വിശ്രമവേളയില്‍ ശാന്ത പാടി; സിനിമയില്‍ അവസരം ഒരുക്കി നാദിര്‍ഷ- VIDEO

സാധാരണക്കാരില്‍ നിന്നും കലാകാരന്മാരെ കണ്ടെത്തുന്ന കാലമാണിന്ന്. സോഷ്യല്‍ മീഡിയകളുടെ വളര്‍ച്ച ഒരുതരത്തില്‍ പലര്‍ക്കും ഉപകാരപ്രദമാണ്. പലരും കാണാതെ പോകുന്ന കലകളും കലാകാരന്മാരും അറിയപ്പെടുന്നതിങ്ങനെ. ഇവിടെ ശാന്തയാണ് താരം.

കൂലിപ്പണിക്കാരി ശാന്ത വിശ്രമ വേളയില്‍ ഗാനം ആലപിച്ചു. ഫേസ്ബുക്കിലിട്ടതോടെ വൈറലുമായി. ശ്രേയ ഘോഷാല്‍ പാടിയ ഹൗ ഓള്‍ഡ് ആര്‍ യുവിലെ വിജനതയില്‍ എന്ന ഗാനമാണ് ശാന്ത പാടിയത്. ഈ പാട്ടുകേട്ട് സിനിമസംഗീത സംവിധായകനായ നാദിര്‍ഷ ശാന്തയെ വിളിച്ചു.

സിനിമയില്‍ പാടാന്‍ അവസരം നല്‍കിയിരിക്കുകയാണ്. ഞാന്‍ സംഗീതം ചെയ്യുന്നതോ സംവിധാനം ചെയ്യുന്നതോ ആയ സിനിമയില്‍ ഈ ഗായികയ്ക്ക് ഒരവസരം ഉറപ്പായും നല്‍കുമെന്ന് നാദിര്‍ഷ പറഞ്ഞു.

കൂലിപ്പണിക്കാരിയായ ശാന്തയുടെ പാട്ടും ശബ്ദവും മികച്ചതാണെന്നും ഈ കലാകാരിയെ വളര്‍ത്തേണ്ടത് നമ്മളെ പോലുള്ളവരുടെ കടമയാണെന്നും നാദിര്‍ഷ പറഞ്ഞു. ഇക്കാര്യം ശാന്തയെ നേരിട്ട് വിളിച്ച് അറിയിച്ചു. ഇതിന് മുന്‍പ് പാടിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ല എന്ന സത്യസന്ധമായ മറുപടിയാണ് ആ കലാകാരി നല്‍കിയത്. പക്ഷേ ഒന്നുറപ്പിക്കാം ഇനി വരുന്നത് ഈ കലാകാരിയുടെ സമയമാണെന്നും നാദിര്‍ഷ കുറിച്ചു.

ഈ കലാകാരിയെ സിനിമയിൽ പാടിക്കാൻ ഞാൻ ആഗ്രഹിക്കുന്നു .

Posted by Nadhir Shah on Monday, October 29, 2018

 

Related posts

Leave a Reply

*