“ഞാനും അതുപോലെയാണ്.ഒരുപാട് തെറ്റുകള്‍ ചെയ്തിട്ടുണ്ട്”: നയന്‍താര

തന്‍റെ സിനിമകളെ പ്രൊമോട്ട് ചെയ്യാന്‍ ചാനലുകള്‍ കേറിയിറങ്ങുന്ന നടിയല്ല നയന്‍താര. എന്നാല്‍ ഇപ്പോള്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കോകോ സിനിമയ്ക്ക് വേണ്ടി നയന്‍താരയും ശിവകാര്‍ത്തികേയനും അനിരുദ്ധും വിജയ് ടിവിയില്‍ ഒരു അഭിമുഖത്തില്‍ പങ്കെടുത്തിരിക്കുകയാണ്. സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നതിനിടയ്ക്ക് സ്വന്തം അനുഭവങ്ങളും നയന്‍താര ആരാധകര്‍ക്കായി തുറന്നുപറഞ്ഞു.

”ഓരോ ദിവസവും ലോകം നിങ്ങളെ കാണുന്നത് ഓരോ തരത്തിലാണ്. ഇന്ന് ഒരു ദിശയില്‍ നോക്കി കാണുന്നുണ്ടെങ്കില്‍, മറ്റൊരു ദിനം അതിന് വിപരീതമായിരിക്കും. ഇന്ന് നിങ്ങളെ ചിലര്‍ക്ക് ഇഷ്ടമായിരിക്കും. നാളെ അവര്‍ക്ക് നിങ്ങളോട് വെറുപ്പായിരിക്കും.

അതുകൊണ്ട് മറ്റുള്ളവര്‍ നമ്മളെ എങ്ങനെ നോക്കി കാണുന്നു എന്ന് ആലോചിച്ച് കൊണ്ടിരുന്നാല്‍ നമുക്ക് നല്ലൊരു ജീവിതം ഉണ്ടാകില്ല. നമ്മള്‍ തെറ്റുകാരല്ലെന്ന് ഉറച്ച വിശ്വാസം ഉണ്ടെങ്കില്‍ മറ്റുള്ളവര്‍ എന്ത് പറയുന്നു എന്ന് ചിന്തിക്കേണ്ട ആവശ്യമില്ല. ജീവിതത്തില്‍ പലരും പലതവണ അബന്ധങ്ങളില്‍ പോയി ചാടിയിട്ടുണ്ടാകും. ഞാനും അതുപോലെയാണ്.ഒരുപാട് തെറ്റുകള്‍ ചെയ്തിട്ടുണ്ട്.” നയന്‍താര പറഞ്ഞു.

https://youtu.be/6i75ZD9NxW4

സംവിധായകന്‍ വിഘ്‌നേഷുമായുള്ള നയന്‍താരയുടെ പ്രണയവും അഭിമുഖത്തില്‍ പ്രതിപാദിച്ചിരുന്നു. വിക്കിയ്ക്ക് പത്തില്‍ 9.9 മാര്‍ക്ക് നല്‍കാമെന്നാണ് നയന്‍താര പറഞ്ഞത്. ശിവകാര്‍ത്തികേയന് 9 മാര്‍ക്കും നല്‍കി.

വിഘ്‌നേഷും നയന്‍താരയുടെയും അവധി ആഘോഷ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയ ഏറെ ആഘോഷിച്ചിരുന്നു. ഒരു അവാര്‍ഡ് ചടങ്ങില്‍ തന്‍റെ ഫിയാന്‍സെയ്ക്ക് നന്ദി എന്ന് നടി പറഞ്ഞിരുന്നു. ഇതോടെയാണ് ഇരുവരുടെയും പ്രണയം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടത്.

prp

Related posts

Leave a Reply

*