‘പൊന്നമ്മച്ചീ, മരിച്ചവരെ വിട്ടേക്കൂ’- കെപി‌എ‌സി ലളിതയ്ക്കെതിരെ ഷമ്മി തിലകന്‍

നടന്‍ തിലകനെക്കുറിച്ച്‌ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ കെപിഎസി ലളിതയെ പരോക്ഷമായി വിമര്‍ശിച്ച്‌ നടനും തിലകന്‍റെ മകനുമായി ഷമ്മി തിലകന്‍. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ നടന്‍ തിലകനുമായി താന്‍ വര്‍ഷങ്ങളോളം മിണ്ടാതിരുന്നെന്നും നടി ശ്രീവിദ്യയാണ് തങ്ങളുടെ പിണക്കം മാറ്റിയതെന്നും കെപിഎസി ലളിത പറഞ്ഞിരുന്നു.

തന്‍റെ പിറകേ നടന്ന് വഴക്കുണ്ടാക്കുന്നത് തിലകന്‍റെ ശീലമായിരുന്നുവെന്നും വര്‍ഷങ്ങളോളം തങ്ങള്‍ പിണങ്ങിയിരിക്കുമായിരുന്നുവെന്നും ലളിത അടുത്തിടെ നടത്തിയ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിലെ പരാമര്‍ശങ്ങളാണ് ഷമ്മി തിലകനെ ചൊടിപ്പിച്ചിരിക്കുന്നത്.

സ്വന്തം കണ്ണില്‍ കിടക്കുന്ന കോലെടുത്തിട്ട് മറ്റുള്ളവരുടെ കണ്ണിലെ കരട് എടുത്താല്‍ പോരെയെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ ഷമ്മി തിലകന്‍ ചോദിക്കുന്നു. പറ്റിയ തെറ്റ് തിരുത്തി ഖേദം പ്രകടിപ്പിക്കുമെന്ന് കരുതുന്നുവെന്നും ഷമ്മി തിലകന്‍ പോസ്റ്റില്‍ പറയുന്നു.

prp

Related posts

Leave a Reply

*