ആദ്യമായി ഒന്നിച്ച 16 കാരനുമായി ഇപ്പോഴും ബന്ധം തുടരുന്നുവെന്ന് സൗമ്യ

തലശ്ശേരി: ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ സ്വന്തം വീട്ടിലേയ്‌ക്കെത്തി അനാശാസ്യത്തിലേയ്ക്ക് തിരിഞ്ഞപ്പോള്‍ ആദ്യം ബന്ധപ്പെട്ടത് ഒരു പതിനാറുകാരനുമായെന്ന് ചോദ്യം ചെയ്യലില്‍ കണ്ണൂര്‍ കൂട്ടക്കൊലക്കേസ് പ്രതി സൗമ്യയുടെ വെളിപ്പെടുത്തല്‍. അനേകരുമായുള്ള ബന്ധത്തിനിടയിലാണ് 16 കാരനുമായി ആദ്യമായി ഒന്നിച്ചത്. ആ ബന്ധം ഇപ്പോള്‍ പിരിയാന്‍ കഴിയാത്ത വിധമായിട്ടുണ്ട്.

പത്തു വര്‍ഷമായി ഇപ്പോഴും ബന്ധം തുടരുകയാണ്. ഇത്തരത്തില്‍ നിരവധി പേര്‍ താനുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഒരിക്കല്‍ താന്‍ രണ്ടു യുവാക്കള്‍ക്കൊപ്പം നഗ്നയായി കിടക്കുന്നത് മൂത്തമകള്‍ കണ്ടിരുന്നു. ഇക്കാര്യം അവള്‍ അമ്മയോട് പറഞ്ഞു. അമ്മ വഴക്കു പറയുകയും നാട്ടുകാരോട് തന്നെക്കുറിച്ച്‌ മോശം പറയുകയും ചെയ്തു.

അതാണ് അമ്മയെ ഇല്ലാതാക്കാന്‍ തീരുമാനിച്ചത്. അമ്മയ്ക്ക് ഭക്ഷണത്തില്‍ വിഷം നല്‍കി. ഛര്‍ദ്ദിച്ചപ്പോള്‍ തലശ്ശേരിയിലെ മറ്റൊരു ആശുപത്രിയില്‍ കൊണ്ടുപോയി. അവിടെ വെച്ച്‌ മരിച്ചു. ആരും സംശയിച്ചില്ല. അതുകൊണ്ടാണ് പിതാവിനെ കൊല്ലാന്‍ തീരുമാനിച്ചത്. ചൂടുള്ള രസത്തിലാണ് എലിവിഷം കലക്കി നല്‍കിയത്.

മകള്‍ക്ക് ചോറിലായിരുന്നു വിഷം ചേര്‍ത്ത് നല്‍കിയത്. രണ്ടു പായ്ക്കറ്റ് എലിവിഷമാണ് കൊലപാതകത്തിനായി ശേഖരിച്ചത്. മരണങ്ങളില്‍ സംശയം തോന്നാതിരിക്കാനാണ് കുടിവെള്ളത്തില്‍ അമോണിയം കലര്‍ന്നതായി പ്രചരിപ്പിച്ചതും വെള്ളം കണ്ണൂരിലേക്ക് കൊണ്ടുപോയതും.

prp

Related posts

Leave a Reply

*