പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി ‘മൗഗ്ലി’ ട്രെയിലര്‍ പുറത്തിറങ്ങി

റുഡ്യാര്‍ഡ് കിപ്ലിംഗിന്‍റെ വിശ്വവിഖ്യാത നോവല്‍ ജംഗിള്‍ ബുക്കിനെ ആധാരമാക്കി മറ്റൊരു ഹോളിവുഡ് ചിത്രം കൂടി റിലീസിനെത്തുന്നു. മൗഗ്ലി എന്നാണ് ചിത്രത്തിന്‍റെ പേര്. വാര്‍ണര്‍ ബ്രോസ് നിര്‍മ്മിക്കുന്ന മൗഗ്ലിയുടെ ട്രെയിലര്‍ പുറത്തിറങ്ങി.

ആന്‍ഡി സെര്‍കിസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ക്രിസ്ത്യന്‍ ബെയ് ലും പ്രധാന വേഷത്തിലെത്തുന്നുണ്ട്. കേറ്റ് ബ്ലഞ്ചറ്റ്, ഫ്രിഡ പ്രിന്‍റോ തുടങ്ങിയവരും ചിത്രത്തിലുണ്ട്. നടനും സംവിധായകനുമായ ആന്‍ഡി സെര്‍കിസിന്റെ രണ്ടാമത്തെ സംവിധാനസംരംഭമാണ് മൗഗ്ലി.

2016ല്‍ പുറത്തിറങ്ങിയ ഡിസ്നി പതിപ്പില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായാണ് വാര്‍ണര്‍ ബ്രദേര്‍സ് ഈ ചിത്രം ഒരുക്കുന്നത്. റോഹന്‍ ചന്ദ് മൗഗ്ലിയായി എത്തുമ്പോള്‍ മാത്യു റൈസ്, ഫ്രീഡാ പിന്‍റോ എന്നിവരാണ് സഹതാരങ്ങളായി വരുന്നത്. എന്നാല്‍ ചിത്രത്തിലെ മൃഗങ്ങള്‍ക്ക് ശബ്ദം പകരുന്നത് വമ്പന്‍ താരങ്ങളാണ്.

ബഗീരയ്ക്ക് ക്രിസ്റ്റ്യന്‍ ബെയ്‌ലും ഷേര്‍ഖാന് ബെനെഡിക്‌ട് കുംബെര്‍ബിച്ചും ശബ്ദം നല്‍കുന്നു. ബാലു കരടിക്ക് ശബ്ദം നല്‍കുന്നത് സംവിധായകന്‍ ആന്‍ഡി സെര്‍കിസ് തന്നെയാണ്. കേറ്റ് ബ്ലാന്‍ഷെറ്റ്, നയോമി ഹാരിസ്, ആന്‍ഡി സെര്‍കിസ്, പീറ്റര്‍ മുല്ലാന്‍, ടോം ഹോളണ്ട് എന്നിവരാണ് മറ്റുള്ളവര്‍. ഒക്ടോബര്‍ 19ന് ചിത്രം തിയറ്ററുകളിലെത്തും.

Leave a Reply

*