2000 രൂപ നോട്ടിന്‍റെ അച്ചടി കുറച്ച് റിസർവ്വ് ബാങ്ക്

ന്യൂഡല്‍ഹി: രണ്ടായിരംരൂപ നോട്ടുകളുടെ അച്ചടി വളരെക്കുറച്ചതായി  ധനകാര്യ മന്ത്രാലയവൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കുറച്ചുകാലമായി 2000 രൂപ നോട്ടിന്‍റെ അച്ചടി പരിമിതപ്പെടുത്തി വരികയായിരുന്നു. എന്നാല്‍ അത് ഏറ്റവും കുറഞ്ഞ അളവിലേക്ക് എത്തിക്കാനാണ് തീരുമാനം. പ്രചാരത്തിലുള്ള നോട്ടിന്‍റെ അളവനുസരിച്ചാണ് അച്ചടി നിയന്ത്രിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാൽ 2000 രൂപയുടെ നോട്ട് അസാധുവായി എന്ന് ഇതിനർത്ഥമില്ലെന്ന് ‘ദി പ്രിന്‍റ്’ റിപ്പോർട്ട് ചെയ്തു. ആര്‍.ബി.ഐ.യുടെ കണക്കനുസരിച്ച് 2017 മാര്‍ച്ച് അവസാനത്തോടെ രണ്ടായിരം രൂപയുടെ 328.5 കോടി നോട്ടുകള്‍ പ്രചാരത്തിലുണ്ടായിരുന്നു. […]

ഉയര്‍ന്ന മൂല്യമുള്ള ഇന്ത്യന്‍ കറന്‍സികള്‍ നിരോധിച്ച് നേപ്പാള്‍

കാഠ്മണ്ഡു: ഉയര്‍ന്ന മൂല്യമുള്ള ഇന്ത്യന്‍ കറന്‍സികള്‍ നേപ്പാള്‍ സര്‍ക്കാര്‍ നിരോധിച്ചു. 2000, 500, 200 രൂപ നോട്ടുകളാണ് നിരോധിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 100 രൂപയില്‍ കൂടുതല്‍ മൂല്യമുള്ള ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ കൈവശം വെക്കരുതെന്ന് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായി നേപ്പാള്‍ മന്ത്രി ഗോകുല്‍ പ്രസാദിനെ ഉദ്ധരിച്ച് കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. നേപ്പാള്‍ സര്‍ക്കാരിന്‍റെ തീരുമാനം ഇന്ത്യയില്‍ ജോലി ചെയ്യുന്ന നേപ്പാള്‍ സ്വദേശികളേയും നേപ്പാള്‍ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ സഞ്ചാരികളേയും പ്രതികൂലമായി ബാധിക്കും. 2016ലെ […]

രണ്ടായിരത്തിന്‍റെ കള്ളനോട്ട് വ്യാപകമാകുന്നു; മുന്നറിയിപ്പുമായി പോലീസ്

കാഞ്ഞങ്ങാട്: സംസ്ഥാനത്ത് രണ്ടായിരത്തിന്‍റെ കള്ള നോട്ടുകള്‍ വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ചിത്താരിയിലാണ് സംഭവം വീണ്ടും ആവര്‍ത്തിച്ചത്. ചിത്താരിയില്‍ മീന്‍ വില്‍പ്പന നടത്തുകയായിരുന്ന ബേക്കലിലെ ഉമ്പിച്ചിയാണ് തട്ടിപ്പിന് ഇരയായത്. ഹെല്‍മറ്റ് ധരിച്ചു ബൈക്കിലെത്തിയ യുവാവ് 200 രൂപയുടെ മത്സ്യം വാങ്ങിയ ശേഷം രണ്ടായിരത്തിന്‍റെ കളളനോട്ട് നല്‍കുകയായിരുന്നു. മീനിന്‍റെ തുക കഴിച്ച്‌ ബാക്കി 1800 രൂപ ഇവര്‍ തിരിച്ചു നല്‍കുകയും ചെയ്തു. പിന്നീട് ഏജന്‍റിനു കൊടുക്കുമ്പോഴാണ് 2000 രൂപ കള്ളനോട്ടാണെന്ന് മനസിലായത്. ആഴ്ചകള്‍ക്ക് മുന്‍പു പെരിയയിലും സമാന സംഭവം […]

രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്

ന്യൂഡല്‍ഹി: രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്. ഡോളറിനെതിരെ രൂപ 73.34ലേക്ക് താഴ്‌ന്നു. യുഎഇ ദിര്‍ഹത്തിന്‍റെ മൂല്യം 20 രൂപയ്ക്ക് മുകളിലായി. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍നിന്ന് വിദേശനിക്ഷേപകരുടെ പിന്‍വാങ്ങലാണ് രൂപയെ തുടര്‍ച്ചയായി ദുര്‍ബലപ്പെടുത്തുന്നത്. തിങ്കളാഴച മാത്രം 1841.63 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് വിദേശനിക്ഷേപകര്‍ വിറ്റഴിച്ചത്. ഇന്ത്യന്‍ വിപണിയെ കൈയൊഴിയുന്ന വിദേശ നിക്ഷേപകര്‍ അമേരിക്കയടക്കം മറ്റ് ലാഭകരമായ വിപണികളിലേക്ക് മൂലധനം കടത്തുകയാണ്. വിപണിയിലെ പണദൗര്‍ലഭ്യത മറികടക്കുന്നതിന് ഒക്ടോബറില്‍ 36,000 കോടി രൂപയുടെ സര്‍ക്കാര്‍ ബോണ്ടുകള്‍ വാങ്ങുമെന്ന പ്രഖ്യാപനം റിസര്‍വ് […]

രൂപയുടെ വിലയിടിവ്; ഇറക്കുമതി നിര്‍ത്തി വച്ച്‌ കേന്ദ്രം

ന്യൂഡല്‍ഹി: രൂപയുടെ വിലയിടിവ് കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതി നിറുത്തി വച്ചു.അത്യാവശ്യ സാധാനങ്ങള്‍ ഒഴികെയുള്ളവയുടെ ഇറക്കുമതിയാണ് പൂര്‍ണ്ണമായും നിറുത്തിയത്. കയറ്റുമതി വര്‍ദ്ധിപ്പിക്കാന്‍ നടപടി കൈകൊള്ളാനും പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക വിശകലന സമിതി തീരുമാനിച്ചു. യോഗം ഇന്നും തുടരും. അതേ സമയം രാജ്യത്ത് പെട്രോളിന്‍റെയും ഡീസലിന്‍റെയും വില ഇന്നും വര്‍ദ്ധിച്ചു. രാജ്യത്തെ സാമ്പത്തിക സ്ഥിതിയെ ആശങ്കയിലാക്കി തുടര്‍ച്ചയായി ഇടിയുന്ന രൂപയുടെ മൂല്യം പിടിച്ച്‌ നിറുത്താന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ട അവസ്ഥയിലാണ് കേന്ദ്ര സര്‍ക്കാര്‍. ദില്ലിയില്‍ പ്രധാനമന്ത്രി വിളിച്ച്‌ ചേര്‍ന്ന […]

രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു

ന്യൂ​ഡ​ല്‍​ഹി:രൂപയുടെ മൂല്യം വീണ്ടുമിടിഞ്ഞ് ഒ​രു ഡോ​ള​റി​ന് 71 രൂ​പ​യെ​ന്ന നി​ര​ക്കി​ലേ​ക്ക് രൂപ കൂ​പ്പു​കു​ത്തി. യു​എ​സ് ഡോ​ള​റു​മാ​യു​ള്ള ഇ​ന്ത്യ​ന്‍ രൂ​പ​യു​ടെ വി​നി​മ​യ​നി​ര​ക്ക് പി​ടി​വി​ട്ടു താ​ഴോ​ട്ടു​പോ​കുന്നത് . പി​ന്നീ​ട് നി​ല അ​ല്‍​പം മെ​ച്ച​പ്പെ​ട്ടെ​ങ്കി​ലും രൂ​പ​യു​ടെ മൂ​ല്യ ത​ക​ര്‍​ച്ച തു​ട​ര്‍​ന്നേ​ക്കാ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളും എ​ണ്ണ​ക​മ്ബ​നി​ക​ളും വ​ന്‍​തോ​തി​ല്‍ ഡോ​ള​ര്‍ വാ​ങ്ങി​ക്കൂ​ട്ടു​ന്ന​താ​ണ് രൂ​പ​യു​ടെ ഇ​ടി​വി​ന് കാ​ര​ണ​മാ​കു​ന്ന​ത്. രൂ​പ ത​ക​രു​ന്ന​ത് മൂ​ലം സ്വ​ര്‍​ണ​വി​ല​യും കൂ​ടു​ക​യാ​ണ്. പെ​ട്രോ​ളി​നും ഡീ​സ​ലി​നും ദി​വ​സ​വും വി​ല വ​ര്‍​ധി​പ്പി​ക്കു​ന്ന​ത് വീ​ണ്ടും വി​ല​ക്ക​യ​റ്റം കൂ​ട്ടു​മെ​ന്ന് ഉ​റ​പ്പ്. ജിഡിപി നിരക്കുകള്‍ സര്‍ക്കാര്‍ ഇന്ന് പുറത്തുവിടാനിരിക്കെയാണ് രൂപയുടെ […]

ഇന്ത്യന്‍ കറന്‍സി അച്ചടിക്കുന്നത് ചൈനയിലല്ല ; ആരോപണങ്ങളെ തള്ളി കേന്ദ്രസര്‍ക്കാര്‍

ഇന്ത്യയുടെ കറന്‍സി നോട്ടുകള്‍ അച്ചടിക്കുന്നത് ചൈനയിലാണെന്ന വാര്‍ത്തകളെ തള്ളി ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഇക്കണോമിക് അഫെയ്സ്. ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ അച്ചടിക്കുന്നത് ചൈനയിലാണെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും ഇന്ത്യന്‍ നോട്ടുകള്‍ അച്ചടിക്കുന്നത് ഇന്ത്യന്‍ സര്‍ക്കാരും ആര്‍ബിഐയുടെ കറന്‍സി പ്രസുകളുമാണെന്ന് സാമ്പത്തികകാര്യ മന്ത്രാലയം സെക്രട്ടറി സുബാഷ് ചന്ദ്ര ഗാര്‍ഗ് പറഞ്ഞു. ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ അച്ചടിക്കാനുള്ള കരാര്‍ ചൈനയിലെ ബാങ്ക്നോട്ട് പ്രിന്റിങ് ആന്‍ഡ് മൈനിങ് കോര്‍പ്പറേഷനാണെന്ന് ഇന്നലെ വാര്‍ത്തകള്‍ വന്നിരുന്നു. സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ […]