ശ​ബ​രി​മ​ല സംഘര്‍ഷം: 529 കേസുകള്‍,​ അറസ്റ്റിലായവര്‍ 3505

ശബരിമല: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിലും സംഘര്‍ഷത്തിലും ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 3505 ആയി. 529 കേസുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഗുരുതരമായ കുറ്റം ചെയ്ത 122 പേരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

12 വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊതുമുതല്‍ നശിപ്പിച്ചതിന് 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കലാപശ്രമം,​ നിരോധനാജ്ഞ ലംഘിച്ച്‌ സംഘം ചേരല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, പൊലീസിനെ ആക്രമിക്കല്‍, ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

അതിനിടെ ശബരിമല അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 210 പേരുടെ ഫോട്ടോ ആല്‍ബം കൂടെ പൊലീസ് തയ്യാറാക്കി. ഇത് ഇന്ന് പുറത്ത് വിടും. നേരത്തെ 420 പേരുടെ ഫോട്ടോയടങ്ങിയ ആല്‍ബം പൊലീസ് പുറത്ത് വിട്ടിരുന്നു. മാദ്ധ്യമ പ്രവര്‍ത്തകരെയും പൊലീസിനെയും ആക്രമിച്ചവരുള്‍പ്പെടെ കടുത്ത അക്രമം കാട്ടിയ ഏതാനും പേരെ പിടികിട്ടാനുണ്ട്.

പൊലീസിന്‍റെ ജോലി തടസപ്പെടുത്തിയവരും സ്‌ത്രീകളെ അസഭ്യം പറഞ്ഞവരുമായ 50 പേരും റിമാന്‍ഡിലുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ ഔദ്യോഗിക വാഹനം, കെ.എസ്.ആര്‍.ടി.സി ബസുകള്‍, മാദ്ധ്യമങ്ങളുടെ വാഹനങ്ങള്‍ എന്നിവ തകര്‍ത്തതിനു 3 മുതല്‍ 13 ലക്ഷം വരെ നഷ്ടമുണ്ടായി. ഇത്രയും തുക കോടതിയില്‍ കെട്ടിവച്ചാലേ ജാമ്യം ലഭിക്കൂ.

prp

Related posts

Leave a Reply

*