സനല്‍ കേസ്; ഡിവൈഎസ്പി ഹരികുമാറിനെ രക്ഷപെടാന്‍ സഹായിച്ച ഒരാള്‍ കൂടി അറസ്റ്റില്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കര കൊടങ്ങാവിളയില്‍ യുവാവിനെ വാഹനത്തിന്‍റെ മുന്നിലേക്ക് തളളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ ഡിവൈഎസ്പി ഹരികുമാറിനെ രക്ഷപ്പെടാന്‍ സഹായിച്ച ഒരാള്‍ കൂടി അറസ്റ്റില്‍. ഡിവൈഎസ്പി ഹരികുമാറിനേയും അടുത്ത സുഹൃത്തായ ബിനുവിനേയും രക്ഷപെടാന്‍ സഹായിച്ച അനൂപ് കൃഷ്ണനെയാണ് അറസ്റ്റ് ചെയ്തത്.

ബിനുവിന്‍റെ മകനും എല്‍എല്‍ബി വിദ്യാര്‍ത്ഥിയുമായ അനൂപ് കൃഷ്ണയാണ് ഹരികുമാറിന്‍റെ സിഫ്റ്റ് കാര്‍ തൃപ്പരപ്പില്‍ നിന്ന് കല്ലറയിലെ വീട്ടിലെത്തിച്ച് കൊടുത്തത്. ഉച്ചയോടെ കസ്റ്റഡിയലെടുത്ത സതീഷ്കുമാറിനെ വൈദ്യ പരിശോധനയക്ക് ശേഷം നെയ്യാറ്റിന്‍ക്കര മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. വൈകുന്നേരത്തേടെയാണ് ബിനുവിന്‍റെ മകന്‍റെ അറസ്റ്റ് രേഖപെടുത്തിയത്. ഇയാളെ നാളെ മാത്രമേ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കൂ. ഹരികുമാറിന്‍റെ മൂത്ത ജ്യോഷ്ഠനെയും, ബിനുവിന്‍റെ ഭാര്യ സഹോദരനേയും പോലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. എപ്പോള്‍ വിളിച്ചാലും ഹാജരാകണമെന്ന വ്യവസ്ഥയേടെയാണ് ഇരുവരേയും വിട്ടയച്ചത്.

പ്രതികള്‍ക്ക് സിം കാര്‍ഡ് സംഘടിപ്പിച്ചു കൊടുത്ത സതീഷ് കുമാര്‍ എന്നയാളെ ക്രൈംബ്രാഞ്ച് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. തമി‍ഴ്നാട് തൃപ്പരപ്പിലെ അക്ഷയ ലോഡ്ജ് മാനേജരായ സതീഷ് കുമാര്‍ ഇരുവര്‍ക്കും താമസസൗകര്യം ഒരുക്കി. ഐഡിയാ, ബിഎസ്എന്‍എല്‍ സിം കാര്‍ഡുകള്‍ സംഘടിപ്പിച്ച് നല്‍കി. തുടര്‍ന്ന് വാഹനത്തില്‍ രക്ഷപെടാനും സതീഷ് കുമാര്‍ അവസരം ഒരുക്കികൊടുത്തു.

അതിനിടെ കേസിന്‍റെ അന്വേഷണ ചുമതല ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്തിന് ഡിജിപി കൈമാറി. കേസിന്‍റെ അന്വേഷണ ഐജിക്ക് കൈമാറണം എന്ന ബന്ധുക്കളുടെ ആവശ്യം പരിഗണിച്ചാണ് നടപടി

prp

Related posts

Leave a Reply

*