67കാരനെ വിവാഹം ചെയ്ത 24കാരിക്ക് ഭീഷണി; സംരക്ഷണം ആവശ്യപ്പെട്ട് ദമ്പതികള്‍ കോടതിയില്‍

ഹരിയാന: അറുപത്തിയേഴുകാരനെ ബന്ധുക്കളുടെ എതിര്‍പ്പ് അവഗണിച്ച് വിവാഹം കഴിച്ചതിനെ തുടര്‍ന്ന് ബന്ധുക്കളുടെ ഭീഷണി നേരിടുന്ന ദമ്പതികള്‍ ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. ഷംഷീര്‍ സിങ്ങ്(64) നവ്പ്രീത് കൗര്‍(24) എന്നിവരാണ് ദമ്പതികള്‍. അതേസമയം ദമ്പതിമാരുടെ ഹര്‍ജി പരിഗണിച്ച പഞ്ചാബ് ഹരിയാന ഹൈക്കോടതി ഇവര്‍ക്ക് സംരക്ഷണം ഒരുക്കാന്‍ പഞ്ചാബ് പോലീസിന് നിര്‍ദ്ദേം നല്‍കി. ബാലിയാന്‍ ഗ്രാമത്തിലുള്ള ഷംഷീര്‍ ചണ്ഡീഗഡിലെ ഗുരുദ്വാരയില്‍ വെച്ച് ജനുവരിയിലാണ് നവ്പ്രീതിനെ വിവാഹം കഴിക്കുന്നത്. ഇരുവരുടെയും വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകള്‍ വഴി വ്യാപകമായി പ്രചരിച്ചിരുന്നു. […]

രണ്ടു കുട്ടികളില്‍ കൂടുതലുള്ള ദമ്പതികളുടെ വോട്ടവകാശം റദ്ദാക്കണം: ബാബാ രാംദേവ്

ഹരിയാന: രണ്ടു കുട്ടികളില്‍ കൂടുതലുള്ളവരുടെ വോട്ടവകാശം റദ്ദാക്കണമെന്ന വിവാദ പരാമര്‍ശവുമായ് യോഗ ആചാര്യന്‍ ബാബാ രാംദേവ്. രണ്ട് കുട്ടികളില്‍ കൂടുതലുള്ള ദമ്പതികളുടെ വോട്ടവകാശം സര്‍ക്കാര്‍ ഇല്ലാതാക്കണമെന്നും കൂടാതെ അവര്‍ക്കായി നല്‍കുന്ന തൊഴില്‍, ചികിത്സ സൗകര്യങ്ങള്‍ എടുത്തു കളയണമെന്നുമാണ് രാംദേവ് ആവശ്യപ്പെട്ടിരിക്കുന്നത്. ഹിന്ദു ആയാലും മുസ്ലിം ആയാലും ഈ നിബന്ധനകള്‍ ഇരുവര്‍ക്കും ബാധകമാണ്. എന്നാല്‍ മാത്രമേ ജനസംഖ്യ നിയന്ത്രിക്കാന്‍ സാധിക്കുകയുള്ളുവെന്നും രാംദേവ് കൂട്ടിച്ചേര്‍ത്തു. രണ്ട് കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് വോട്ടവകാശം നല്‍കുന്നത് നിര്‍ത്തണമെന്ന് ആവശ്യം ഇതിനു മുന്‍പും രാംദേവ് ഉന്നയിച്ചിരുന്നു. […]

മൂ​ട​ല്‍ മ​ഞ്ഞ്; ഹ​രി​യാ​ന​യില്‍ വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ച്‌ 7 മരണം

അം​ബാ​ല: ഹ​രി​യാ​ന‍​യി​ലെ അം​ബാ​ല-​ച​ണ്ഡീ​ഗ​ഡ് ദേ​ശീ​യ പാ​ത​യി​ല്‍ മൂ​ട​ല്‍ മ​ഞ്ഞ് മൂ​ലം വാ​ഹ​ന​ങ്ങ​ള്‍ കൂട്ടിയി​ച്ച്‌ ഏ​ഴ് മ​ര​ണം. നാ​ലുപേ​ര്‍​ക്ക് പ​രി​ക്ക്. മൂടല്‍ മ​ഞ്ഞി​നെ തു​ട​ര്‍​ന്നു നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ശനിയാഴ്ച രാവിലെ കൂ​ട്ടി​യി​ടി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​താ​യി അ​ധി​കൃ​ത​ര്‍ പറഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം ഹ​രി​യാ​ന​യി​ലെ റേ​വാ​രി-റോ​ഹ്ത്ത​ഗ് ഹൈ​വേ​യി​ല്‍ മൂ​ട​ല്‍ മ​ഞ്ഞ് മൂ​ലം വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ച്‌ ഏ​ഴ് പേ​ര്‍ മ​രി​ച്ചി​രു​ന്നു. നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. ഹൈ​വേ​യി​ല്‍ ഏ​ക​ദേ​ശം അമ്പ​തോ​ളം വാ​ഹ​ന​ങ്ങ​ളാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.

അന്ന് ഇന്ത്യയുടെ അഭിമാന താരം, ഇന്ന് ഉപജീവനത്തിനുവേണ്ടി തെരുവില്‍

ഹരിയാന: ബോക്‌സിംഗ് മത്സരങ്ങളിലൂടെ സ്വര്‍ണ്ണവും വെള്ളിയും നേടി നാടിന്‍റെ അഭിമാനമായി മാറിയ അര്‍ജുന അവാര്‍ഡ് ജേതാവ് ദിനേശ് കുമാര്‍ ഇന്ന് ഉപജീവനത്തിനായി തെരുവില്‍ ഐസ്‌ക്രീം വില്‍ക്കുകയാണ്. 2010 ലെ അർജുന അവാർഡ് ജേതാവ് ആണ് ദിനേശ്. ബോക്‌സിംഗ് വേദികളില്‍ 2014 വരെ മികച്ച പ്രകടനങ്ങള്‍ കാഴ്ച വച്ച ദിനേശിന് അക്കാലത്ത് സംഭവിച്ച ഒരു റോഡ് അപകടം മൂലം പിന്നീട് മത്സരങ്ങളില്‍ ഒന്നിലും പങ്കെടുക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ഉപജീവനത്തിനായി തെരുവിലിറങ്ങേണ്ടി വന്നത്. അപകടശേഷം ചെറിയ രീതിയില്‍ മറ്റുള്ളവരുടെ സഹായം […]

പഠനമികവിന്‌ രാഷ്ട്രപതിയുടെ പുരസ്‌കാരം ഏറ്റുവാങ്ങിയ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായി

ചണ്ഡീഗഢ്: ഹരിയാനയില്‍ 19 വയസുകാരിയായ കോളെജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്തു. സിബിഎസ്‌ഇ പരീക്ഷയില്‍ ഉന്നത മാര്‍ക്ക് നേടി രാഷ്ട്രപതിയുടെ പുരസ്‌കാരം ഏറ്റുവാങ്ങിയ വിദ്യാര്‍ത്ഥിനിയാണ് ബലാത്സംഗത്തിന് ഇരയായത്. അക്രമികള്‍ ബോധം നഷ്ടപ്പെടുന്നതുവരെ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ശേഷം ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിക്കുകയുമായിരുന്നു. റിവാരിയിലുള്ള ട്യൂഷന്‍ സെന്‍ററിലേക്ക് പോകവെയാണ് വിദ്യാര്‍ത്ഥിയെ കാറില്‍ എത്തിയ മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയത്. ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. തട്ടിക്കൊണ്ടുപോയവരെ കൂടാതെ മറ്റ് കുറച്ചുപേര്‍ കൂടി സംഭവ സ്ഥലത്ത് ഉണ്ടായിരുന്നു. അവരും തന്നെ പീഡിപ്പിച്ചതായി […]

ഹരിയാനയില്‍ കന്നുകാലിയെ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു

ബെഹ്റോള: ഹരിയാനയിലെ ബെഹ്‌റോളയില്‍ കന്നുകാലിയെ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. 25കാരനാണ് കൊല്ലപ്പെട്ടത്. ആഗസ്ത് 2 ന് അര്‍ദ്ധരാത്രിയായിരുന്നു സംഭവം. കന്നുകാലിയെ മോഷ്ടിക്കാനായി കയര്‍ അഴിക്കുന്നത് കണ്ടുവെന്ന് ആരോപിച്ചായിരുന്നു ഗ്രാമവാസികളില്‍ ചിലര്‍ ചേര്‍ന്ന് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചത്. കൊല്ലപ്പെട്ടയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. ക്രൂരമായി മര്‍ദ്ദനമേറ്റ യുവാവ് കുഴഞ്ഞുവീഴുകയായിരുന്നു. കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

പരീക്ഷ എഴുതിയ 51 വിദ്യാര്‍ത്ഥികളും തോറ്റു; നാട്ടുകാര്‍ സ്‌കൂള്‍ പൂട്ടി

ഹരിയാന: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ ഹരിയാനയിലെ ഒരു സ്‌കൂളില്‍ പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികളും തോറ്റുതൊപ്പിയിട്ടു. ഇതില്‍ പ്രതിഷേധിച്ച്‌ നാട്ടുകാര്‍ സ്‌കൂള്‍ പൂട്ടി. നാടിന് നാണക്കേട് ഉണ്ടായെന്ന് പറഞ്ഞാണ് സ്‌കൂള്‍ പൂട്ടിയത്. മുന്‍പ് നിരവധി അവാര്‍ഡുകള്‍ നേടിയ സ്‌കൂള്‍ ആയിരുന്നു ഇതെന്ന് സര്‍പഞ്ച് ജിതേന്ദര്‍ തന്‍വാര്‍ പറഞ്ഞു. ഹരിയാനയിലെ പല്‍വാലിലുള്ള ഡീഗോട്ട് സീനിയര്‍ സെക്കണ്ടറി സ്‌കൂളിലാണ് പരീക്ഷ എഴുതിയ 51 പേരും തോറ്റത്. സംഭവത്തില്‍ സര്‍ക്കര്‍ അന്വേഷണം ആരംഭിച്ചു. സ്‌കൂളിലെ വിദ്യാഭ്യാസ നിലവാരം മോശമാണെന്ന് […]

രാഹുല്‍ ഗാന്ധിയെ നിപ വൈറസിനോട് ഉപമിച്ച്‌ ഹരിയാന മന്ത്രി

ചണ്ഡീഗഡ്: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ മാരകമായ നിപ വൈറസിനോട് ഉപമിച്ച്‌ ഹരിയാന മന്ത്രി അനില്‍ വിജ്. രാഹുല്‍ ഗാന്ധി നിപ വൈറസ് പോലെയാണ്. ഏതൊക്കെ പാര്‍ട്ടിയുമായി അദ്ദേഹം ബന്ധം സ്ഥാപിച്ചിട്ടുണ്ടോ ആ പാര്‍ട്ടി തന്നെ ഇല്ലാതാകും. സഖ്യമുണ്ടാക്കി ഒന്നിച്ച്‌ മുന്നേറാന്‍ ശ്രമിക്കുമെങ്കിലും ഒടുവില്‍ അതില്ലാതാകും എന്നായിരുന്നു അനില്‍ വിജിന്റെ ട്വീറ്റ്. ഇതാദ്യമായല്ല അനില്‍ വിജ് രാഹുല്‍ ഗാന്ധിക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തുന്നത്. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷനായാല്‍ കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വപ്നം […]

ഗോ കാര്‍ട്ടിന്‍റെ ചക്രങ്ങള്‍ക്കിടയില്‍ തലമുടി കുരുങ്ങി യുവതിയ്ക്ക് ദാരുണാന്ത്യം

ഭട്ടിന്‍ഡ: പിഞ്ചോറോറില്‍ അമ്യൂസ്‌മെന്‍റ് പാര്‍ക്കിലെ ഗോ കാര്‍ട്ടിന്‍റെ ചക്രങ്ങള്‍ക്കിടയില്‍ തലമുടി കുരുങ്ങി യുവതിയ്ക്ക് ദാരുണാന്ത്യം. കാര്‍ട്ടിന്‍റെ ചക്രങ്ങള്‍ക്കിടയില്‍ മുടി കുരുങ്ങി ശിരോചര്‍മം വേര്‍പെട്ടാണ് മരണം. അവധി ആഘോഷിക്കാന്‍ ഭര്‍ത്താവ് അമര്‍ദീപ് സിങ്ങിനും രണ്ടു വയസ്സുകാരനായ മകനും മറ്റു കുടുംബാംഗങ്ങള്‍ക്കുമൊപ്പമെത്തിയ പുനീത് ആറു പേര്‍ക്കായി നാലു ഗോ കാര്‍ട്ടുകളാണ് എടുത്തത്. പുനീതും ഭര്‍ത്താവും ഒന്നിലും മകന്‍ മുത്തശ്ശിയ്‌ക്കൊപ്പം മറ്റൊരു കാര്‍ട്ടിലുമായിരുന്നു. ആദ്യലാപ് പൂര്‍ത്തിയാക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി ഉണ്ടായിരുന്നപ്പോഴാണ് പുനീതിന്‍റെ  മുടി കാര്‍ട്ടിന്‍റെ ചക്രങ്ങള്‍ക്കിടയില്‍ കുടുങ്ങിയത്. കാര്‍ട്ടി അതിവേഗതയിലായിരുന്നതാണ് അപകടത്തിനിടയാകിയത്. […]

പ്രണയനൈരാശ്യത്തില്‍ കാമുകന്‍റെ വീടിന് മുന്നില്‍ ഡി.‍ജെ ഡാന്‍സ് ചെയ്ത് പെണ്‍കുട്ടി- VIDEO

പ്രണയനൈരാശ്യത്തില്‍ രക്ഷപ്പെടാന്‍ പലരും പല വഴികള്‍ സ്വീകരിക്കാറുണ്ട്. ചിലര്‍ ആത്മഹത്യ ചെയ്ത് സ്വയം രക്ഷപ്പെടും. മറ്റു ചിലര്‍ പക ഉള്ളില്‍ കൊണ്ട് നടന്ന അവസാനം അത് കൊലപാതകത്തില്‍ കലാശിക്കും. എന്നാല്‍ ഹരിയാനയിലെ ഒരു പെണ്‍കുട്ടി തെരഞ്ഞെടുത്ത് അല്‍പം  വ്യത്യസ്തമായ വഴിയാണ്.  കാമുകന്‍റെ വീടിന് മുന്നില്‍ പോയി ഡി.‍ജെ വച്ച് ഡാന്‍സ് ചെയ്യുകയാണ്  ചെയ്തത്. പെണ്‍കുട്ടി നന്നായി  മദ്യപിച്ചിരുന്നു.    പെണ്‍കുട്ടി റോഡില്‍ ഡാന്‍സ് ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകായാണ്. ബോളിവുഡിലെ പോപ്പുലര്‍ ഗാനങ്ങള്‍ വെച്ചാണ് പെണ്‍കുട്ടിയുടെ […]