അയ്യപ്പനെ കാണാന്‍ മാലയിട്ട യുവതിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു

കോഴിക്കോട്: ശബരിമല ദര്‍ശനത്തിനായി മാലയിട്ട് വൃതം നോറ്റ പെണ്‍കുട്ടിയെ ജോലിയില്‍ നിന്നും പുറത്താക്കി. കോഴിക്കോട് സ്വദേശിയായ സൂര്യ ദേവാര്‍ച്ചനയെയാണ് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്.

ഇക്കാര്യം പെണ്‍കുട്ടി തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. താല്‍ക്കാലികമായി ജോലി നഷ്ടപ്പെട്ടതുകൊണ്ടു മാറിനില്‍ക്കുന്നു. ഫോണ്‍ ഉപയോഗിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. ഉടനെ തിരിച്ചു വരും..’ ദേവാര്‍ച്ചന ഫേസ്ബുക്കില്‍ കുറിച്ചു.

ശ്രീകണ്ഠേശ്വരം ക്ഷേത്രത്തില്‍ നിന്ന് പ്രാര്‍ത്ഥനയോടെ പൂജാരി പൂജിച്ചു തന്ന മാലയിട്ട് വ്രതംനോറ്റ് തന്നെ മലയ്ക്ക് പോകാന്‍ തീരുമാനിച്ചുവെന്ന് സൂര്യ നേരത്തെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

prp

Related posts

Leave a Reply

*