ഷാരൂഖിനെ കാണാന്‍ സാധിച്ചില്ല; ആരാധകന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു

മുംബൈ: താരാരാധന ആവാം, എന്നാല്‍ ഇത്രയും പാടില്ല. ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനെ കാണാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചു. മുംബൈയില്‍ ഷാരൂഖിന്‍റെ വസതിക്കു മുന്പിലാണ് സംഭവം. കോല്‍ക്കത്ത സ്വദേശി മുഹമ്മദ് സാലിം എന്നയാളാണ് കഴുത്ത് മുറിച്ച്‌ ജീവനൊടുക്കാന്‍ ശ്രമിച്ചത്.

കഴിഞ്ഞ ദിവസം 53-ാം ജന്മദിനം ആഘോഷിച്ച ഷാരൂഖിനെ കാണാന്‍ സാലിം ഉള്‍പ്പെടെ നൂറുകണക്കിന് ആരാധകരാണ് മന്നത്തിലെ വസതിക്കു മുന്നില്‍ തടിച്ചു കൂടിയിരുന്നത്. എന്നാല്‍ മൂന്നു മണിക്കൂറോളം സാലിം ഇവിടെ നിന്നെങ്കിലും താരത്തെ കാണാന്‍ സാധിച്ചില്ല.  ഇതിനു  പിന്നാലെ സാലിം സ്വയം കഴുത്ത് മുറിച്ച്‌ ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന്  പോലീസ് പറഞ്ഞു. മും​​ബൈ പ്രാ​​ന്ത​​ത്തി​​ലെ ഒ​​രു റെസ്റ്ററന്‍റില്‍ ന​​ട​​ന്ന ആഘോഷ​​ങ്ങ​​ളാ​​ണ് പോ​​ലീ​​സ് ത​​ട​​ഞ്ഞ​​ത്.

സ​​മ​​യ​​പ​​രി​​ധി അ​​വ​​സാ​​നി​​ച്ചു എ​​ന്ന​​താ​​യി​​രു​​ന്നു പോ​​ലീ​​സി​​ന്‍റെ വി​​ശ​​ദീ​​ക​​ര​​ണം. രാ​​ത്രി ഒ​​രു​​മ​​ണി​​ക്കു​​ശേ​​ഷം ന​​ഗ​​ര​​ത്തി​​ല്‍ റെ​സ്റ്റ​റന്‍റുക​​ള്‍​​ക്കു പ്ര​​വ​​ര്‍​​ത്തി​​ക്കാ​​ന്‍ അ​​നു​​വാ​​ദ​​മി​​ല്ല. എ​​ന്നാ​​ല്‍ ആഘോഷ​​ങ്ങ​​ള്‍ ഈ ​​സ​​മ​​യ​​പ​​രി​​ധി മ​​റി​​ക​​ട​​ക്കു​​ക​​യാ​​യി​​രു​​ന്നു.

prp

Related posts

Leave a Reply

*