ഫുട്‌ബോള്‍ ലോകത്തെ മിശിഹായുടെ ജീവിതം സിനിമയാകുന്നു- VIDEO

അര്‍ജന്‍റീനയുടെ ദേശീയ ടീമിന്‍റെയും ലോകത്തെ തന്നെ വമ്പന്‍ ക്ലബ്ബായ ബാഴ്‌സലോണയുടെയും ക്യാപ്റ്റനായ മെസി ലോകത്തെ എക്കാലത്തെയും ഏറ്റവും മികച്ച ഫുട്‌ബോളര്‍മാരില്‍ ഒരാളാണ്. ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്തെ മിശിഹായുടെ ജീവിതം സിനിമയാകുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.

സെരക്ക് ഡ്യൂ സൊലേല്‍ എന്ന കനേഡിയന്‍ വിനോദ കമ്പനിയാണ് സിനിമ നിര്‍മ്മിക്കുന്നത്. തന്റെ ജീവിതം സിനിമയാക്കുന്ന കാര്യം മെസി തന്നെയാണ് പുറം ലോകത്തെ അറിയിച്ചത്. എന്നാല്‍ സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

അവര്‍ എന്നെ കുറിച്ച് സിനിമ ചെയ്യുന്നത് അവിശ്വസനീയമാണ്. എന്നാല്‍ സിനിമ എല്ലാവരെയും അവിസ്മരിപ്പിക്കുമെന്നതില്‍ എനിക്ക് സംശയമില്ല. അതിന് കാരണവും ഇത് നിര്‍മ്മിക്കുന്നത് സെരക്ക് ഡ്യൂ സൊലേല്‍ ആയതുകൊണ്ടാണ് നേരത്തെയും അവര്‍ നമ്മളെ വിസ്മയിപ്പിച്ചിട്ടുണ്ടെന്നും മെസി പറഞ്ഞു.

ചിത്രം അടുത്ത വര്‍ഷം അവസാനത്തോടെ റിലീസ് ചെയ്യുമെന്നാണ് കരുതുന്നത്. നേരത്തെ 2014ല്‍ മെസിയുടെ ജീവിതം അടിസ്ഥാനമാക്കി സ്‌പെയിന്‍കാരനായ അലക്‌സ് ഡി ലാ ഇഗ്ലേഷ്യ ഡോക്യുമെന്‍ററി പുറത്തിറക്കിയിരുന്നു. 93 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി നിര്‍മ്മിച്ചത് മീഡിയ പ്രോയാണ്.

Related posts

Leave a Reply

*