തിരുവനന്തപുരം: ഓണവിപണിയില്‍ സഖാവ് ഷര്‍ട്ട് തരംഗമാകുന്നു. ഷര്‍ട്ടിന് ആവശ്യക്കാരേറിയതിനാല്‍ ഉല്പാദനം ഇരട്ടിയാക്കാനാണ് ഖാദി ബോര്‍ഡിന്റെ തീരുമാനം.
അരഡസന്‍ നിറങ്ങളില്‍ പുറത്തിറങ്ങിയ സഖാവ് ഷര്‍ട്ട് ചൂടപ്പം പോലെയാണ് വിറ്റു തീരുന്നത്. 820 രൂപയാണ് വില. റിബേറ്റ് കിഴിച്ച് 575 രൂപയ്ക്ക് ഷര്‍ട്ട് ലഭിക്കും. 38, 40, 42, 44 സൈസുകളിലുള്ള ഷര്‍ട്ടുകളാണ് വിപണിയിലുള്ളത്.
വ്യത്യസ്ഥ ഡിസൈനില്‍ തയ്യാറാക്കിയ കോളറും ബട്ടണ്ഷിപ്പുമാണ് ഷര്‍ട്ടിന്റെ പ്രധാന പ്രത്യേകത. യുവാക്കളെക്കൂടി ആകര്‍ഷിക്കുക എന്ന ഉദ്ദേശത്തോടെയാണ് സഖാവ് ഷര്‍ട്ട് പുറത്തിറക്കിയത്. നൂറുകോടി രൂപയുടെ വിറ്റുവരവാണ് ഈ ഓണക്കാല വില്‍പ്പനയിലൂടെ ഖാദി ബോര്‍ഡ് ലക്ഷ്യമിടുന്നത്.