തനിക്കെതിരെയുള്ള മീ ടൂ ആരോപണം തള്ളി രാഹുല്‍ ഈശ്വര്‍ – VIDEO

തനിക്കെതിരെ ഉയര്‍ന്ന മീ ടു വെളിപ്പെടുത്തല്‍ തള്ളിക്കളഞ്ഞ് രാഹുല്‍ ഈശ്വര്‍ രംഗത്ത്. ആശയപരമായി മീ ടൂ മൂവ്‌മെന്‍റിലെ ചില കാര്യങ്ങളോട് വിയോജിപ്പുണ്ടെങ്കിലും അഭിപ്രായ വ്യത്യാസങ്ങളോടെ മീടൂവിനെ പിന്തുണയ്ക്കുന്ന ആളാണ് ഞാന്‍. സ്ത്രീകളുടെ വേദന തുറന്നുപറയാനുള്ള ഒരു വേദിയാണ് മീടു എങ്കിലും ഇത്തരം വ്യാജമായ , രാഷ്ട്രീയ പ്രേരിതമായ, ഫെമിനിസ്റ്റ് ഗൂഡാലോചനയുടെ ഭാഗമായ പ്രകടനങ്ങള്‍ മീടു മൂവ്‌മെന്‍റിന്‍റെ വിശ്വാസ്വതയെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ആര്‍ക്കെതിരെയും എന്ത് ആരോപണവും ഉന്നയിക്കുന്ന ദുരവസ്ഥയാണ് ഇതെന്ന് രാഹുല്‍ പറഞ്ഞു.

പതിനഞ്ച് വര്‍ഷം മുമ്പ് അങ്ങനെയൊരു കാര്യം നടന്നു എന്ന് പറഞ്ഞാണ് എനിക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. അത്രയും വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു സംഭവം എങ്ങനെയാണ് അത് സംഭവിച്ചിട്ടില്ലെന്ന് തെളിയിക്കാന്‍ സാധിക്കുക. ആശയപരമായി എതിര്‍പക്ഷത്തുള്ളവര്‍ക്കെതിരെ ഇത്തരത്തില്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ തകരുന്നത് മീ ടൂവിന്‍റെ വിശ്വാസ്യതയാണെന്നും രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ത്തു.

Posted by Rahul Easwar on Sunday, October 28, 2018

Related posts

Leave a Reply

*