ശബരിമല യുവതീ പ്രവേശനം; സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചേക്കും

പത്തനംതിട്ട: ശബരിമല മണ്ഡല – മകരവിളക്ക് കാലത്തെ തീര്‍ത്ഥാടനം ആരംഭിക്കാനിരിക്കെ സംസ്ഥാന സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കാന്‍ സാധ്യത. മണ്ഡലകാലത്തെ തീര്‍ത്ഥാടനം സംബന്ധിച്ച് ചര്‍ച്ച ചെയ്യാനാണ് യോഗം വിളിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. യുവതീ പ്രവേശന വിധിയും അതിന്‍റെ നടപ്പാക്കലും യോഗത്തില്‍ ചര്‍ച്ചയാകും.

അതേസമയം, യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ടുള്ള പുനഃപരിശോധന ഹര്‍ജികളും റിട്ട് ഹര്‍ജികളും സുപ്രീം കോടതി നാളെ പരിഗണിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ നാളെ സുപ്രീം കോടതി എന്ത് തീരുമാനമെടുക്കുന്നു എന്നതിനനുസരിച്ചായിരിക്കും സര്‍വകക്ഷിയോഗത്തിന്‍റെ കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനത്തിലെത്തുക.

യുവതീ പ്രവേശവിധി നടപ്പിലാക്കാന്‍ സര്‍വകക്ഷിയോഗം വിളിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു നേരത്തെ മുഖ്യമന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍, ശബരിമലയിലെ സ്ഥിതി അതീവ ഗുരുതരമായ സാഹചര്യത്തിലാണ് സര്‍വകക്ഷിയോഗമാകാം എന്ന നിലപാടിലേക്ക് സര്‍ക്കാര്‍ എത്തിയതെന്നാണ് സൂചന.

യുവതീ പ്രവേശന വിധി വന്നതിനു പിന്നാലെ തന്ത്രി കുടുംബവുമായും രാജകുടുംബവുമായും മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍, ഇരുകൂട്ടരും മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് തയ്യാറായില്ല.

prp

Related posts

Leave a Reply

*