ചിക്കന്‍ പ്രേമികള്‍ക്കായ് പെപ്പര്‍ ചിക്കന്‍

ആവശ്യമായ ചേരുവകള്‍

ചിക്കന്‍ അര കിലോ
വെളുത്തുള്ളി 100 ഗ്രാം
ഇഞ്ചി ഒരു കഷണം
പെരും ജീരകം 2 ടീസ്പൂണ്‍
കുരുമുളക് 3 ടീസ്പൂണ്‍
ഗ്രാമ്ബു 4 എണ്ണം
കറുവപ്പട്ട 2 കഷണം
ഏലക്കായ 2 എണ്ണം
സവാള 3 എണ്ണം
കറിവേപ്പില 8 തണ്ട്
വെളിച്ചെണ്ണ, ഉപ്പ്, ആവശ്യത്തിന്

കുരുമുളക് പൊടി 3 ടീസ്പൂണ്‍
മല്ലിപ്പൊടി 1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി അര ടീസ്പൂണ്‍
ഗരംമസാല 1 ടീസ്പൂണ്‍
തക്കാളി 3 എണ്ണം
അണ്ടിപ്പരിപ്പ് 50 ഗ്രാം
നെയ്യ് 1 ടീസ്പൂണ്‍
വറ്റല്‍ മുളക് 4 എണ്ണം

തയ്യാറാക്കുന്ന വിധം

അടി കട്ടിയുള്ള പാത്രത്തില്‍ വെളിച്ചെണ്ണ ഒഴിച്ച്‌ വെളുത്തുള്ളി, ഇഞ്ചി, പെരുംജീരകം, കുരുമുളക്, ഗ്രാമ്ബു, കറുവപ്പട്ട, ഏലക്കായ എന്നിവ ചതച്ചത് ചേര്‍ത്ത് വഴറ്റുക. അതിലേക്ക് സവാള അരിഞ്ഞത്, കറിവേപ്പില (6 തണ്ട്) എന്നിവ ചേര്‍ത്ത് വഴറ്റണം. അതിലേക്ക് കുരുമുളക് പൊടി (2 ടീസ്പൂണ്‍), മല്ലിപ്പൊടി, മഞ്ഞള്‍പൊടി, ഗരംമസാല എന്നിവ ചേര്‍ക്കണം. ശേഷം തക്കാളി അരിഞ്ഞ് ചേര്‍ക്കണം.

കൂട്ട് നല്ലപോലെ വഴന്നു വന്നാല്‍ കഴുകി വെച്ച ചിക്കന്‍, ഉപ്പ് ഇവ ചേര്‍ത്ത് അടച്ച്‌ വെച്ച്‌ ഇടക്കിടെ ഇളക്കി വേവിച്ചെടുക്കണം. (വെള്ളം ചേര്‍ക്കേണ്ടതില്ല.) കുറുകി പാകമാകുമ്ബോള്‍ അണ്ടിപ്പരിപ്പ് കുതിര്‍ത്തത് അരച്ച്‌ ചേര്‍ത്തിളക്കി അഞ്ചു മിനിറ്റ് ചെറുതീയില്‍ വെച്ചതിനുശേഷം തീയണക്കാം. നെയ്യില്‍ വറ്റല്‍മുളക്, കറിവേപ്പില, കുരുമുളക്പൊടി(1 ടീസ്പൂണ്‍) എന്നിവ വഴറ്റി ചേര്‍ത്താല്‍ സ്വാദ് കൂടും. ആവശ്യമെങ്കില്‍ മല്ലിയിലയും ചേര്‍ക്കാം.

prp

Related posts

Leave a Reply

*