രാഹുല്‍ ഈശ്വര്‍ കസ്റ്റഡിയില്‍

പത്തനംതിട്ട: ശബരിമല പരിസരത്ത് സമരം നടത്തിയ രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തു നീക്കി. പമ്പാ പോലീസാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. അക്രമക്കാരികളായ പ്രതിഷേധക്കാര്‍ ഓരോരുത്തരെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്നുണ്ട്.

അതേസമയം, മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ വ്യാപക പ്രതിഷേധമാണ് അരങ്ങേറിയത്. മാധ്യമപ്രവര്‍ത്തകരുടെ വാഹനങ്ങളും ക്യാമറകളും അടിച്ചുതകര്‍ത്തു. വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ കയ്യേറ്റശ്രമവും ഉണ്ടായി. റിപ്പോട്ടര്‍ ചാനലിന്‍റെ ക്യാമറയാണ് തകര്‍ത്തത്.

ആജ് തക് ചാനലിലെ വനിതാപ്രവര്‍ത്തകയ്ക്ക് കല്ലേറില്‍ പരിക്കേറ്റു. കൂടാതെ റിപ്പബ്ലിക് റിപ്പോര്‍ട്ടര്‍ പൂജ പ്രസന്ന എന്‍ഡിടിവിയുടെ സ്‌നേഹ കോശി എനിവരെയും കയ്യേറ്റം ചെയ്തു. പോലീസ് വാഹനത്തിനു നേരെ പ്രതിഷേധക്കാരുടെ കല്ലേറും ഉണ്ടായി. ഇതോടെ നിലയ്ക്കല്‍ സംഘര്‍ഷഭരിതമായി. യുവതികളെ ബസില്‍ നിന്ന് ബലം പ്രയോഗിച്ച് ഇറക്കിവിട്ടു.

prp

Related posts

Leave a Reply

*