നെയില്‍ പൊളീഷ് റിമൂവറിന് തീ പിടിച്ച്‌ പത്തൊമ്പതുകാരിക്ക് പൊള്ളലേറ്റു

ഗ്ലെന്‍ഫീല്‍ഡ്: നെയില്‍ പൊളീഷ് തുടച്ച്‌ മാറ്റുന്നതിന് ഉപയോഗിച്ച റിമൂവറിന് തീ പിടിച്ച്‌ പത്തൊമ്പതുകാരിക്ക് പൊള്ളലേറ്റു. മായ എഡ്വാര്‍ഡ്‌സിനാണ് പൊളീഷ് റിമൂവറില്‍ നിന്നും അപകടമുണ്ടാത്.

നെയില്‍ പൊളീഷ് റിമൂവര്‍ ഉപയോഗിക്കുന്നതിനിടയില്‍ സമീപത്തുണ്ടായിരുന്ന തിരിയില്‍ നിന്നാണ് തീ പടര്‍ന്നത്. ധൃതിയില്‍ റിമൂവര്‍ തട്ടിമാറ്റാനുള്ള ശ്രമത്തില്‍ മുറിയിലും തീപടരുകയായിരുന്നു. പെണ്‍കുട്ടിയുടെ നിലവിളി കേട്ടെത്തിയ അമ്മയുടെ പെട്ടന്നുള്ള ഇടപെടല്‍ മൂലമാണ് വലിയ ദുരന്തം ഒഴിവായത്.

മായയ്ക്ക് ലെയ്സ്റ്റര്‍ റോയല്‍ ആശുപത്രിയില്‍ ഗുരുതര പൊള്ളലിനുള്ള ചികില്‍സ പുരോഗമിക്കുകയാണ്. നെയില്‍ പൊളീഷ് റിമൂവറില്‍ ഉപയോഗിച്ചിരുന്ന അസറ്റോണ്‍ എന്ന രാസ പദാര്‍ത്ഥമാണ് തീപിടിക്കാന്‍ ഇടയാക്കിയതെന്നാണ് വിദഗ്ധര്‍ വിശദമാക്കുന്നത്.

നിരവധി നെയില്‍ പൊളീഷിലെ പ്രധാന ഘടകമാണ് അസെറ്റോണ്‍. ഇത്തരം ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന സമയത്ത് അതില്‍ ഉപയോഗിച്ചിരിക്കുന്ന രാസപദാര്‍ത്ഥങ്ങളെക്കുറിച്ച്‌ അറിവുണ്ടാകുന്നത് ഉചിതമാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

prp

Related posts

Leave a Reply

*