സെറ്റും മുണ്ടില്‍സുന്ദരിയായി പ്രിയ വാര്യര്‍; ഓണച്ചിത്രങ്ങള്‍ വൈറല്‍

സെറ്റും മുണ്ടുമുടുത്ത തന്‍റെ ഏറ്റവും പുതിയ ഓണച്ചിത്രങ്ങള്‍ പങ്ക് വച്ച്‌ നടി പ്രിയ വാര്യര്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഏറ്റവും പുതിയ ചിത്രങ്ങള്‍ പങ്ക് വച്ചത്. സാധാരണ മോഡേണ്‍ വേഷങ്ങളില്‍ എത്താറുള്ള പ്രിയ നാടന്‍ വേഷത്തില്‍ എത്തിയതോടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറി.

‘സം തിങ്ങ്സ് നെവര്‍ ചേഞ്ച്’ എന്ന ക്യാപ്ഷനോടെ ആണ് ചിത്രങ്ങള്‍ പങ്ക് വച്ചിരിക്കുന്നത്.ചെറിയ കരയുള്ള സെറ്റിന് ചുവപ്പുനിറത്തിലുള്ള സ്ലീവ‌്‌ലെസ് ബ്ലൗസാണ് പ്രിയ ധരിച്ചിരിക്കുന്നത്.

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന അഡാര്‍ ലവിലെ ഒരു ഗാനത്തോടെ ആണ് പ്രിയ ലോക പ്രശസ്ത ആയത്. ഗാനത്തില്‍ കണ്ണിറുക്കല്‍ ലോകം മുഴുവന്‍ വൈറല്‍ ആയിരുന്നു.

prp

Related posts

Leave a Reply

*