വിജയുടെ സര്‍ക്കാരിനും രക്ഷയില്ല! ചിത്രം ഇന്‍റര്‍നെറ്റില്‍ ചോര്‍ന്നു

കാത്തിരിപ്പിന് വിരാമമിട്ട് വിജയുടെ സര്‍ക്കാര്‍ ഇന്ന് തിയ്യേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. വമ്പന്‍ റിലീസായി എത്തിയ ചിത്രത്തിന് ഗംഭീര സ്വീകരണമായിരുന്നു ആരാധകര്‍ നല്‍കിയിരുന്നത്. എആര്‍ മുരുകദോസ്-വിജയ് കൂട്ടുകെട്ടിലെ പുതിയ ചിത്രവും മികച്ച നിലവാരം പുലര്‍ത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.

സിനിമ വിജയകരമായി മുന്നറുന്നതിനിടെ ചിത്രം ഇന്‍റര്‍നെറ്റില്‍ ചോര്‍ന്നതായുളള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. റിലീസ് ദിനം സിനിമകളുടെ വ്യാജപതിപ്പ് വരാറുളള ഒരു പ്രമുഖ വെബ്‌സെറ്റിലാണ് ചിത്രം വന്നിരിക്കുന്നത്. സര്‍ക്കാരിന്‍റെ എച്ച്‌ ഡി പ്രിന്‍റുകള്‍ റിലീസ് ചെയ്യുമെന്ന് നേരത്തെ ഇവര്‍ അറിയിച്ചിരുന്നു.

ഇത് തടയാനായി നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് ശ്രമിച്ചെങ്കിലും നടന്നില്ലെന്നാണ് അറിയുന്നത്. അതേസമയം സര്‍ക്കാര്‍ ഇന്‍റര്‍നെറ്റില്‍ ചോര്‍ന്നതില്‍ വിജയ് ആരാധകര്‍ രംഗത്തെത്തിയിരുന്നു. വെബ്‌സൈറ്റിനെതിരെ ഉടന്‍ നിയമ നടപടിയെടുക്കണമെന്നാണ് ആരാധകര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ദീപാവലി റീലിസായി എത്തിയ സര്‍ക്കാരിന് തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും മികച്ച സ്വീകരണം ലഭിച്ചിരുന്നു.

പുലര്‍ച്ചെ മുതല്‍ ആരംഭിച്ച സിനിമയുടെ പ്രദര്‍ശനത്തിന് വന്‍ ജനത്തിരക്കാണ് ഉണ്ടായിരുന്നത്. റിലീസ് ദിനത്തിലെ ടിക്കറ്റുകളെല്ലാം നേരത്തെ തന്നെ അഡ്വാന്‍സ് ബുക്കിങ്ങില്‍ വിറ്റു തീര്‍ന്നിരുന്നു. മെര്‍സലിനു ശേഷമുളള വിജയുടെ അടുത്ത വന്‍ ഹിറ്റായി സര്‍ക്കാര്‍ മാറുമെന്നാണ് പ്രേക്ഷകാഭിപ്രായങ്ങള്‍ വരുന്നത്.

prp

Related posts

Leave a Reply

*