’. ചിത്രത്തിന്‍റെ ആദ്യടീസര്‍ പുറത്തിറക്കി. നിഷാദ് കോയയാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. കുഞ്ചാക്കോ ബോബനൊപ്പം വിഷ്ണു ഉണ്ണികൃഷ്ണന്‍, ശിവദ, അല്‍ഫോന്‍സ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ‘കട്ടപ്പനയിലെ ഹൃത്വിക്റോഷ’ന് ശേഷം വിഷ്ണു അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ഏയ്ഞ്ചല്‍ മരിയ സിനിമാസിന്‍റെ ബാനറില്‍ എസ്.കെ. ലോറന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. ചായാഗ്രഹണം ഫൈസല്‍ അലി.