പുലര്‍കാല സെക്‌സ്; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

നല്ല ഉറക്കത്തിനും വിശ്രമത്തിനും ശേഷം രാവിലെ പുരുഷന്മാരില്‍ സ്‌ട്രെസ് ഹോര്‍മോണ്‍ കുറവായിരിയ്ക്കും. ഇത് പുരുഷഹോര്‍മോണ്‍ ഉല്‍പാദനത്തെ സഹായിക്കും. ഇതുവഴി സെക്‌സ് താല്‍പര്യം വര്‍ദ്ധിയ്ക്കും.ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ പുരുഷന്‍റെ സെക്സ് ഹോര്‍മോണ്‍ ഉയര്‍ന്ന അളവിലായിരിക്കുമ്ബോള്‍ സ്ത്രീകളില്‍ കുറഞ്ഞിരിക്കും.

ദിവസത്തിന്‍റെ അന്ത്യത്തില്‍ പുരുഷന്‍റെയും സ്ത്രീയുടെയും ടെസ്റ്റോസ്റ്റീറോണിന്‍റെ അളവ് എതിര്‍ ദിശകളിലായിരിക്കും.അതായത് രാത്രിയില്‍ പുരുഷന് സെക്‌സ് താല്‍പര്യം രാവിലെത്തെക്കാള്‍ കുറവാകും. പുരുഷന്മാരില്‍ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ രാവിലെ സമയത്തു കൂടുതല്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നതു കൊണ്ടുതന്നെ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ ഉദ്ധാരണവും സാധാരണയാണ്. ഇതും സെക്‌സ് താല്‍പര്യം വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്.

ഉറക്കമുണര്‍ന്നെഴുന്നേല്‍ക്കുന്നതിന് മുമ്പ് പുരുഷന്മാരിലെ ടെസ്റ്റോസ്റ്റീറോണിന്‍റെ അളവ് ഏറ്റവും ഉയര്‍ന്ന സ്ഥിതിയിലായിരിക്കും. ഇത് മറ്റേത് സമയത്തേക്കാളും 25-50 ശതമാനം കൂടുതലായിരിക്കും.  പുരുഷലൈംഗിക ഹോര്‍മോണ്‍ ഉത്പാദനം നിയന്ത്രിക്കുന്ന പിറ്റ്യൂട്ടറി ഗ്രന്ഥി രാത്രി സജീവമാകുകയും പ്രഭാതം വരെ സ്ഥിരമായി ഉയരുകയുംചെയ്യും.പഠനങ്ങളനുസരിച്ച്‌ ഗാഡമായും, കൂടുതല്‍ സമയവും ഉറങ്ങുന്നതനുസരിച്ച്‌ ടെസ്റ്റോസ്റ്റീറോണിന്‍റെ അളവും വര്‍ദ്ധിക്കും.

അമേരിക്കല്‍ മെഡിക്കല്‍ അസോസിയേഷന്‍റെ ജേര്‍ണല്‍ പറയുന്നത് അഞ്ച് മണിക്കൂറിലേറെ ഉറക്കം ലഭിക്കുന്നത് പുരുഷന്‍റെ ലൈംഗികോത്തേജനത്തെ 15 ശതമാനത്തോളം വര്‍ദ്ധിപ്പിക്കും എന്നാണ്. സായാഹ്ന സമയത്ത് പുരുഷനിലെ ടെസ്റ്റോസ്റ്റീറോണ്‍ താഴുകയും സ്ത്രീയിലേത് ക്രമബദ്ധമായി ഉയരുകയും ചെയ്യും. കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ പഠനമനുസരിച്ച്‌ വ്യായാമം ചെയ്യുന്ന പുരുഷന്മാരില്‍ ലൈംഗികതാല്പര്യം കൂടുതലാണ്.

prp

Related posts

Leave a Reply

*