സനലിന്‍റെ മരണത്തില്‍ ദുഖം താങ്ങാനാവാതെ അമ്മ

നെയ്യാറ്റിന്‍കര : കാക്കിയുടെ തിളപ്പില്‍ ഡിവൈ.എസ്.പി ഹരികുമാര്‍ റോഡിലേക്ക് ചവുട്ടിത്തള്ളിയ സനല്‍ കാര്‍ കയറി കൊല്ലപ്പെട്ടതോടെ അനാഥരായത് ഭാര്യ വിജിയും മൂന്നര വയസുള്ള മകന്‍ ആല്‍ബിനും രണ്ടരവയസുള്ള മകള്‍ അലനുമാണ്.

ഇലക്‌ട്രിക്കല്‍, പ്ലംബിംഗ് ജോലികള്‍ ചെയ്തിരുന്ന സനല്‍ കുടുംബത്തിന്‍റെ അത്താണിയായിരുന്നു. സനലിന്‍റെ പിതാവ് ഗവ. പ്രസിലെ ജോലിക്കാരനായിരുന്ന സോമരാജന്‍ ജീവനൊടുക്കിയിട്ട് ആറുമാസമേ ആയിട്ടുള്ളൂ.

ആ ദു:ഖത്തില്‍ നിന്ന് കരകയറും മുന്‍പാണ് അടുത്ത ദുരന്തം. സോമരാജന്‍റെ മരണത്തിനു ശേഷം കഠിനാദ്ധ്വാനം ചെയ്ത് സനല്‍ പുതിയ വീട് നിര്‍മ്മിച്ചു. അടുത്തിടെ ഒരു ആള്‍ട്ടോ കാറും വാങ്ങിയിരുന്നു.

prp

Related posts

Leave a Reply

*