99.3 ശതമാനം നോട്ടുകളും തിരിച്ചെത്തിയതായി ആര്‍.ബി.ഐ

ന്യൂഡല്‍ഹി: കള്ളപ്പണം കണ്ടെത്തുന്നതിന്‍റെ ഭാഗമായി അസാധുവാക്കിയ 500,​ 1000 രൂപ നോട്ടുകളില്‍ ​ 99.3 ശതമാനവും തിരിച്ചു വന്നതായി റിസര്‍വ് ബാങ്ക് അറിയിച്ചു.

2016 നവംബര്‍ എട്ടിന് അര്‍ദ്ധരാത്രി അസാധുവാക്കപ്പെട്ട 500, 1000 നോട്ടുകളില്‍ 15.31 ലക്ഷം കോടി രൂപയുടെ മൂല്യമുള്ള നോട്ടുകളാണ് തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്ക് വാര്‍ഷിക അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. 15.41 ലക്ഷം കോടി രൂപ മൂല്യമുള്ള നോട്ടുകളാണ് ആകെ അസാധുവായത്. 10,​720 കോടിയുടെ നോട്ടുകള്‍ തിരിച്ചെത്തിയില്ല.

തിരിച്ചെത്തിയ നോട്ടുകളുടെ കൃത്യതയും സുതാര്യതയും ഉറപ്പുവരുത്തുന്നതിന് അത്യാധുനിക സംവിധാനങ്ങളാണ് റിസര്‍വ് ബാങ്ക് ഉപയോഗിച്ചത്. വേഗത്തില്‍ സൂക്ഷ്മ പരിശോധന സാധ്യമാക്കുന്ന കറന്‍സി വെരിഫിക്കേഷന്‍ ആന്‍ഡ് പ്രോസസിംഗ് സിസ്റ്റമാണ് ഇതിനായി ഉപയോഗപ്പെടുത്തിയത്.

നോട്ട് നിരോധനത്തിന് ശേഷം പുതിയ 500,​ 2000 രൂപാ നോട്ടുകള്‍ അച്ചടിക്കുന്നതിന് 2016- 17 കാലത്ത് 7965 കോടിയാണ് റിസര്‍വ് ബാങ്ക് ചെലവിട്ടത്. തൊട്ടുമുന്‍വര്‍ഷം 3421 കോടിയായിരുന്നു നോട്ട് അച്ചടിക്കാന്‍ ചെലവിട്ടത്. 2017 ജൂലായ് മുതല്‍ 2018 ജൂണ്‍ വരെ 4912 കോടിയും ചെലവിട്ടു.

prp

Related posts

Leave a Reply

*