പണപ്പെരുപ്പം കൂടുന്നു, വളര്‍ച്ചാ നിരക്ക് ഇനിയും കുറയും- ആര്‍.ബി.ഐ.

ന്യൂഡല്‍ഹി: രാജ്യത്തെ വളര്‍ച്ചാ നിരക്ക് കുറയുമെന്ന്  റിസര്‍വ്ബാങ്ക് ഓഫ് ഇന്ത്യ. വളര്‍ച്ചാ നിരക്ക് 6.7 ശതമാനമായി കുറയുമെന്നും പണപ്പെരുപ്പം കൂടുമെന്നും ആര്‍.ബി.ഐ. ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ വ്യക്തമാക്കി.  7.3 ശതമാനം വളര്‍ച്ചാ നിരക്ക് ഉണ്ടാകുമെന്നാണ് ആദ്യം പ്രതീക്ഷിച്ചിരുന്നത്.

ഏപ്രില്‍-ജൂണ്‍ പാദത്തില്‍ സാമ്പത്തിക  വളര്‍ച്ച 5.7 ശതമാനമായി കുറഞ്ഞ സാഹചര്യത്തില്‍  സമ്പദ്ഘടനയില്‍ ഉണര്‍വുണ്ടാക്കാന്‍ നിരക്കുകള്‍ കുറയ്ക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ പണപ്പെരുപ്പം ഉയരുന്നതാണ് നിരക്ക് കുറയ്ക്കുന്നതില്‍ നിന്ന് ആര്‍.ബി.ഐ.യെ പിന്നോട്ട് വലിക്കുന്നത്.

റിപ്പോ നിരക്ക് ആറ് ശതമാനമായും റിവേഴ്സ് റിപ്പോ 5.75 ശതമാനമായും തുടരും. സാധനങ്ങളുടെ വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ പണപ്പെരുപ്പം ഇനിയും കൂടുമെന്നാണ് സൂചനകള്‍.

 

prp

Related posts

Leave a Reply

*