പച്ച കണ്ടു വിറളി പിടിച്ചിട്ടു കാര്യമില്ല, രാഹുല്‍ വരുന്നതു കൊടുങ്കാറ്റുപോലെ: കുഞ്ഞാലിക്കുട്ടി

മലപ്പുറം: മതേതര പാര്‍ട്ടികള്‍ക്കെതിരെ പച്ചക്കൊടി ദേശീയതലത്തില്‍ പ്രചാരണായുധമാക്കാനുള്ള ബിജെപിയുടെ നീക്കം ഏശാന്‍ പോവുന്നില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. അറിവില്ലായമ കൊണ്ടാണ് യോഗി ആദിത്യനാഥ് മുസ്ലിം ലീഗിനെ കുറ്റപ്പെടുത്തുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ ബാധിച്ച വൈറസ് ആണെന്ന യോഗിയുടെ വിമര്‍ശനത്തോടു പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. മുസ്ലിം ലീഗ് മതേതര സഖ്യത്തോടൊപ്പം ഏറെനാളായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ്. കേരളത്തില്‍ യുഡിഎഫിലും കേന്ദ്രത്തില്‍ യുപിഎയിലും കുറെക്കാലമായി ലീഗ് പ്രവര്‍ത്തിക്കുന്നു. ഇതു ജനങ്ങള്‍ക്കറിയാം. കേരളത്തെക്കുറിച്ചോ അതിന്‍റെ മതേതര സ്വഭാവത്തെക്കുറിച്ചോ ഒന്നും അറിയാതെയാണ് […]

കോണ്‍ഗ്രസ്‌ പ്രകടനപത്രിക വെറും തട്ടിപ്പ്: നരേന്ദ്ര മോദി

അരുണാചല്‍ പ്രദേശ്: കോണ്‍ഗ്രസ് പുറത്തിറക്കിയ തിരഞ്ഞെടുപ്പ് പ്രകടനപത്രികയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതൊരു പ്രകടനപത്രികയല്ല മറിച്ച്‌ കാപട്യം നിറഞ്ഞ പ്രസ്താവനകള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. അരുണാചല്‍ പ്രദേശില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹം ഇങ്ങനെ പറഞ്ഞത്. മാത്രമല്ല കോണ്‍ഗ്രസിന്റെ 60 വര്‍ഷത്തെ ഭരണവും തന്‍റെ 60 മാസത്തെ ഭരണവും താരതമ്യം ചെയ്യാനും മോദി ആവശ്യപ്പെട്ടു. 60 വര്‍ഷം ഭരിച്ചവര്‍ ജനങ്ങള്‍ക്കായി ഒന്നും ചെയ്തില്ലയെന്നും എന്നാല്‍ വെറും 60 മാസം മാത്രമാണ് താന്‍ ഭരിച്ചതെന്നും […]

കോണ്‍ഗ്രസിന്‍റെ ഏക സ്ത്രീ സാന്നിധ്യമായ രമ്യ ഹരിദാസിന് ആകെ ഉള്ളത് അരപ്പവന്‍ സ്വര്‍ണവും 22,816 രൂപയും

പാലക്കാട്: കോണ്‍ഗ്രസിന്‍റെ ഏക സ്ത്രീ സാന്നിധ്യമായ രമ്യ ഹരിദാസിന് ആകെ ഉള്ളത് അരപ്പവന്‍ സ്വര്‍ണവും 22,816 രൂപയും. രണ്ടു ബാങ്ക് അക്കൗണ്ടുകളിലായാണ് 12,816 രൂപയും 10,000 രൂപയും ഉള്ളത്. ആലത്തൂരിലെ ലോക്സഭാ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. പാട്ട്, നൃത്തം,പൊതുപ്രവര്‍ത്തനം എന്നീ മേഖലകളില്‍ തിളങ്ങിയ രമ്യ കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥിപട്ടിക പുറത്തുവന്നപ്പോള്‍ ഏക സ്ത്രീ സാന്നിധ്യമാണ്. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റായ രമ്യയ്ക്ക് ശമ്പളവും അലവന്‍സും ഉള്‍പ്പെടെ 1,75,200 […]

എല്ലാവര്‍ക്കും നിശ്ചിത വരുമാനം; കോണ്‍ഗ്രസ് പ്രകടന പട്ടിക പുറത്ത് വിട്ട് രാഹുല്‍, വയനാടിനെ കുറിച്ച് പ്രതികരിച്ചില്ല

ന്യൂഡല്‍ഹി: അധികാരത്തില്‍ എത്തിയാല്‍ എല്ലാവര്‍ക്കും  നിശ്ചിത വരുമാനം ഉറപ്പ് വരുത്തുകയാണ് കോണ്‍ഗ്രസിന്‍റെ ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് രാഹുല്‍ മാധ്യമങ്ങളെ കണ്ടത്. കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തന പട്ടികയിലെ പ്രധാന പദ്ധതി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിവരിക്കുകയായിരുന്നു അദ്ദേഹം.എല്ലാവര്‍ക്കും പ്രതിവര്‍ഷം 72,000രൂപ ഉറപ്പാക്കുന്ന ന്യായ് എന്ന പദ്ധതിയാണ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത്. ഇന്ന് രാവിലെ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തില്‍ രണ്ട് മണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് മിനിമം വരുമാനം പദ്ധതിയ്ക്ക് കോണ്‍ഗ്രസ് അന്തിമരൂപം […]

അപ്രതീക്ഷിത നീക്കവുമായി കോണ്‍ഗ്രസ്; രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ സാധ്യത

ന്യൂഡല്‍ഹി: എ ഐ സി സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാവും. രാഹുല്‍ കേരളത്തില്‍ മത്സരിക്കണമെന്ന കെപിസിസിയുടെ ആവശ്യം ഹൈക്കമാന്‍ഡ് അംഗീകരിക്കുകയായിരുന്നു. രാഹുലിനായി മത്സര രംഗത്തുനിന്നു പിന്‍മാറുകയാണെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ടി സിദ്ദിഖ് അറിയിച്ചു. വയനാടു മത്സരിക്കണമെന്ന ആവശ്യം രാഹുല്‍ ഗാന്ധിക്കു മുന്നില്‍ വച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടിയാണ് സ്ഥിരീകരിച്ചത്. പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇക്കാര്യം അറിയിച്ചു. ആവശ്യം രാഹുല്‍ അംഗീകരിച്ചതായി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഇതു […]

പത്തനംതിട്ടയില്‍ മത്സരിക്കാനൊരുങ്ങി പി സി ജോര്‍ജ്; തെരഞ്ഞെടുപ്പില്‍ കേരള ജനപക്ഷത്തിന്‍റെ പങ്കാളിത്തം ഉറപ്പാക്കും

പത്തനംതിട്ട: കോണ്‍ഗ്രസുമായി സഹകരിക്കുന്നതിന് പി.സി.ജോര്‍ജ് നല്‍കിയ കത്തിന് മറുപടി ലഭിക്കാത്ത സാഹചര്യത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ നീക്കം. പത്തനംതിട്ടയിലാകും പി.സി.ജോര്‍ജ് മല്‍സരിക്കുന്നത്. യു.ഡി.എഫില്‍ എത്തുന്നതിനുള്ള ശ്രമം പരാജയപ്പെട്ടാല്‍ താനടക്കം കേരള ജനപക്ഷത്തിന്‍റെ അഞ്ച് സ്ഥാനാര്‍ഥികള്‍ മല്‍സരിക്കും. കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് പി.ജെ.ജോസഫിന് പുറത്തു വരേണ്ടിവരുമെന്നും അപ്പോള്‍ അദ്ദേഹവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും പറഞ്ഞു. തെരഞ്ഞെടുപ്പില്‍ കേരള ജനപക്ഷത്തിന്‍റെ പങ്കാളിത്തം ഉറപ്പാക്കും, അതുവഴി പാര്‍ട്ടിയുടെ ജനപിന്തുണ ബോധ്യപ്പെടുത്തും. കോട്ടയം, പത്തനംതിട്ട, ഇടുക്കി, തിരുവനന്തപുരം, ചാലക്കുടി മണ്ഡലങ്ങളില്‍ പാര്‍ട്ടിക്ക് സ്വാധീനമുണ്ടെന്നും […]

കോണ്‍ഗ്രസ് അക്രമത്തിനെതിരെ സംസാരിക്കുന്നത് അറവ് ശാലയില്‍ നിന്നുള്ള അഹിംസ വാദം: പി എസ് ശ്രീധരന്‍ പിള്ള

കാസര്‍ഗോഡ്: കോണ്‍ഗ്രസ് അക്രമത്തിനെതിരെ സംസാരിക്കുന്നത് അറവ് ശാലയില്‍ നിന്നും ഉയരുന്ന അഹിംസ വാദമായി കാണാനേ കഴിയുകയുള്ളുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള. യുഡിഎഫും എല്‍ഡിഎഫും ബിജെപിയെ സംബന്ധിച്ച് വര്‍ജ്ജ്യ വസ്തുക്കളാണെന്നും ഭയപ്പാട് കൊണ്ട് നുണപ്രചാരണത്തിലാണ് രണ്ട് മുന്നണികളെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. എസ് രാജേന്ദ്രനെ പോലുള്ളവര്‍ക്ക് പ്രോത്സാഹനം നല്‍കുന്ന നിലപാടാണ് സര്‍ക്കാറിനുള്ളതെന്നും പി പി മുകുന്ദന്‍ മത്സരിക്കുന്ന കാര്യം അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും ശീധരന്‍ പിള്ള വ്യക്തമാക്കി.

‘കോണ്‍ഗ്രസ് മോദിയെ പോലെ രണ്ട് ഭാരതം സൃഷ്ടിക്കില്ല’: രാഹുല്‍ ഗാന്ധി

കൊച്ചി: നരേന്ദ്ര മോദി ഉണ്ടാക്കിയത് പോലെ രണ്ട് ഇന്ത്യയില്ല  ഇന്ത്യയെ ഒന്നായി നിര്‍ത്തുകയാണ് കോണ്‍ഗ്രസിന്‍റെ ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിന്‍റെ ശക്തി അതിന്‍റെ പ്രവര്‍ത്തകരാണ്. ഇന്ത്യയെ വിഭജിക്കുകയാണ് മോദി. സമ്പന്നതയുടെ അടിസ്ഥാനത്തിലാണ് രാജ്യത്തെ വിഭജിക്കുന്നത്.  കഴിഞ്ഞ അഞ്ച് വര്‍ഷമായി എല്ലാ സ്ഥാപനങ്ങള്‍ക്ക് നേരെയും മോദിയുടെ അക്രമം ഉണ്ടായി. നാല് ജഡ്ജിമാര്‍ സുപ്രീം കോടതിയ്ക്ക് പുറത്ത് വന്ന് ജോലി ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് പറഞ്ഞു. നരേന്ദ്രമോഡിയും അമിത്ഷായും സുപ്രീം കോടതിയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്നാണ് പറഞ്ഞത്. സിബിഐ ഡയറക്ടറെ എന്തിനാണ് മോദി മാറ്റിയത്? […]

മഞ്ജു വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന് പ്രചാരണം; പ്രതികരണവുമായി നടി രംഗത്ത്

കൊച്ചി: നടി മഞ്ജു വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന് വ്യാപക പ്രചാരണം. ചില വാര്‍ത്താ ചാനലുകളും വെബ്‌സൈറ്റുകളുമാണ് ഇത്തരത്തില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. എന്നാല്‍ വാര്‍ത്ത പൂര്‍ണമായും തെറ്റാണെന്ന് നടി പറഞ്ഞു. രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ഒരു പദ്ധതിയുമില്ല. ഒരു രാഷ്ട്രീയപാര്‍ട്ടിയുടേയും നേതാക്കള്‍ തന്നെ ബന്ധപ്പെട്ടിട്ടില്ല. കുഞ്ഞാലി മരക്കാര്‍ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി ഇപ്പോള്‍ താന്‍ ഹൈദരാബാദിലാണുള്ളത്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോട് ആഭിമുഖ്യമോ വിധേയത്വമോ ഇല്ല. കലയാണ് തന്‍റെ രാഷ്ട്രീയമെന്നും മഞ്ജു പറഞ്ഞു. മഞ്ജു വാര്യര്‍ കോണ്‍ഗ്രസ് നേതാക്കളുമായി കൂടിയാലോചനകള്‍ നടത്തി, […]

കോണ്‍ഗ്രസ് മാത്രം വിചാരിച്ചാല്‍ മോദിയെ താഴെയിറക്കാന്‍ കഴിയില്ല, ജനപിന്തുണ വേണം: എ.കെ.ആന്‍റണി

തിരുവനന്തപുരം: കോണ്‍ഗ്രസ് മാത്രം വിചാരിച്ചാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താഴെയിറക്കാന്‍ കഴിയില്ലെന്ന് എ.കെ.ആന്‍റണി. എന്നാല്‍ മോദിക്കെതിരായ സഖ്യത്തിന് നേതൃത്വം നല്‍കേണ്ടത് കോണ്‍ഗ്രസ് ആണ്. കോണ്‍ഗ്രസിന് നഷ്ടപ്പെട്ട ബഹുജന പിന്തുണ വീണ്ടെടുക്കണമെന്നും ആന്‍റണി പറഞ്ഞു. കെപിസിസി ജനറല്‍ ബോഡി യോഗത്തിലാണ് ആന്‍റണിയുടെ പ്രതികരണം. രാഹുല്‍ ഗാന്ധി പഴയ രാഹുലല്ലെന്നും മോദിയെ താഴെയിറക്കാനാകുമെന്നും ആന്‍റണി പറഞ്ഞു. ഈ വർഷം കുരുക്ഷേത്ര യുദ്ധത്തിന്‍റെ വർഷമാണ്. കൈപ്പിഴ പറ്റിയാൽ തകരുക ഇന്ത്യൻ ഭരണഘടന തന്നെയാണ്. കോണ്‍ഗ്രസിന് നഷ്ടപ്പെട്ട ബഹുജന പിന്തുണ വീണ്ടെടുക്കണം. സ്ഥാനാർത്ഥി നിർണയം […]