”ഇന്ത്യയിലെ ജനങ്ങളെ ജനാധിപത്യം പഠിപ്പിക്കാന്‍ നോക്കേണ്ട”; പാക്കിസ്ഥാനെതിരെ തുറന്നടിച്ച് രവിശങ്കര്‍ പ്രസാദ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണങ്ങള്‍ക്കെതിരെ മറുപടിയുമായി രംഗത്തെത്തിയ പാക്കിസ്ഥാനെതിരെ തുറന്നടിച്ച്‌ ബിജെപി.

പാക്കിസ്ഥാന്‍ ഇന്ത്യയെ ലക്ഷ്യമാക്കി നടത്തുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ എല്ലാവര്‍ക്കും അറിവുള്ളതാണെന്നും അതിനാല്‍ ഇന്ത്യയിലെ ജനങ്ങളെ ജനാധിപത്യം പഠിപ്പിക്കാന്‍ നോക്കേണ്ടെന്നും  കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയില്‍ ഏറെ അഭിമാനിക്കുന്നവരാണ് തങ്ങളെന്നും വ്യക്തമാക്കിയ അദ്ദേഹം വെറുപ്പുളവാക്കുന്ന പ്രസ്താവനകള്‍ക്ക്  മുതിരരുതെന്നും  പാക്കിസ്ഥാനെതിരെ ആരോപിച്ചു.

അഹമ്മദ്  പട്ടേലിനെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കാന്‍ ഇസ്ലാമാബാദ് ഇടപെട്ടുവെന്ന മോദിയുടെ ആരോപണം തള്ളി പാക്കിസ്ഥാന്‍ മറുപടി നല്‍കിയിരുന്നു. ആരോപണം അടിസ്ഥാനരഹിതമാണെന്നും തങ്ങളെ അനാവശ്യവിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത് അവസാനിപ്പിക്കണമെന്നുമാണ് പാക്കിസ്ഥാന്‍ പ്രതികരിച്ചത്. ഇതിനെതിരെയാണ്  ബിജെപി ശക്തമായി പ്രതികരിച്ചിരിക്കുന്നത്.

 

prp

Related posts

Leave a Reply

*