സ്വകാര്യ ഭാഗങ്ങള്‍ ഷേവ് ചെയ്യുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

ശരീരത്തിലെ സ്വകാര്യഭാഗങ്ങള്‍ എല്ലാ അവയവങ്ങളെയും പോലെ തന്നെ പ്രധാനമാണ്. ശരീരത്തിന്‍റെ മറ്റു ഭാഗങ്ങളെപ്പോലെ തന്നെ സ്വകാര്യഭാഗങ്ങളും വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

സ്വകാര്യഭാഗങ്ങള്‍ ഷേവ് ചെയ്യുന്നവര്‍ കുറവല്ല പക്ഷെ ഷേവ് ചെയ്യുമ്ബോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് അപകടം വരുത്തി വെക്കും എന്ന കാര്യത്തില്‍ സംശയമില്ല. കാരണം മറ്റു ഭാഗങ്ങള്‍ ഷേവ് ചെയ്യുന്നത് പോലെയല്ല സ്വകാര്യഭാഗങ്ങള്‍ ഷേവ് ചെയ്യേണ്ടത്. സ്വകാര്യഭാഗങ്ങള്‍ ഷേവ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

* സ്വകാര്യഭാഗങ്ങള്‍ ഷേവ് ചെയ്യുന്നത് പ്രയാസമുള്ള കാര്യമാണ് സ്വകാര്യഭാഗങ്ങള്‍ ഷേവ് ചെയ്യുമ്പോള്‍ ശരിയായ മാര്‍ഗ്ഗമാണ് സ്വീകരിക്കേണ്ടത്. ആദ്യം ട്രിം ചെയ്യണം ശേഷം ഷേവ് ചെയ്യുക.

* കുളി കഴിഞ്ഞ ശേഷം ഷേവ് ചെയ്താല്‍ എളുപ്പവും സൗകര്യപ്രദവുമായിരിക്കും.

* സ്വകാര്യഭാഗങ്ങളിലെ ചര്‍മ്മം വളരെ സെന്‍സിറ്റീവായതിനാല്‍ ശ്രദ്ധയോടെ മാത്രം ഷേവ് ചെയ്യുക.

* ഷേവ് ചെയ്യുമ്പോള്‍ സ്വകാര്യഭാഗങ്ങളിലേക്ക് നീങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുക.

* സ്വകാര്യഭാഗങ്ങളിലെ രോമങ്ങള്‍ പല വിധത്തിനുള്ള അണുബാധകളെ ചെറുക്കുന്നു. എന്നാല്‍ ഇത് ആവശ്യത്തിലധികം വളരുന്നത് നല്ലതല്ല.

* ഷേവ് ചെയ്യുന്നത് ശരിയാണ്, എന്നാല്‍ എപ്പോഴും സ്വകാര്യഭാഗങ്ങള്‍ ഷേവ് ചെയ്യുന്നത് നല്ലതല്ല.

* ഷേവ് ചെയ്യുന്നതിന് മുന്‍പ് ക്രീം ഉപയോഗിക്കുന്നതായിരിക്കും ഉത്തമം.

* മറ്റുള്ളവര്‍ക്ക് വേണ്ടി ചെയ്യാതിരിക്കുക. നിങ്ങള്‍ സ്വയം ആവശ്യമാണെങ്കില്‍ ഷേവ് ചെയ്യുക.

* ഫെറോമോണ്‍ പുറപ്പെടുവിക്കാന്‍ ഷേവ് ചെയ്യുന്നത് സഹായിക്കുന്നു.

prp

Related posts

Leave a Reply

*