യൂട്യൂബില്‍ 15 കോടി വ്യൂവേഴ്‌സ് കടന്ന് 12 കാരിയുടെ അപൂര്‍വ നേട്ടം

    വടകരയിലെ പുറമേരി കടത്തനാട്ട് രാജാസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് സൂര്യഗായത്രിയെന്ന ഗായിക. ഹനുമാന്‍ ചാലീസാ എന്ന സുബ്ബലക്ഷ്മിയുടെ ഹിറ്റ് ഗാനം കണ്ടത് ആറുലക്ഷത്തില്‍ താഴെ പേരാണെങ്കില്‍ അതേ ഗാനം സൂര്യഗായത്രിയുടെ ശബ്ദത്തില്‍ കണ്ടത് 2.4 കോടി പേരും. കൊച്ചു ഗായികമാരെ ഉള്‍പ്പെടുത്തി അയിഗിരി നന്ദിനി പാടിയതും വന്‍ ഹിറ്റായി. കണ്ടത് 3.7 കോടിലധികം പേര്‍.
ഇന്ത്യയിലെ ഏതാണ്ട് എല്ലാ സംസ്ഥാനത്തുമായി മൂന്നൂറോളം ഭജനസന്ധ്യകള്‍ ഈ 12 വയസ്സിനിടയില്‍ സൂര്യഗായത്രി പാടിക്കഴിഞ്ഞു. കൂടാതെ വിദേശത്ത് ദുബായ്, സിംഗപ്പൂര്‍ ദക്ഷിണാഫ്രിക്ക,ട്രിനിഡാഡ് തുടങ്ങിയ രാജ്യങ്ങളിലായി ഇരുപതോളം സംഗീത വേദികളിലും പാടിയിട്ടുണ്ട്.
കുറൈ ഒന്‍ട്രും ഇല്ലൈ കണ്ണാ എന്ന ഗാനം കൃഷ്ണഭക്തരുടെ പ്രിയ ഗാനമായി മാറുമെന്ന തീര്‍ച്ച. ഇതു കൂടാതെ സോഷ്യല്‍ മീഡിയയിലൂടെ കണ്ടവര്‍ വേറെയും. സൂര്യഗായത്രിയുടെ അച്ഛന്‍ ബാലചന്ദ്രന്‍ നൃത്ത അധ്യാപകനാണ്. അമ്മ തങ്കമണി ഗായികയും. മലയാളിയായ ഈ അത്ഭുത പ്രതിഭയുടെ കഴിവ് ഇനിയും നമ്മള്‍ കാണാനിരിക്കുന്നേ ഉളളൂ.
 

 

Related posts

Leave a Reply

*