രജനീകാന്ത് ചിത്രം പേട്ടയിലെ മേക്കിങ് വീഡിയോ പുറത്തുവിട്ടു

സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്‍റെ പുതിയ ചിത്രം പേട്ടയിലെ മേക്കിങ് വീഡിയോ പുറത്തുവിട്ടു. നേരത്തെ, സിമ്രാനും രജനീകാന്തും ഒന്നിച്ചുള്ള പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ആദ്യമായാണ് തൃഷ, സിമ്രാന്‍, വിജയ് സേതുപതി എന്നിവര്‍ രജനീകാന്തിനൊപ്പം അഭിനയിക്കുന്നത്.

   മാളവിക മോഹനന്‍, മേഘ ആകാശ്, ബോബി സിംഹ എന്നിവരും പേട്ടയില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിയും വിജയ് സേതുപതിയും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
     അനിരുദ്ധ് രവിചന്ദറാണ് സംഗീതം. ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുകയാണ്. ചിത്രം പൊങ്കല്‍ റിലീസായി തിയേറ്ററുകളിലെത്തും.

Related posts

Leave a Reply

*