സന്നിധാനത്ത് നടന്ന ആക്രമണങ്ങൾ ബിജെപി നേതാക്കൾ പ്ലാൻ ചെയ്ത് നടപ്പിലാക്കിയത്: മുഖ്യമന്ത്രി- video

കണ്ണൂർ: സന്നിധാനത്ത് നടന്ന ആക്രമണങ്ങൾ ബിജെപി നേതാക്കൾ പ്ലാൻ ചെയ്ത് നടപ്പിലാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

കഴിഞ്ഞ അഞ്ച് ദിവസം അവിടെ നടന്ന പ്രതിഷേധങ്ങളെല്ലാം വിശ്വാസികൾ നടത്തിയ ഇടപെടൽ ആണെന്നാണ് കേരളം കരുതിയിരുന്നതെന്നും എന്നാൽ ഇത് ബിജെപി പ്ലാൻ ചെയ്ത് നടപ്പാക്കിയ കാര്യങ്ങളാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ള വ്യക്തമാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂർ നടന്ന പൊതുയോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിയാണ് സമരങ്ങളും പ്രതിഷേധങ്ങളുമെല്ലാം പ്ലാൻ ചെയ്തതെന്നും ഇത് അവർക്ക് വിജയകരമായി നടപ്പാക്കാൻ സാധിച്ചുവെന്നും വിശ്വാസികളുടെ ഇടപെടലല്ല മറിച്ച് രാഷ്ട്രീയമായ ഇടപെടലാണ് സന്നിധാനത്ത് നടന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എൽഡി എഫ് പൊതുയോഗം

കണ്ണൂരിൽ നടക്കുന്ന എൽ.ഡി.എഫ്. പൊതുയോഗം

Posted by Pinarayi Vijayan on Monday, November 5, 2018

Related posts

Leave a Reply

*