കൂറ്റന്‍ സിക്‌സുകള്‍ പറത്തി ധോണി; താരത്തിന് അപൂര്‍വ്വ റെക്കോര്‍ഡ് -VIDEO

ഓരോ തവണ ക്രീസിലെത്തുമ്പോഴും ആരാധകരെ കൂടുതല്‍ അവേശത്തിലാക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ എം.എസ് ധോണി.

ഇന്നലെ രാജസ്ഥാനെതിരായ മത്സരത്തില്‍ കൂറ്റന്‍ സിക്‌സുകള്‍ പറത്തിയും തകര്‍പ്പന്‍ ഫീല്‍ഡിങ് നടത്തിയുമാണ് താരം അമ്പരപ്പിച്ചത്. റോയല്‍ ചലഞ്ചേഴ്‌സിനെതിരെ 33 പന്തില്‍ നിന്നും 70 റണ്‍സെടുത്താണ് ധോണി ചെന്നൈയെ വിജയിപ്പിച്ചത്. എണ്ണം പറഞ്ഞ ഏഴ് സിക്‌സുകള്‍ അടങ്ങുന്നതായിരുന്നു ധോണിയുടെ ഇന്നിംഗ്‌സ്.

ബംഗളൂരു ഉയര്‍ത്തിയ 206 റണ്‍സിന്‍റെ വിജയലക്ഷ്യം രണ്ട് പന്ത് ബാക്കി നില്‍ക്കെയാണ് ധോണി മറികടന്നത്. ധോണിയുടെ പ്രകടനം കണ്ട് ഗ്യാലറിയും മറ്റ് താരങ്ങളുമെല്ലാം ആവേശഭരിതരാകുമ്പോള്‍ അതെല്ലാം കണ്ട് ആസ്വദിക്കുന്നുണ്ടായിരുന്നു ധോണിയുടെ ഭാര്യ സാക്ഷി. വെടിയുണ്ട പോലെ ഓരോ പന്തും ബൗണ്ടറി കടക്കുമ്പോള്‍ ധോണിയ്ക്കായി സാക്ഷി ഗ്യാലറിയില്‍ ആര്‍പ്പു വിളിക്കുന്നുണ്ടായിരുന്നു.

Related posts

Leave a Reply

*