സാനിയയ്ക്കും മാലിക്കിനും ആണ്‍കുഞ്ഞ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സക്ക് ആണ്‍കുഞ്ഞ് ജനിച്ചു. ചൊവ്വാഴ്ച രാവിലെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ആയ ഷോയ്ബ്  മാലിക്കാണ് തങ്ങള്‍ക്ക് കുഞ്ഞ് പിറന്നകാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

‘അത് ഒരു ആണ്‍കുഞ്ഞാണ്. എന്‍റെ പെണ്‍കുട്ടി എന്നത്തേയും പോലെ നന്നായിരിക്കുന്നു, കരുത്തയായി. അല്‍ഹംദുലില്ലാഹ്.. എല്ലാവരുടെയും ആശംസകള്‍ക്കും പ്രാര്‍ഥനകള്‍ക്കും നന്ദി.’ നിറഞ്ഞ ഉത്സാഹത്തോടെ ഷുഐബ് ട്വിറ്ററില്‍ കുറിച്ചു. ഷോയ്ബ്  വാര്‍ത്ത പുറത്തുവിട്ടതോടെ ഇരുവര്‍ക്കും ആശംസകളും അഭിനന്ദനങ്ങളുമായി നിരവധി ആരാധകരും സെലിബ്രിറ്റികളും എത്തിയിട്ടുണ്ട്.

2010-ലായിരുന്നു ഇരുവരുടെയും വിവാഹം. ഈ വര്‍ഷം ഏപ്രിലിലാണ് സാനിയ അമ്മയാകാനൊരുങ്ങുന്ന വാര്‍ത്ത പുറത്ത് വന്നത്. ഇതോടെ കരിയറില്‍ നിന്ന് ബ്രേക്കെടുത്ത സാനിയ 2020ലെ ടോക്കിയോ ഒളിംപിക്സിലൂടെ വീണ്ടും കളിക്കളത്തിലെത്തുമെന്നാണ് സൂചന.

prp

Related posts

Leave a Reply

*