പാക്കിസ്ഥാനെ വിലക്കിയില്ലെങ്കില്‍ ഇന്ത്യ ലോകകപ്പ് ബഹിഷ്‌കരിക്കും; ബിസിസിഐയുടെ മുന്നറിയിപ്പ്

മുംബൈ: കശ്മീരിലെ പുല്‍വാമയില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നേരയുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കടുത്ത നടപടികളുമായി ബിസിസിഐ മുന്നോട്ട്. ഈ വര്‍ഷം നടക്കുന്ന ഏകദിന ലോക കപ്പില്‍ പാകിസ്ഥാനെ വിലക്കണമെന്ന ആവശ്യം ഉയര്‍ത്താന്‍ ഒരുങ്ങുകയാണ്. ബിസിസിഐ. ഇക്കാര്യം സൂചിപ്പിച്ച് ബിസിസിഐ ഐസിസിയ്ക്ക് കത്തയക്കും. പാക് വിലക്ക് സംബന്ധിച്ച് ഐസിസിക്ക് കത്തയക്കാന്‍ ബിസിസിഐ സി.ഇ.ഓ രാഹുല്‍ ജോഹ്രിയോട് കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സ് ചെയര്‍മാന്‍ വിനോദ് റായ് ആവശ്യപ്പെട്ടതായി ഇന്ത്യ ടുഡേയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യന്‍ ആവശ്യം ഐസിസി നിരസിച്ചാല്‍ ഇന്ത്യ ലോകകപ്പ് […]

ഹര്‍ദിക് പാണ്ഡ്യയ്ക്കും കെ.എല്‍ രാഹുലിനും പിന്നാലെ പൊല്ലാപ്പിലായി കോഹ്‌ലിയും

മുബൈ: കരണ്‍ ജോഹറിന്‍റെ കോഫീ വിത്ത് കരണ്‍ എന്ന പരിപാടിക്കിടെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹര്‍ദിക് പാണ്ഡ്യയും കെ.എല്‍ രാഹുലും നടപടി നേരിടുന്നതിനിടെ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ വീഡിയോയാണ്. മോശം പരാമര്‍ശം നടത്തിയ ഹര്‍ദിക്കിനും കെ.എല്‍ രാഹുലിനുമെതിരെ വിരാട് വിമര്‍ശനമുന്നയിക്കുക കൂടി ചെയ്തതാണ് ഇപ്പോള്‍ ഈ വീഡിയോ ചര്‍ച്ചയാകാന്‍ കാരണം. ടി.വി താരം അനുഷ ദണ്ഡേക്കറിന് നല്‍കിയ അഭിമുഖത്തിനിടെ ഡേറ്റിംഗിനെ കുറിച്ചുള്ള ചോദ്യത്തിന് കോഹ്‌ലി […]

ഗൗതം ഗംഭീര്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

മുംബൈ: മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇന്ത്യക്കായി 58 ടെസ്റ്റുകളും 147 ഏകദിനങ്ങളും 37 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10,324 റണ്‍സാണ് ഗംഭീറിന്‍റെ സമ്പാദ്യം. പതിനാല് വര്‍ഷം നീണ്ട കരിയറിനൊടുവിലാണ് താരം അരങ്ങൊഴിയുന്നത്. മോശം പ്രകടനത്തെ തുടര്‍ന്ന് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു ഗംഭീര്‍. ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചതായി ഗൌതം ഗംഭീര്‍ അറിയിച്ചു. ഐ.പി.എല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, കൊല്‍ക്കൊത്ത നൈറ്റ്‌റൈഡേഴ്‌സ് എന്നീ ടീമുകള്‍ക്ക് […]

ക്രിക്കറ്റ് പൂരത്തിനൊരുങ്ങി അനന്തപുരി

തിരുവനന്തപുരം: ക്രിക്കറ്റ് ലഹരിയിലാണ് അനന്തപുരി. ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ അഞ്ചാം മത്സരത്തിനായി ടീമുകള്‍ സജ്ജമായി കഴിഞ്ഞു. അവസാന റൗണ്ട് പരിശീലനത്തിനായി ടീം ഇന്ത്യ ഇന്ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡയത്തിലെത്തി. നെറ്റ്സില്‍ ഒരുമണിക്കൂറോളം താരങ്ങള്‍ ബാറ്റിംഗ്, ബൗളിംഗ് പരിശീലനം നടത്തി. അതേസമയം വിന്‍ഡീസ് ടീം വിശ്രമത്തിനാണ് ഇന്ന് സമയം കണ്ടെത്തിയത്. അവര്‍ രാവിലത്തെ പരിശീലനം ഒഴിവാക്കി. മത്സരത്തിനായുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്നാണ് കെസിഎ അറിയിച്ചിരിക്കുന്നത്. കാലാവസ്ഥ കൂടി അനുകൂലമായതിനാല്‍ മികച്ച മത്സരം കാണികള്‍ക്ക് നല്‍കാനാകുമെന്നും കെസിഎ കണക്കുകൂട്ടുന്നു. മഴയുണ്ടാകില്ലെന്നാണ് […]

കൊഹ്‌ലിയുടെ വെടിക്കെട്ടില്‍ ഇന്ത്യ, വിന്‍ഡീസ് പടയ്ക്ക് 322 വിജയ ലക്ഷ്യം

വി​ശാ​ഖ​പ​ട്ട​ണം: വി​ശാ​ഖ​പ​ട്ട​ണം ഏ​ക​ദി​ന​ത്തി​ല്‍ വെ​സ്റ്റ്‌ഇ​ന്‍​ഡീ​സി​ന് 322 റ​ണ്‍​സ് വിജയലക്ഷ്യം. വി​രാ​ട് കോ​ഹ്ലി തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം മ​ത്സ​ര​ത്തി​ലും സെ​ഞ്ചു​റി നേ​ടി​യ​പ്പോ​ള്‍ ആ​ദ്യം ബാ​റ്റു ചെ​യ്ത ഇ​ന്ത്യ നി​ശ്ചി​ത ഓ​വ​റി​ല്‍ ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 321 റ​ണ്‍​സ് നേ​ടി. 129 പ​ന്തു​ക​ള്‍ നേ​രി​ട്ട് 157 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ​നി​ന്ന കോ​ഹ്ലി ഏ​ക​ദി​ന ക​രി​യ​റി​ലെ 37-ാം സെ​ഞ്ചു​റി​യാ​ണ് വി​ശാ​ഖ​പ​ട്ട​ണ​ത്തു കു​റി​ച്ച​ത്. വ്യ​ക്തി​ഗ​ത സ്കോ​ര്‍ 81-ല്‍ ​അ​തി​വേ​ഗ​ത്തി​ല്‍ 10000 ഏ​ക​ദി​ന റ​ണ്‍​സ് പൂ​ര്‍​ത്തി​യാ​കു​ന്ന നേ​ട്ടം സ​ച്ചി​ന്‍ തെ​ണ്ടു​ല്‍​ക്ക​റി​നെ പി​ന്നി​ലാ​ക്കി സ്വ​ന്തം പേ​രി​ലെ​ഴു​താ​നും കോ​ഹ്ലി​ക്കു ക​ഴി​ഞ്ഞു. 205 […]

‘പൃഥ്വിക്ക് പിന്നാലെ കോഹ്‌ലിയും’; രാജ്‌കോട്ടില്‍ രാജകീയമായി ഇന്ത്യ

രാജ്‌കോട്ടില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ തേരോട്ടം. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ആദ്യ ഇന്നിംഗ്‌സില്‍ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ 538 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തകര്‍പ്പന്‍ സെഞ്ച്വറി നേടിയ പൃഥ്വി ഷായ്ക്ക് പിന്നാലെ നായകന്‍ വിരാട് കോഹ്‌ലിയും സെഞ്ച്വറി നേടി. കോഹ്‌ലിയുടെ 24-ാം ടെസ്റ്റ് സെഞ്ച്വറിയാണ് രാജ്‌കോട്ടില്‍ സ്വന്തമാക്കിയത്. 139 റണ്‍സ് നേടിയാണ് കോഹ്‌ലി പുറത്തായത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷബ് പന്ത് 92 റണ്‍സ് നേടി പുറത്തായി. രവീന്ദ്ര ജഡേജയും ആര്‍. അശ്വിനുമാണ് ഇപ്പോള്‍ […]

ഹിറ്റ്മാന്‍റെ ബാറ്റിംഗില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യ

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. 269 റണ്‍സ് വിജയലക്ഷ്യവുമായാണ് ഇന്ത്യ ബാറ്റിംഗിനിറങ്ങിയത്. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ എട്ട് വിക്കറ്റിന്‍റെ ലക്ഷ്യം കണ്ടു. 114 ബോളില്‍ പുറത്താകാതെ 137 റണ്‍സെടുത്ത രോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ പെര്‍ഫോമന്‍സാണ് ഇന്ത്യയ്ക്ക് മികച്ച വിജയം നേടികൊടുത്ത്. കുല്‍ദീപ് യാദവിനൊപ്പം രോഹിത് ശര്‍മ്മയാണ് ഇന്ത്യയുടെ വിജയ ശില്‍പ്പി. ഏകദിന മത്സരങ്ങളില്‍ 18ാം സെഞ്ച്വറിയാണ് രോഹിത് ശര്‍മ്മ സ്വന്തമാക്കിയിരിക്കുന്നത്. 75 റണ്‍സെടുത്ത കോഹ്‌ലിയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ […]

ഇന്ത്യ-വെസ്റ്റിന്‍ഡീസ് മത്സരം കാര്യവട്ടത്ത് നടക്കും

തിരുവനന്തപുരം:  ഇന്ത്യ-വെസ്റ്റിന്‍ഡീസ് മത്സരം നവംബര്‍ ഒന്നിന് കേരളത്തില്‍ നടക്കും. ബിസിസിഐ ടൂര്‍ & ഫിക്‌സ്‌ചേഴ്‌സ് കമ്മറ്റിയുടെതാണ് തീരുമാനം. ഇതോടെ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിനം കേരളത്തിന് കിട്ടുമെന്ന പ്രതീക്ഷ പാളി. പരമ്പരയിലെ അഞ്ചാം മത്സരമായിരിക്കും കാര്യവട്ടത്ത് നടക്കുക. പകലും രാത്രിയുമായി നടക്കുന്ന മത്സരം ഉച്ചയ്ക്ക് 1.30നു ആരംഭിക്കും. മത്സരം കൊച്ചിയില്‍ നടത്താനുള്ള തീരുമാനം വിവാദത്തിലായിരുന്നു. കൊച്ചിയില്‍ മത്സരം നടത്താനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം വ്യാപകമായതോടെയാണ്  തിരുവനന്തപുരത്തേക്ക് മാറ്റിയത്.  കൊച്ചി കലൂര്‍ സ്‌റ്റേഡിയം ഫുട്‌ബോള്‍ മത്സരത്തിനു വേണ്ടി ഒരുക്കിയതിനാല്‍ ക്രിക്കറ്റ് നടത്തുന്നത് ടര്‍ഫിന് കേടുപാടുണ്ടാക്കുമെന്ന് കണ്ടെത്തിയതോടെയാണ് തീരുമാനം.

ആരാധകരെ ദുഖത്തിലാഴ്ത്തി സ്‌പൈഡര്‍ ക്യാച്ചര്‍ ഡിവില്ലിയേഴ്‌സ് വിരമിച്ചു

ഐപിഎല്ലില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച ഡിവില്ലിയേഴ്‌സ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഡിവില്ലിയേഴ്‌സിന്‍റെ വിരമിക്കല്‍ പ്രഖ്യാപനം. 34ാം വയസ്സിലാണ് ഡിവില്ലേഴ്‌സിന്‍റെ വിരമിക്കല്‍ പ്രഖ്യാപനം. വിദേശത്ത് ഇനി കളിക്കില്ലെന്നാണ് ഡിവില്ലിയേഴ്‌സിന്‍റെ തീരുമാനം. ആഭ്യന്തര ക്രിക്കറ്റില്‍ ടൈറ്റന്‍സിനായി കളിക്കുമെന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞു. 114 ടെസ്റ്റിലും 228 ഏകദിനത്തിലും 78 ട്വന്റി-20 യിലും കളിച്ച താരമാണ് ഡിവില്ലിയേഴ്‌സ്. തീരുമാനം ഉചിതമായ സമയത്താണ് എടുത്തതെന്നും ഡിവില്ലിയേഴ്‌സ് വ്യക്തമാക്കി. 14 വര്‍ഷത്തോളം നീളുന്ന രാജ്യാന്തര കരിയറിനാണ് തിരശീലയിടുന്നത്. ഇനി അടുത്ത തലമുറയ്ക്കായി വഴിമാറികൊടുക്കേണ്ട […]

വീല്‍ച്ചെയര്‍ ക്രിക്കറ്റ് ടീമിനു സാമ്പത്തിക സഹായം നല്‍കി സച്ചിന്‍

ചെന്നൈ: ഇന്ത്യയുടെ വീല്‍ച്ചെയര്‍ ക്രിക്കറ്റ് ടീമിനു സാമ്പത്തിക സഹായം നല്‍കി ക്രിക്കറ്റിംഗ് ഇതിഹാസം സച്ചിന്‍  ടെണ്ടുല്‍ക്കര്‍. 4 ലക്ഷം രൂപയാണ് സച്ചിന്‍ ടീമിനു നല്‍കിയതെന്നാണ് വീല്‍ച്ചെയര്‍ ക്രിക്കറ്റ് ഇന്ത്യയുടെ സെക്രട്ടറി ജനറല്‍ അറിയിച്ചത്. സെക്രട്ടറി പ്രദീപ് രാജ് ആണ് സഹായം അഭ്യര്‍ത്ഥിച്ച്‌ സച്ചിനു മെയില്‍ അയയ്ച്ചത്. മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ താരത്തിന്റെ ഓഫീസില്‍ നിന്ന മറുപടി വന്നിരുന്നു. പ്രദീപുമായി ആശയ വിനിമയം നടത്തി ഏതാനും ദിവസങ്ങള്‍ക്കകം സച്ചിന്‍ പണം നല്‍കി. ബംഗ്ലാദേശിലെ പരമ്പരയ്ക്ക് വേണ്ടി ടീമിന്‍റെ ടിക്കറ്റുകളും സച്ചിന്‍ […]