ഓണ്‍ലൈന്‍ ടാക്‌സികള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ അനശ്ചിതകാല പണിമുടക്കിലേക്ക്

കൊച്ചി: കൊച്ചി നഗരത്തിലെ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഇന്ന് അര്‍ധരാത്രി മുതല്‍ പ്രമുഖ ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കളായ ഉബര്‍, ഒല എന്നീ കമ്പനികളുമായി ഡ്രൈവര്‍മാര്‍ സഹകരിക്കില്ല. സംയുക്ത തൊഴിലാളി സംഘടനയുടേതാണ് തീരുമാനം.

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ടാക്‌സി തൊഴിലാളികള്‍ തുടര്‍ച്ചയായി പത്താം ദിവസവും നടത്തുന്ന സമരം ഫലം കാണാതെ വന്നതോടെയാണ് അനിശ്ചിതകാലസമരത്തിലേക്ക് ഡ്രൈവര്‍മാര്‍ കടക്കുന്നത്. ഗതാഗത മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഓണ്‍ലൈന്‍ കമ്പനികളുടെ പ്രതിനിധികളുമായി തൊഴിലാളി സംഘടനകള്‍ ചര്‍ച്ച നടത്തിയെങ്കിലും ചര്‍ച്ച ഫലപ്രദമായില്ല.

സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതനം ഡ്രൈവര്‍മാര്‍ക്ക് ഉറപ്പാക്കുക, ഓണ്‍ലൈന്‍ കമ്പനികള്‍ അമിത കമ്മീഷന്‍ ഈടാക്കുന്നു തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് ടാക്‌സി തൊഴിലാളികള്‍ സമരം തുടങ്ങിയത്.

prp

Related posts

Leave a Reply

*