ഇവിടെ പാലുകാച്ചല്‍ അവിടെ കല്യാണം; മോദിയെ ട്രോളി എം.എം.മണി

സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ച ദിവസം കേരളത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കായി സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കുന്ന ഫ്ലാറ്റ് സമുച്ചയങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിക്കുകയാണ്. ഈ രണ്ട് ചടങ്ങുകളെയും ബന്ധിപ്പിച്ച്‌ കൊണ്ട് ഫേസ്ബുക്ക് പേജില്‍ ട്രോളുകയാണ് വൈദ്യുത മന്ത്രി എം.എം.മണി.

ഇവിടെ പാലുകാച്ചല്‍ അവിടെ കല്യാണം എന്ന തലക്കെട്ടില്‍ ഈ രണ്ട് പദ്ധതിക്കും ചെലവായ തുകയും എഴുതി ചേര്‍ത്തിട്ടുണ്ട്. കേരളത്തില്‍ കടലിന്‍റെ മക്കള്‍ക്ക് 20 കോടി ചെലവാക്കി സര്‍ക്കാര്‍ 192 ഫ്ലാറ്റുകള്‍ നിര്‍മ്മിക്കുമ്പോള്‍ ഇനിയും പട്ടിണി മാറാത്ത ഗുജറാത്തില്‍ 3000 കോടിയ്ക്ക് ലോകത്തിലെ ഏറ്റവും വലിയ പ്രതിമ സ്ഥാപിച്ചിരിക്കുകയാണെന്നും പോസ്റ്റില്‍ പറയുന്നു.

ഇവിടെ #പാലുകാച്ചൽ അവിടെ #കല്യാണം

Posted by MM Mani on Tuesday, October 30, 2018

prp

Related posts

Leave a Reply

*