96 ന്‍റെ കന്നഡ റീമേക്കില്‍ തിളങ്ങി ഭാവന; പുതിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍

വിജയ് സേതുപതിയും തൃഷയും ഒന്നിച്ച ’96’ കഴിഞ്ഞ വര്‍ഷം വലിയ വിജയം നേടിയ സിനിമകളിലൊന്നായിരുന്നു. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്‍റെ കാര്യത്തിലും നേട്ടമുണ്ടാക്കിയ ചിത്രം കൂടിയാണ് 96. തമിഴില്‍ വലിയ വിജയമായ 96ന്‍റെ കന്നഡ, തെലുങ്ക് റീമേക്കുകളാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. 96 ന്‍റെ കന്നഡ റീമേക്കിന് ’99’ എന്നാണ് പേരിട്ടിരിക്കുന്നത്. ഭാവന തൃഷയുടെ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ കന്നഡത്തിലെ ഗോള്‍ഡന്‍ സ്റ്റാര്‍ ഗണേഷാണ് നായകവേഷത്തില്‍ എത്തുന്നത്. സിനിമയുടെതായി പുറത്തിറങ്ങിയ പുതിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ […]

ജാനുവായി ഭാവനയെത്തുന്നു; ഇത് ’99’….!

തമിഴ് ചലച്ചിത്ര ലോകത്ത് മാത്രമല്ല, മലയാളത്തിലും കന്നഡയിലും തെലുങ്കിലുമൊക്കെ ശ്രദ്ധ നേടിയ ചിത്രമാണ്  ’96’. ജാനുവും റാമും ആരാധകര്‍ക്കിടയില്‍ ഹരമായി. ഇപ്പോഴിതാ ഈ വിജയ ചിത്രത്തിന്‍റെ കന്നഡ പതിപ്പ് പുറത്തിറങ്ങാന്‍ പോവുകയാണ്. ’99’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തില്‍ തൃഷ കൈകാര്യം ചെയ്ത ജാനു എന്ന കഥാപാത്രമാകാന്‍ പോകുന്നത് മലയാളികളുടെ പ്രിയനടി ഭാവനയാണ്. വിജയ് സേതുപതി അവതരിപ്പിച്ച റാം എന്ന കഥാപാത്രത്തെ ഗണേഷും അവതരിപ്പിക്കും. പ്രീതം ഗുബ്ബയാണ് ചിത്രം കന്നഡയില്‍ സംവിധാനം ചെയ്യുന്നത്.  സാധാരണയായി റീമേക്കുകളോട് താല്‍പര്യമില്ലാത്ത […]

’96’ല്‍ നിന്നും ഡിലീറ്റ് ചെയ്ത ആ മനോഹരമായ സീന്‍ ഇതാണ്- VIDEO

ചെന്നൈ: പ്രേക്ഷകര്‍ ഇത്രയേറെ ’96’നെ പ്രണയിച്ചത് എന്ത് കൊണ്ടാണെന്നറിയില്ല. പ്രണയവും സൗഹൃദവും ജീവിതവും കാത്തിരിപ്പും പറയുന്ന ചിത്രം വിജയ് സേതുപതിയും തൃഷയും ചേര്‍ന്ന് അഭിനയിച്ച് അവിസ്മരണീയമാക്കി. ചിത്രത്തില്‍ നിന്നും  ഡിലീറ്റ് ചെയ്‌ത ഗായിക എസ്. ജാനകിയുടെ ഒരു സീന്‍ ഇപ്പോള്‍ പുറത്ത്  വിട്ടിരിക്കുകയാണ്. എന്തു കൊണ്ടാണ് ഈ സീന്‍ പിന്‍വലിച്ചത് എന്ന ചോദ്യമാണ് എല്ലാവരില്‍ നിന്നും ഉയരുന്നത്. അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് അമ്പരപ്പിക്കുന്ന സര്‍പ്രൈസുമായി ആ ഡിലീറ്റഡ് സീന്‍ പുറത്തുവിട്ടത്. റാമിയും ജാനുവിന്‍റെയും ജീവിതത്തിലെ നിര്‍ണായകമായ ആ രാത്രി നടന്ന […]

’96’ ഇന്ന് 6.30ന് സണ്‍ ടിവിയില്‍

ചെന്നൈ: ദീപാവലി ദിനമായ ഇന്ന് 6.30ന് സണ്‍ ടിവിയില്‍ ’96’ സിനിമയുട സംപ്രേക്ഷണം ഉണ്ടാകും. പല സിനിമാപ്രേമികളുടേയും അപേക്ഷകള്‍ തള്ളികൊണ്ടാണ് ചിത്രത്തിന്റെ പ്രദര്‍ശനം നടത്തുന്നത്. വെറും അഞ്ച് ആഴ്ചകളായി പ്രദര്‍ശനം തുടന്നു കൊണ്ടിരിക്കുന്ന തങ്ങളുടെ ചിത്രം സണ്‍ ടിവിയില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് അപേക്ഷിച്ചു കൊണ്ട് നട തൃഷയും കഴിഞ്ഞ ദിവസം ട്വിറ്ററില്‍ ട്വീറ്റ് ചെയ്തിരുന്നു. തൃഷയ്‌ക്കൊപ്പം ആരാധകരും ചേര്‍ന്നിരുന്നു. എന്നാല്‍ അതെല്ലാം പാടെ തള്ളികൊണ്ടാണ്ട് ഈ പ്രദര്‍ശനം. ക്യാമറാമാന്‍ ആയിരുന്ന സി.പ്രേംകുമാറിന്‍റെ ആദ്യ സംവിധാന സംരംഭമായ ’96’ തെന്നിന്ത്യയൊട്ടാകെയുള്ള […]

മലയാളികളുടെ അസ്ഥിയ്ക്ക് പിടിച്ച പ്രണയം; ’96’ നെ വിടാതെ ട്രോളന്മാര്‍

കിടിലനൊരു റൊമാന്‍റിക് ചിത്രം കാണണമെന്നുള്ളവര്‍ 96 ന് ടിക്കറ്റെടുത്താല്‍ മതി. സി പ്രേം കുമാര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം തിയറ്ററുകള്‍ കീഴടക്കി പ്രദര്‍ശനം തുടരുകയാണ്. നായകനായി വിജയ് സേതുപതി തകര്‍ക്കുമ്പോള്‍ ഏറെ നാളുകള്‍ക്ക് ശേഷം ശക്തമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുകയാണ്. ഇവര്‍ക്കൊപ്പം വര്‍ഷ ബോളമ്മ, ആദിത്യ ഭാസ്‌കര്‍, ഗൗരി ജി കൃഷ്ണ, ദേവദര്‍ശിനി, തുടങ്ങി നിറയെ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സിനിമയെ കുറിച്ച് ട്രോളന്മാര്‍ പറയുന്നതിങ്ങനെയാണ്. 96 എന്ന സിനിമ കണ്ടവര്‍ക്കെല്ലാം ഒറ്റ വാക്കില്‍ പറയാന്‍ […]

’96’ലെ കാതലേ കാതലേ ഗാനത്തിന്‍റെ ഫുള്‍ വീഡിയോ കാണാം

വിജയ് സേതുപതിയും തൃഷയും ഒന്നിക്കുന്ന റൊമാന്‍റിക് ചിത്രം 96ലെ കാതലേ കാതലേ ഗാനത്തി ഫുള്‍ വീഡിയോ പുറത്തിറങ്ങി. ആദ്യം പുറത്തുവിട്ട ഗാനത്തിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയകളിലും മറ്റും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഗോവിന്ദ് മേനോനാണ് സംഗീതം. കൗമാരകാലത്ത് സ്‌കൂളില്‍ നിന്നുണ്ടായ ആദ്യ പ്രണയം നഷ്ടമായ ഇരുവരും ആഗ്രഹിച്ചിട്ടും ചില സാഹചര്യങ്ങള്‍ മൂലം പിന്നീട് കാണാനാകാത്തതും 22 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്നതുമാണ് ചിത്രത്തിന്‍റെ പ്രമേയം. മൂന്ന് വ്യത്യസ്ത വേഷങ്ങളിലാണ് വിജയ് സേതുപതി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. തൃഷയും വിജയ് സേതുപതിയും ആദ്യമായി […]